Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Pipes

Thiruvananthapuram

ന​ന്ദാ​വ​നം റോ​ഡി​ൽ കുടിവെള്ള പൈ​പ്പ് തകരുന്നത് നിത്യസം​ഭ​വം

പേ​രൂ​ർ​ക്ക​ട: വാ​ട്ട​ർ അ​ഥോ​റി​റ്റി പാ​ള​യം സെ​ക്‌​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​രു​ന്ന മ്യൂ​സി​യം-​ന​ന്ദാ​വ​നം റോ​ഡി​ൽ പൈ​പ്പ് പൊ​ട്ട​ൽ സ്ഥി​രം സം​ഭ​വ​മാ​കു​ന്നു ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​സി പൈ​പ്പ്, എ​ച്ച്ഡി​പി​ഇ (ഹൈ ​ഡെ​ൻ​സി​റ്റി പോ​ളി എ​ത്തി​ലീ​ൻ) പൈ​പ്പ് എ​ന്നി​വ​യാ​ണ് വി​ല്ല​നാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

മ്യൂ​സി​യ​ത്തു​നി​ന്ന് 100 മീ​റ്റ​ർ പി​ന്നി​ട്ട് ന​ന്ദാ​വ​നം എ​ആ​ർ ക്യാ​മ്പി​നു സ​മീ​പ​വും അ​വി​ടെ​നി​ന്ന് 100 മീ​റ്റ​റോ​ളം ദൂ​രം അ​പ്പു​റ​ത്തു​മു​ള്ള പൈ​പ്പു ലൈ​നു​ക​ളാ​ണ് പൊ​ട്ടു​ന്ന​ത്. ഹൈ ​ഡെ​ൻ​സി​റ്റി പൈ​പ്പ് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​മ്പോ​ഴു​ള്ള മ​ർ​ദം​കൊ​ണ്ടാ​ണ് ഇ​വി​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​ത്. ന​ന്ദാ​വ​നം എ​ആ​ർ ക്യാ​മ്പി​ന് സ​മീ​പം ഒ​രാ​ഴ്ച​മു​ന്പു പൊ​ട്ടി​യ പൈ​പ്പി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് അ​ധി​കൃ​ത​ർ മ​ണ്ണു​മൂ​ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന യാ​ത്ര ഇ​വി​ടെ ദു​രി​ത​മാ​യി മാ​റി​യി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി കു​ഴി​മൂ​ടി മ​ണ്ണി​ട്ട ശേ​ഷം സേ​ഫ്റ്റി കോ​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ. ഇ​തു​മൂ​ലം റോ​ഡ് ര​ണ്ടാ​യി പ​കു​ത്തു പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​തി​ർ​വ​ശ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കു​രു​ക്കി​ൽ അ​മ​രു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

മ്യൂ​സി​യം ഭാ​ഗ​ത്തു​നി​ന്ന് പാ​ള​യ​ത്തേ​ക്കും രാ​ജാ​ജി ന​ഗ​ർ ഭാ​ഗ​ത്തേ​ക്കും എ​ളു​പ്പ​ത്തി​ൽ പോ​കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് എ​ആ​ർ ക്യാ​മ്പി​നു സ​മീ​പ​ത്തു​നി​ന്നു തു​ട​ങ്ങു​ന്ന റോ​ഡ്. ഇ​പ്പോ​ൾ പൊ​ട്ടി​യ​തി​ന് 100 മീ​റ്റ​ർ മാ​റി മ​റ്റൊ​രു പൊ​ട്ട​ൽ ഉ​ണ്ടാ​യ​പ്പോ​ഴും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​യി​രു​ന്നു. അ​ന്ന് എ​സി പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം എ​ടു​ത്താ​ണ് പ​ണി​പൂ​ർ​ത്തീ​ക​രിച്ച​ത്. ഒ​രി​ക്ക​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തു വെ​റു​തെ മ​ണ്ണി​ട്ടു മൂ​ടു​ന്ന​തി​നാ​ൽ കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ് പ​തി​വ്. മ​നോ​ഹ​ര​മാ​യി ടാ​ർ ചെ​യ്തി​രു​ന്ന റോ​ഡ് തീ​രെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

 

Latest News

Corehub Up