Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Project

Thiruvananthapuram

എ​വി​ടെ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി

മാ​റ​ന​ല്ലൂ​ർ: നെ​യ്യാ​ർ അ​രു​വി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി എ​വി​ടെ​യെ​ന്നു ചോ​ദി​ക്കു​ക​യാ​ണു നാ​ട്ടു​കാ​ർ. ജ​ന​ങ്ങ​ൾ ഏ​റെ ഗു​ണ​ക​ര​മാ​കു​മാ​യി​രു​ന്ന പ​ദ്ധ​തി​യാ​ണ് ഏ​താ​ണ്ട് ഫ​യ​ലി​ലു​റ​ങ്ങു​ന്ന മ​ട്ടി​ലാ​യ​ത്.

ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ണ് നെ​യ്യാ​ർ അ​രു​വി​ക്ക​ര​യി​ൽ നേ​ര​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. പി​ന്നെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ പ​ദ്ധ​തി ന​ട​ക്കാ​തെ​ന​ട​ക്കാ​തെ​യാ​യി. നെ​യ്യാ​ർ ക​ട​ന്നു​പോ​കു​ന്ന പു​ന്നാ​വൂ​രി​ൽ അ​രു​വി​ക്ക​ര ഡാ​മി​ൽ നി​ന്നും വെ​ള്ളം എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. അ​താ​യ​ത് ന​ഗ​ര​ത്തി​ന് സ്ഥി​ര​മാ​യി വെ​ള്ളം എ​ത്തി​ക്കു​ന്ന ഒ​ന്ന്. ഒ​രു ദി​വ​സം 60 മു​ത​ൽ 70 മി​ല്യ​ൺ ലി​റ്റ​ർ (എം​എ​ൽ​ഡി) ല​ഭി​ക്കാ​വു​ന്ന ത​ര​ത്തി​ൽ മേ​ജ​ർ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം.

നി​ല​വി​ൽ പേ​പ്പാ​റ ഡാ​മി​ൽ വെ​ള്ളം കു​റ​ഞ്ഞാ​ൽ അ​തു കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. അ​തി​നാ​ൽ സ്ഥി​ര​മാ​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ത​യാ​റെ​ടു​ത്ത​ത്. മാ​റ​ന​ല്ലൂ​ർ അ​രു​വി​ക്ക​ര​യി​ൽ 100 എം​എ​ൽ​ഡി പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് പ​രി​പാ​ടി. 70 എം​എ​ൽ​ഡി വെ​ള്ളം ന​ഗ​ര​ത്തി​നും ബാ​ക്കി​യു​ള്ള​വ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കും. ഇ​താ​കു​മ്പോ​ൾ ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം ഇ​ല്ലാ​താ​കും. ഇ​വി​ടെ​നി​ന്നും സി​റ്റി​യി​ൽ എ​ത്താ​ൻ 12 കി ​മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളൂ എ​ന്ന​തും പ​ദ്ധ​തി​യ്ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ ​പ​ദ്ധ​തി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

