Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wealth-managing

സ്റ്റാ​ര്‍​ട്ട​പ്പ് ഫെ​സ്റ്റി​വ​ലി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് പ്ര​വാ​സി​ക​ള്‍​ക്കു​ള്ള എ​ഐ വെ​ല്‍​ത്ത് മാ​നേ​ജിം​ഗ് ആ​പ്പ് ഓ​വ​ര്‍​സീ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ളാ സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള സ്റ്റാ​ര്‍​ട്ട​പ്പ് ഫെ​സ്റ്റി​വ​ലാ​യ ഹ​ഡ്ല്‍ ഗ്ലോ​ബ​ലി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് പ്ര​വാ​സി​ക​ള്‍​ക്കു​ള്ള എ​ഐ വെ​ല്‍​ത്ത് മാ​നേ​ജിം​ഗ് ആ​പ്പാ​യ ഓ​വ​ര്‍​സീ. പ്ര​വാ​സി​ക​ളു​ടെ സ​മ്പാ​ദ്യ​ങ്ങ​ളും നി​ക്ഷേ​പ​ങ്ങ​ളും പ​ല​പ്പോ​ഴും ഒ​ന്നി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന സ​ങ്കീ​ര്‍​ണ​ത ക​ണ​ക്കി​ലെ​ടു​ത്തു​ള്ള സ​മ​ഗ്ര സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന​തി​നാ​ല്‍ നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ആ​പ്പി​നു ല​ഭി​ക്കു​ന്ന​തെ​ന്ന് ആ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കൊ​ച്ചി ആ​സ്ഥാ​ന​മാ​യ സ്റ്റാ​ര്‍​ട്ട​പ്പ് ഓ​വ​ര്‍​സീ വെ​ല്‍​ത്തി​ന്‍റെ പ്രൊ​മോ​ട്ട​ര്‍​മാ​രാ​യ സ​ഖി​ല്‍ സു​രേ​ഷ്, സ​ജ​ല്‍ സ​ര്‍​വ​ര്‍, അ​ഖി​ല്‍ ജെ​യിം​സ്, ആ​സി​ഫ് ക​ട്ട​ക​ത്ത്, വി​ഷ്ണു കാ​ര്‍​ത്തി​കേ​യ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

2017 മു​ത​ല്‍ ഫി​ന്‍​ടെ​ക് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന പ്രൊ​മോ​ട്ട​ര്‍​മാ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​രു​മി​ച്ച​തി​ലൂ​ടെ​യാ​ണ് പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക മാ​നേ​ജ്‌​മെ​ന്റി​നെ ല​ളി​ത​മാ​ക്കു​ന്ന പു​തി​യ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഉ​ദ​യം.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും നി​ക്ഷേ​പ​ങ്ങ​ളു​മു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക് അ​വ​രു​ടെ ആ​സ്തി​ക​ളും ബാ​ധ്യ​ത​ക​ളും കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ക ശ്ര​മ​ക​ര​മാ​ണ്. ഇ​തി​നാ​യി പ​ല​രും സ്പ്രെ​ഡ്ഷീ​റ്റു​ക​ളെ​യും ട്രാ​ക്കിം​ഗ് ആ​പ്പു​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വി​വി​ധ ബാ​ങ്കിം​ഗ് , ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് , ബ്രോ​ക്ക​റേ​ജ് അ​ക്കൗ​ണ്ടു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ ഒ​രൊ​റ്റ പ്ലാ​റ്റ്ഫോ​മി​ല്‍ ഏ​കോ​പി​പ്പി​ക്കു​ക​യും ഒ​പ്പം അ​തെ​ല്ലാം ഇ​ന്‍റ​ലി​ജ​ന്‍റാ​യി മാ​നേ​ജ് ചെ​യ്യു​ക​യു​മാ​ണ് ഓ​വ​ര്‍​സീ വെ​ല്‍​ത്ത്.

വ്യ​ക്തി​ഗ​ത ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് പ്ലാ​നു​ക​ള്‍​ക്ക് പു​റ​മെ, നി​ക്ഷേ​പ കാ​ലാ​വ​ധി​ക​ള്‍, പ്ര​ധാ​ന​പ്പെ​ട്ട തീ​യ​തി​ക​ള്‍, പു​തു​ക്ക​ലു​ക​ള്‍, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന പ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും ആ​പ്പ് ന​ല്‍​കും. ഇ​തോ​ടെ ഓ​രോ പ്ര​വാ​സി​ക്കും ത​ന്‍റെ സ​മ്പാ​ദ്യം കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യോ​ടെ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും കൈ​കാ​ര്യം ചെ​യ്യാ​നാ​കും.

ആ​പ്പി​ലെ എ​ഐ അ​സി​സ്റ്റ​ന്റ് ചാ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ത​ന്നെ വി​വി​ധ സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. ലൈ​സ​ന്‍​സു​ള്ള പ​ങ്കാ​ളി​ക​ള്‍ മു​ഖേ​ന നി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ക, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് എ​ടു​ക്കു​ക, ടാ​ക്‌​സ് റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ക, ഇ​ന്‍​ഹെ​റി​റ്റ​ന്‍​സ് പ്ലാ​നി​ങ് ന​ട​ത്തു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ആ​പ്പ് വ​ഴി ല​ഭ്യ​മാ​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ ഒ​രു​മി​ച്ച് കൈ​കാ​ര്യം ചെ​യ്യേ​ണ്ട പ്ര​വാ​സി​ക​ള്‍​ക്ക് ഇ​തൊ​രു പേ​ര്‍​സ​ണ​ല്‍ ഫി​നാ​ന്‍​ഷ്യ​ല്‍ അ​സി​സ്റ്റ​ന്റാ​യി മാ​റും.

2026 ഡി​സം​ബ​റി​ല്‍ ബീ​റ്റാ ലോ​ഞ്ച് ന​ട​ത്താ​നാ​ണ് കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഓ​വ​ര്‍​സീ വെ​ല്‍​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് സേ​വ​നം ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി. 2027 അ​വ​സാ​ന​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 10,000 ആ​ക്കാ​നും ഒ​പ്പം 1,000 കോ​ടി രൂ​പ​യു​ടെ അ​സ​റ്റ്‌​സ് അ​ണ്ട​ര്‍ മാ​നേ​ജ്‌​മെ​ന്‍റും 15 കോ​ടി രൂ​പ​യു​ടെ വാ​ര്‍​ഷി​ക വ​രു​മാ​ന​വും ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നു.

Latest News

Corehub Up