Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcomes

24-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് സ്വാ​ഗ​ത​മ​രു​ളി ഇ​ന്ത്യ

ഗ്ലാ​സ്‌​ഗോ: നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2030ല്‍ ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​വ​ച്ചു കാ​ണാം എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​ പ​ങ്കു​വ​ച്ച്, 23-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഉ​പ​ചാ​രം​ചൊ​ല്ലി​പ്പി​രി​ഞ്ഞു... ജൂ​ലൈ 23ന് ​ആ​രം​ഭി​ച്ച ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ല്‍ 74 കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

2,729 കാ​യി​ക താ​ര​ങ്ങ​ള്‍ ഗ്ലാ​സ്‌​ഗോ​യി​ല്‍ എ​ത്തി. 10 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 215 സ്വ​ര്‍​ണ മെ​ഡ​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ചാ​ള്‍​സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ഗെ​യിം​സി​ന്, എ​ഡി​ന്‍​ബ​ര്‍​ഗി​ന്‍റെ ഡ്യൂ​ക്കാ​യ എ​ഡ്വേ​ര്‍​ഡ് രാ​ജ​കു​മാ​ര​ന്‍ സ​മാ​പ​നം കു​റി​ച്ചു.

2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ, ഗെ​യിം​സ് പ​താ​ക ഏ​റ്റു​വാ​ങ്ങി. കോ​മ​ണ്‍​വെ​ല്‍​ത്ത് സ്‌​പോ​ര്‍​ട്‌​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് റു​ക്കാ​രെ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വാ​യ നീ​ര​ജ് ചോ​പ്ര ഗെ​യിം​സ് പ​താ​ക ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (സി​ജി​എ) പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യ്ക്ക് നീ​ര​ജ് പ​താ​ക കൈ​മാ​റി. ഉ​ഷ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ഹ​ര്‍​ഷ് സം​ഘ​വി​ക്കും.

വ​സു​ധൈ​വ കു​ടും​ബ​കം

വ​സു​ധൈ​വ കു​ടും​ബ​കം (ലോ​കം ഒ​രു കു​ടും​ബം) എ​ന്ന തീം ​ആ​സ്പ​മാ​ക്കി​യാ​യി​രു​ന്നു 2030 അ​ഹ​മ്മ​ദാ​ബാ​ദ് ഗെ​യിം​സി​ലേ​ക്കു​ സ്വാ​ഗ​ത​മ​രു​ളി, ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ ഇ​ന്ത്യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ന് സ​മാ​പ​നം കു​റി​ച്ച​താ​യും ഇ​നി അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ കാ​ണാം എ​ന്നും എ​ഡ്വേ​ര്‍​ഡ് രാ​ജ​കു​മാ​ര​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പാ​യി 20 മി​നി​റ്റ് ഇ​ന്ത്യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍റെ സ്വ​ര​മാ​ധു​രി​യും ബോ​ളി​വു​ഡ് ന​ടി ര​ഷ്മി​ക മ​ന്ദാ​ന​യും മു​ന്‍ മി​സ് വേ​ള്‍​ഡ് മാ​നു​ഷി ചി​ല്ലാ​റും അ​ണി​നി​ര​ന്ന നൃ​ത്ത​വു​മെ​ല്ലാം ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി. വ​ന്ദേ മാ​ത​രം ഗാ​ന​ത്തി​നാ​യി ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ മാ​നു​ഷി ചി​ല്ലാ​റും സം​ഘ​വും ചു​വ​ടു​വ​ച്ച​ത് ഗാ​ല​റി​യി​ല്‍ ആ​വേ​ശ​ത്തി​ര​യു​ണ​ര്‍​ത്തി. ഇ​ന്ത്യ​യു​ടെ കാ​യി​ക പാ​ര​മ്പ​ര്യ​വും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ര​ഷ്മി​ക മ​ന്ദാ​ന- മാ​നു​ഷി ചി​ല്ലാ​ര്‍ സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി. കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ക​ഥ​ക​ളി​യും സ്റ്റേ​ജി​ല്‍ എ​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യം.

സ​മാ​പ​നം കെ​ങ്കേ​മം

11 ദി​വ​സം നീ​ണ്ട 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ സ​മാ​പ​നം സ്‌​കോ​ട്‌​ല​ന്‍​ഡ് കെ​ങ്കേ​മ​മാ​ക്കി. ത​ന​ത് ഡ്ര​സിം​ഗു​മാ​യി ബാ​ഗ്‌​പൈ​പ്പേ​ഴ്‌​സ് വേ​ദി​യി​ലെ​ത്തി. എ​ല​ഫ​ന്‍റ് സെ​ഷ​ന്‍​സ്, പ്രൈ​മ​ല്‍ സ്‌​ക്രീം എ​ന്നീ മ്യൂ​സി​ക്, റോ​ക്ക് ബാ​ന്‍​ഡു​ക​ളു​ടെ ലൈ​വ് പ്ര​ക​ട​നം സം​ഗീ​താ​സ്വാ​ധ​ക​ര്‍​ക്ക് ഇ​ല​ക്‌ട്രിക് ഇ​ഫ​ക്ട് ന​ല്‍​കി. ഓ​സ്‌​ട്രേ​ലി​യ​ന്‍ പോ​പ് ഗാ​യി​ക​യാ​യ ഡെ​ല്‍​റ്റ ഗു​ഡ്രെ​മി​ന്‍റെ പ​രി​പാ​ടി​യും സ​മാ​പ​ന​ച​ട​ങ്ങി​നു കൊ​ഴു​പ്പേ​കി. ഗെ​യിം​സി​ലെ മി​ക​ച്ച നി​മി​ഷ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള പ്ര​ത്യേ​ക വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം ഓ​ര്‍​മ​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ജെ​യ്‌​സ്മി​ന്‍ ലാം​ബോ​റി​യ​യാ​യി​രു​ന്നു സ​മാ​പ​ന​ ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക കൈ​യി​ലേ​ന്തി​യ​ത്.

