Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Westindies

ഡ​ബി​ൾ അ​ടി​ച്ച് ഗി​ൽ; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

ഗു​വാ​ഹ​ത്തി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു​വി​ക്ക​റ്റി​ന്‍റെ ച​രി​ത്ര വി​ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 406 റ​ൺ​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ​ൻ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

ക്യാ​പ്റ്റ​ൻ ശു​ഭ്‌​മ​ൻ ഗി​ല്ലി​ന്റെ റെ​ക്കോ​ർ​ഡ് ഇ​ര​ട്ട​സെ​ഞ്ചു​റി​യു​ടെ​യും (133 പ​ന്തി​ൽ 223 പു​റ​ത്താ​കാ​തെ) രോ​ഹി​ത് ശ​ർ​മ​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ​യും (75 പ​ന്തി​ൽ 101) ക​രു​ത്തി​ൽ വെ​റും 43.3 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ടു. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​ചേ​സാ​ണി​ത്.

2013ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ 362 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ജ​യി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. നേ​ര​ത്തെ മൂ​ന്ന് ബാ​റ്റ​ർ​മാ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് വി​ൻ​ഡീ​സ് പ​ടു​കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ അ​തേ നാ​ണ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര മ​റു​പ​ടി ന​ൽ​കി. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന്യൂ ​ച​ണ്ഡി​ഗ​ഡി​ൽ ന​ട​ക്കും.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ര​ണ്ട് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍ നേ​ടു​ന്ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ മാ​ത്രം താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഈ ​മ​ത്സ​ര​ത്തി​ൽ ഗി​ല്‍ സ്വ​ന്ത​മാ​ക്കി. 2023 ജ​നു​വ​രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഏ​ക​ദി​ന ഇ​ര​ട്ട സെ​ഞ്ചു​റി. ഇ​പ്പോ​ള്‍ വി​ന്‍​ഡീ​സി​നെ​തി​രെ അ​തേ നേ​ട്ടം താ​രം ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്നു.

ഏ​ക​ദി​ന​ത്തി​ല്‍ മൂ​ന്ന് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യി​ട്ടു​ള്ള രോ​ഹി​ത് ശ​ര്‍​മ്മ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​പ​ട്ടി​ക​യി​ല്‍ ഗി​ല്ലി​ന് മു​ന്നി​ലു​ള്ള​ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ര​ണ്ടും ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ഒ​ന്നും ഇ​ര​ട്ട സെ​ഞ്ചു​റി​ക​ളാ​ണ് രോ​ഹി​ത് നേ​ടി​യി​ട്ടു​ള്ള​ത്.

Sports

കാര്യവട്ടത്ത് റ​ണ്ണൊ​ഴു​കും പി​ച്ച്...

തി​രു​വ​ന​ന്ത​പു​രം: ക​ളി​യാ​ര​വ​ത്തി​ന് കാ​ര്യ​വ​ട്ടം ത​യാ​ർ. റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചും റെ​ഡി. ഇ​ന്ത്യ- വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് നാ​ളെ കാ​ര്യ​വ​ട്ടം സാ​ക്ഷ്യംവ​ഹി​ക്കും.

സം​ഘാ​ട​ക​ര്‍​ക്കും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍​ക്കും ആ​കെ​യു​ള്ള ആ​ശ​ങ്ക മ​ഴ മ​ത്സ​ര​ത്തെ ബാ​ധി​ക്കു​മോ എ​ന്ന​താ​ണ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന സൂ​ച​ന ഞാ​യ​റാ​ഴ്ച വ​ലി​യ മ​ഴ പെ​യ്യി​ല്ലെ​ന്നാ​ണ്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​നം മ​ഴ​യി​ൽ മു​ട​ങ്ങി​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ന്ത്യ​ന്‍ ടീം ​കാ​ര്യ​വ​ട്ട​ത്ത് പ​രി​ശീ​ല​നം ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രി​ശീ​ല​നം രാ​ത്രി എ​ട്ടു​വ​രെ തു​ട​ര്‍​ന്നു. രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഉ​ള്‍​പ്പടെ​യു​ള്ള മു​തി​ര്‍​ന്ന താ​ര​ങ്ങ​ളെ​ല്ലാം മു​ഴു​വ​ന്‍ സ​മ​യ​വും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി.

