Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome In Schools

Pathanamthitta

സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ൺ കു​ട്ടി​ക​ൾ​ക്ക് വ​ര​വേ​ല്പ്: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​രു​വെ​ള്ളി​പ്ര സ്കൂ​ളി​ൽ

തി​രു​വ​ല്ല: ല​ഹ​രി​ക്കെ​തി​രേ കൊ​ടു​ങ്കാ​റ്റാ​യി മാ​റാ​നു​ള്ള ക​രു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജ്ജി​ക്ക​ണ​മെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ. പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​യോ​ഗ​ത്തി​ൽ ന​ഗ​ര സ​ഭാ അ​ധ്യ​ക്ഷ എ​സ്. ലേ​ഖ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​ർ കെ.​സു​ധ, ഫാ. ​ചെ​റി​യാ​ൻ കു​രി​ശു​മ്മൂ​ട്ടി​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ റെ​യ്‌​ച​ൽ ലെ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ബ്ര​ഹാം, പി.​എം. അ​നീ​ർ, ഹെ​ഡ്മി​സ്ട്ര​സ് ഷാ​ലു ആ​ൻ​ഡ്രൂ​സ്, പ്രി​ൻ​സി​പ്പാ​ൾ ജ​യാ മാ​ത്യൂ​സ്, ഹ​ണി മേ​രി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ദീ​പി​ക ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യ് ക​ണ്ണ​ൻ​ചി​റ സി​എം​ഐ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Latest News

Corehub Up