സാന്റ ക്ലാര: കരുത്തരായ സ്വിറ്റ്സർലൻഡിനെ ഇഞ്ചുറി ടൈമിൽ സമനിലയിൽ കുരുക്കി ഖത്തർ. ഒരു ഗോളിനു മുന്നിലായിരുന്ന സ്വിറ്റ്സർലൻഡിനെ സ്റ്റോപ്പിംഗ് ടൈമിന്റെ നാലാം മിനിറ്റിൽ ഹെഡറിലൂടെ ഖത്തർ ക്യാപ്റ്റൻ ബൗലെം ഖൗഖിയാണ് സമനിയിൽ പിടിച്ചത്.
ലോകകപ്പിൽ ഖത്തറിനായി നായകൻ ആദ്യ പോയിന്റ് നേടിക്കൊടുത്തു. 17 ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നായിരുന്നു സ്വിസ് അക്കൗണ്ടിലെ ഗോൾ പിറന്നത്. ഖത്തർ ഗോൾ കീപ്പർ മഹ്മൂദ് അബുനാദയുടെ ഫൗളിൽ സ്വിസ് അനുകൂല പെനാൽറ്റി.
സ്ട്രൈക്കർ ബ്രീൽ എംബോളോയുടെ അടിയിൽ സ്വിസ് ഒരടി മുന്നിൽ. കളി ഒറ്റഗോളിന് സ്വിസ് സ്വന്തമാക്കുമെന്നു തോന്നിയ ഘട്ടത്തിലാണ് ഖൗഖിയുടെ സമനില ഗോൾ.ലയാളിയുടെ ലോകകപ്പ് അരങ്ങേറ്റത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീട്ടി ഖത്തർ തഹ്സീന് ആദ്യ മത്സരത്തിൽ അവസരം നൽകിയില്ല.