വി​ല്‍​പ​ന ആ​രം​ഭി​ച്ച് 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റു​ക​ള്‍ എ​ല്ലാം വി​റ്റു​തീ​ര്‍​ന്നി​രു​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും കെ.​എ​ൽ. രാ​ഹു​ലും ഉ​ള്‍​പ്പ​ടെ​യു​ള്ള ബാ​റ്റിം​ഗ് നി​ര പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ കാ​ര്യ​വ​ട്ട​ത്ത് ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് മി​ക​ച്ച ഒ​രു ബാ​റ്റിം​ഗ് വി​രു​ന്ന് പ്ര​തീ​ക്ഷി​ക്കാം.

ഷാ​യ് ഹോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന വി​ന്‍​ഡീ​സ് സം​ഘ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ക​ഴി​വു​ള്ള റോ​സ്റ്റ​ണ്‍ ചേ​സ്, അ​ല്‍​സാ​രി ജോ​സ​ഫ്, ജെ​യ്ഡ​ന്‍ സീ​ല്‍​സ്, ഷ​മ​ര്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ടീ​മി​ന്‍റെ ക​രു​ത്താ​ണ്.

Sports

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കാ​ര്യ​വ​ട്ടം: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.

വെ​റ്റ​റ​ന്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​ര്‍ ടീ​മി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യമ​ത്സ​രം. മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ജ​സ്പ്രീ​ത് ബും​റ​യ്ക്കു വി​ശ്ര​മം ന​ല്‍​കി.

ഇ​ന്ത്യ​ന്‍ ഏ​ക​ദി​ന ടീം: ​ശു​ഭ്മാ​ന്‍ ഗി​ല്‍ (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, വി​രാ​ട് കോ​ഹ്‌ലി, ​ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ്, കെ.​എ​ല്‍. രാ​ഹു​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍, വൈ​സ് ക്യാ​പ്റ്റ​ന്‍), ധ്രു​വ് ജു​റെ​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഗു​ര്‍​ണൂ​ര്‍ ബ്രാ​ര്‍, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ഖ്വി​ബ് ന​ബി, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, ന​മാ​ന്‍ ധി​ര്‍.

അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീം: ​ശ്രേ​യ​സ് അ​യ്യ​ര്‍ (ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), തി​ല​ക് വ​ര്‍​മ (വൈ​സ് ക്യാ​പ്റ്റ​ന്‍), ശി​വം ദു​ബെ, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വി ബി​ഷ്‌​ണോ​യ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, അ​ര്‍​ഷ​ദീ​പ് സിം​ഗ്, പ്രി​ന്‍​സ് യാ​ദ​വ്, മാ​യ​ങ്ക് യാ​ദ​വ്.

Sports

90-ാം ജ​ന്മ​ദി​ന​ത്തി​ല്‍ 90 റ​ണ്‍​സ് ജയം

സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ: അ​ന്ത​രി​ച്ച ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഗാ​രി സോ​ബേ​ഴ്‌​സി​ന്‍റെ 90-ാം ജ​ന്മ​ദി​ന​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് 90 റ​ണ്‍​സ് ജ​യം. പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലാ​ണ് വി​ന്‍​ഡീ​സ് 90 റ​ണ്‍​സ് ജ​യ​മാ​ഘോ​ഷി​ച്ച​ത്.

ഈ ​ജ​യം സോ​ബേ​ഴ്‌​സി​നു സ​മ​ര്‍​പ്പി​ക്കു​ന്ന​താ​യി ക്യാ​പ്റ്റ​ന്‍ റോ​സ്റ്റ​ണ്‍ ചേ​സ് പ​റ​ഞ്ഞു. ഈ ​മാ​സം 17നാ​യി​രു​ന്നു സോ​ബേ​ഴ്‌​സ് അ​ന്ത​രി​ച്ച​ത്. ജൂ​ലൈ 28നാ​ണ് സോ​ബേ​ഴ്‌​സി​ന്‍റെ ജ​ന്മ​ദി​നം. 1954-74 കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ന്‍​ഡീ​സി​നാ​യി 93 ടെ​സ്റ്റ് ക​ളി​ച്ച സോ​ബേ​ഴ്‌​സ് 26 സെ​ഞ്ചു​റി അ​ട​ക്കം 8,032 റ​ണ്‍​സും 235 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