1976 ലാ​ണ് നെ​യ്യാ​റി​ലെ വെ​ള്ളം ന​ഗ​ര​ത്തി​ലെ​ത്തി​ക്കാ​ൻ പ​ദ്ധ​തി ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് അ​രു​വി​ക്ക​ര നി​ന്നാ​യി​രു​ന്നു വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ലും പേ​പ്പ​റ അ​ണ​ക്കെ​ട്ട് വ​ന്നി​രു​ന്നി​ല്ല. കോ​ട്ടൂ​ർ ബ​ണ്ട് എ​ന്നാ​ണ് ഈ ​പ​ദ്ധ​തി​ക്കു പേ​രി​ട്ടി​രു​ന്ന​ത്. ഇ​വി​ടെ വൈ​ദ്യു​തി ഇ​ല്ലാ​യി​രു​ന്ന​തി​നാ​ൽ മ​ണ്ണെ​ണ്ണ കൊ​ണ്ടു​ള്ള ജ​ന​റേ​റ്റ​ർ സ്ഥാ​പി​ച്ചാ​യി​രു​ന്നു വെ​ള്ളം പ​ന്പു ചെ​യ്തി​രു​ന്ന​ത്. കാ​പ്പു​കാ​ട്ടി​ൽ നി​ന്നും ഏ​താ​ണ്ട് മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം 700 എം​എം പൈ​പ്പി​ട്ട് വെ​ള്ളം അ​തി​ലൂ​ടെ കു​മ്പി​ൾ​മൂ​ട് തോ​ട്ടി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നും വെ​ള്ളം തോ​ട് അ​വ​സാ​നി​ക്കു​ന്ന ക​ര​മ​ന​യാ​റ്റി​ന്‍റെ അ​ണ​യി​ല​ക്ക​ട​വി​ൽ എ​ത്തി​ച്ച് അ​രു​വി​ക്ക​ര​യി​ൽ കൊ​ണ്ടു​ചെ​ല്ലു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. വ​ന​ത്തി​ലൂ​ടെ വെ​റും ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്ര​മേ പൈ​പ്പ് ക​ട​ന്നു​പോ​യി​രു​ന്നു​ള്ളൂ. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ന​ട​ന്ന പ​ണി ര​ണ്ടു​നാ​ൾ​കൊ​ണ്ടു പൂ​ർ​ത്തീ​ക​രി​ച്ചു വി​ജ​യ​ക​ര​മാ​യി വെ​ള്ളം അ​രു​വി​ക്ക​ര​യി​ൽ എ​ത്തി​ച്ചി​രു​ന്ന കോ​ട്ടൂ​ർ​ബ​ണ്ട് പ​ദ്ധ​തി ഏ​റെ നാ​ൾ നി​ല​നി​ന്നു. എ​ന്നാ​ൽ പേ​പ്പാ​റ അ​ണ​ക്കെ​ട്ട് വ​ന്ന​തോ​ടെ ക​ര​മ​ന​യാ​റ്റി​ലെ വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ങ്ങി​യ​തോ​ടെ ഈ ​പ​ദ്ധ​തി​യും നി​ല​ച്ചു. എ​ന്നാ​ൽ പേ​പ്പാ​റ​യ്ക്ക് ബ​ദ​ലാ​യി നി​ർ​മി​ക്കാ​നു​ദേ​ശി​ച്ച പ​ദ്ധ​തി​യാ​ണ് ന​ട​ക്കാ​തെ​യാ​യ​ത്.

ന​ഗ​ര​ത്തി​നും മാ​റ​ന​ല്ലൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം. ഈ ​പ​ദ്ധ​തി​ക്ക്‌ വീ​ഴ്ച​യു​ണ്ടാ​യി, അ​ത് മാ​റ്റ​ണം. പു​തി​യ സ​ർ​ക്കാ​ർ ഇ​ത് ന​ട​പ്പി​ലാ​ക്ക​ണം. പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്ക് ഒ​പ്പ​മു​ണ്ട്.

അ​ജി മേ​ലാ​രി​യോ​ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, മാ​റ​ന​ല്ലൂ​ർ

നാ​ടി​ന്‍റെ വി​കാ​ര​മാ​ണ് ഈ ​പ​ദ്ധ​തി. നി​റ​ഞ്ഞ് ഒ​ഴു​കു​ന്ന നെ​യ്യാ​റി​ലെ ഈ ​ഭാ​ഗ​ത്ത് പ​ദ്ധ​തി വ​ന്നാ​ൽ അ​ത് ഈ ​പ്ര​ദേ​ശ​ത്തി​നും തിരുവനന്ത പുരം ന​ഗ​ര​ത്തി​നും ഗു​ണ​ക​ര​മാ​കും. കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന ഈ ​ഗ്രാ​മ​ത്തി​ന് അ​ത് ഉ​ണ​ർ​വാ​കും.

ഹ​ര​ൻ പൂ​ന്നാ​വൂ​ർ, ക​വി, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ

നാ​ട്ടു​കാ​രു​ടെ വി​കാ​ര​മാ​ണ് ഈ കുടിവെള്ള പ​ദ്ധ​തി. ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​ണം.

ജോ​ൺ സി.​ദാ​സ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ, നെ​യ്യാ​ർ സാം​സ്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ

Latest News

Corehub Up