Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Went Missing

Thiruvananthapuram

വിഴിഞ്ഞം കടലിൽ കാണാതായ ജോ​ണിനെ ക​ണ്ടെ​ത്താ​നാ​യി​ല്ല; പ്ര​തീക്ഷ​യോ​ടെ കു​ടും​ബം

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ ജോ​ൺ മ​ത്യാ​സി​നെ ഇ​ന്ന​ലെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ഉ​ൾ​ക്ക​ട​ലി​ൽ പൂ​ന്തു​റ ഉ​ൾ​പ്പെ​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​യാ​ളെ കണ്ടെന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റും വ്യാ​പ​ക തെ ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും അ​വ​ഗ​ണി​ച്ചു​ള്ള അ​ധി​കൃ​ത​രു​ടെ തെ​ര​ച്ചി​ൽ ഇ​ന്ന​ലെ വൈ​കി​യും തു​ട​ർ​ന്നു.​ അ​പ​ക​ടം ന​ട​ന്നു നാ​ലു ദി​വ​സം പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യ ജോ​ൺ തി​രി​കെ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബ​വും തീ​ര​ദേ​ശ​വും.

വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മ​നോ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെന്‍റ് ജേ​ക്ക​ബ് എ​ന്ന വ​ള്ള​ത്തി​ൽ മ​റ്റ് അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ പോ​യ​താ​യി​രു​ന്നു 54 വ​യ​സു​ള്ള പു​ല്ലു​വി​ള ഇ​ര​യി​മ്മ​ൻ​ തു​റ സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സ്. വ​ല​വി​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ കാ​റ്റി​ലും വ​ൻ തി​ര​മാ​ല​യി​ലുംപെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് എ​ല്ലാ​വ​രും ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ മ​റ്റു വ​ള്ള​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ ജോ​ണിനെ തി​ര​യി​ൽ കാ​ണാ​താ​യി.

ഇ​യാ​ൾ​ക്കാ​യി മ​റൈ​യ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റും തീ​ര​ദേ​ശ പോ​ലീ​സും നാ​ട്ടു​കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ വീ​ട്ടി​ലെ ഏ​ക അ​ത്താ​ണി കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി ക​ണ്ണീ​രോ​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ​യും ക​ഴി​യു​ക​യാ​ണ് കു​ടും​ബം.​ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​ണ് ജോൺ. തെ​ര​ച്ചി​ൽ ഇ​ന്നും ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up