മി​ക​വോ​ടെ ഇ​ന്ത്യ

23-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ 13 സ്വ​ര്‍​ണം, 17 വെ​ള്ളി, ഒ​മ്പ​ത് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 39 മെ​ഡ​ലു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ ഫി​നി​ഷ് ചെ​യ്ത​ത്. 2022 ബി​ര്‍​മിം​ഗ്ഹാം ഗെ​യിം​സി​ലും ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2018 ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷിം​ഗ് 2010ല്‍ ​ര​ണ്ടാം സ്ഥാ​നം നേ​ടി​യ​താ​ണ്.

100/2; അ​ഹ​മ്മ​ദാ​ബാ​ദ്

2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് അ​ഹ​മ്മ​ദാ​ബാ​ദ് ആ​തി​ഥേ​യത്വം വ​ഹി​ക്കു​മ്പോ​ള്‍ മൂ​ന്നു കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധേ​യം. ഒ​ന്ന്; കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ 100-ാം വാ​ര്‍​ഷി​ക​മാ​ണ് 2030. ര​ണ്ട്; ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കുന്ന ര​ണ്ടാ​മ​ത് ഗെ​യിം​സാ​ണി​ത്.

2010ല്‍ ​ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ത്യ കോ​മ​ണ്‍​വെ​ല്‍​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. മൂ​ന്ന്; ഭാ​വി​യി​ല്‍ ഒ​ളി​മ്പി​ക്‌​സ് ആ​തി​ഥേ​യ​ത്വം ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ക്ക്, അ​ഹ​മ്മ​ദാ​ബാ​ദ് ഒ​രു ഡ്ര​സ്‌​ റി​ഹേ​ഴ്‌​സ​ലാ​ണ്. ഏ​താ​യാ​ലും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ഇ​നി നാ​ലു വ​ര്‍​ഷ​ത്തെ വി​ശ്ര​മം...

National

വെടിനിർത്തൽ സ്വാ​ഗ​തം​ചെ​യ്ത് ഇ​ന്ത്യ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​റാ​​​​​ൻ-​​​​​അ​​​​​മേ​​​​​രി​​​​​ക്ക വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ക​​​​​രാ​​​​​റി​​​​​നെ സ്വാ​​​​​ഗ​​​​​തം​​​​​ചെ​​​​​യ്ത് ഇ​​​​​ന്ത്യ. ഇ​​​​​ത് പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യെ ശാ​​​​​ശ്വ​​​​​ത​​​​​ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന​​​​​താ​​​​​യി ഇ​​​​​ന്ത്യ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന് അ​​​​​റു​​​​​തി​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് സം​​​​​ഭാ​​​​​ഷ​​​​​ണം, ന​​​​​യ​​​​​ത​​​​​ന്ത്രം എ​​​​​ന്നി​​​​​വ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ‌ പ​​​​​റ​​​​​ഞ്ഞു.

Kerala

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; കെസിബിസി എസ്‌സി എസ്ടി കമ്മീഷന്‍ സ്വാഗതം ചെയ്തു

കോ​ട്ട​യം: ജ​സ്റ്റീ​സ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് അം​ഗീ​ക​രി​ച്ച ന​ട​പ​ടി​യി​ല്‍ കെ​സി​ബി​സി എ​സ്‌​സി എ​സ്ടി ബി​സി ക​മ്മീ​ഷ​ന്‍ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ല്‍ യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യിം​സ് ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് ; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെആര്‍എല്‍സിസി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ നി​​​ര്‍ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും സ​​​ര്‍ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്ക​​​ലാ​​​ക്ക​​​ല്‍.

ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​മു​​​ദാ​​​യ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​വും സ്വാ​​​ഗ​​​താ​​​ര്‍ഹ​​​മാ​​​ണ്. 1947 എ​​​ന്ന കാ​​​ല​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പ്ര​​​യാ​​​സം പ​​​രി​​​ഹ​​​രി​​​ക്കും. തീ​​​രു​​​മാ​​​നം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍ക്കാ​​​ര്‍ ഉ​​​ട​​​ന്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍ട്ടും ശി​​​പാ​​​ര്‍ശ​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​ലേ​​​ക്കാ​​​യി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ശി​​​പാ​​​ര്‍ശ​​​ക​​​ളാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ മു​​​ന്‍ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ഡോ. ജി​​​ജു ജോ​​​ര്‍ജ് അ​​​റ​​​ക്ക​​​ത്ത​​​റ എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up