പാ​ക്കി​സ്ഥാ​ന് എ​തി​രേ 1958ല്‍ ​സോ​ബേ​ഴ്‌​സ് നേ​ടി​യ 365 റ​ണ്‍​സ് 36 വ​ര്‍​ഷ​ക്കാ​ലം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റാ​യി​രു​ന്നു. ക്രി​ക്ക​റ്റി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച സോ​ബേ​ഴ്‌​സി​ന്‍റെ 90-ാം ജ​ന്മ​ദി​ന​ത്തി​ല്‍ 90 റ​ണ്‍​സ് ജ​യം നേ​ടാ​ന്‍ സാ​ധി​ച്ച​ത് വ​ള​രെ പ്ര​ത്യേ​ക​ത നി​റ​ഞ്ഞ​താ​ണെ​ന്നും റോ​സ്റ്റ​ണ്‍ ചേ​സ് പ​റ​ഞ്ഞു.

ജ​യ​ത്തോ​ടെ വി​ന്‍​ഡീ​സ് ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ 1-0ന്‍റെ ​ലീ​ഡ് സ്വ​ന്ത​മാ​ക്കി.

സ്‌​കോ​ര്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 311, 181. പാ​ക്കി​സ്ഥാ​ന്‍ 282, 120. വി​ന്‍​ഡീ​സി​നാ​യി ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ കാ​വെം ഹോ​ഡ്ജും (84) ഷാ​യ് ഹോ​പ്പും (92) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. പാ​ക്കി​സ്ഥാ​നാ​യി ഷാ​ന്‍ മ​സൂ​ദ് (109) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍ ഷ​മ​ര്‍ ജോ​സ​ഫാ​ണ് (38). ബാ​ബ​ര്‍ അ​സം (58) ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ടോ​പ് സ്‌​കോ​റ​ര്‍.
റി​ക്കാ​ര്‍​ഡ് ജ​സ്റ്റ് ഇ​ന്‍

മീ​ഡി​യം പേ​സ​ര്‍ ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സി​ന്‍റെ മാ​സ്മ​രി​ക ബൗ​ളിം​ഗാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നു ജ​യ​മൊ​രു​ക്കി​യ​ത്. ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 311ന് ​എ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​നെ അ​ഞ്ച് വി​ക്ക​റ്റ് ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് പി​ഴു​തു.

തു​ട​രെ അ​ഞ്ച് ഓ​വ​റി​ല്‍ റ​ണ്‍ വ​ഴ​ങ്ങാ​തെ​യാ​യി​രു​ന്നു ജ​സ്റ്റി​ന്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ അ​ഞ്ച് ഓ​വ​ര്‍ മെ​യ്ഡ​നാ​ക്കി, അ​ഞ്ച് ഓ​വ​റി​ലും വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡും ഈ 32​കാ​ര​ന്‍ സ്വ​ന്ത​മാ​ക്കി. ഇ​ന്നിം​ഗ്‌​സി​ല്‍ 11 ഓ​വ​റി​ല്‍ 27 റ​ണ്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ഗ്രീ​വ്‌​സ് സ്വ​ന്ത​മാ​ക്കി. കെ​മ​ര്‍ റോ​ഷും ഷ​മ​ര്‍ ജോ​സ​ഫും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

211 റ​ണ്‍​സ് എ​ന്ന ചെ​റി​യ ല​ക്ഷ്യ​ത്തി​നാ​യി പാ​ക്കി​സ്ഥാ​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ന് എ​ത്തി​യ​പ്പോ​ഴും ജ​സ്റ്റി​ന്‍ അ​ഞ്ച് ഓ​വ​റി​ല്‍ 12 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് നേ​ടി. ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് ആ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

Sports

വി​ൻ​ഡീ​സ് ഇ​തി​ഹാ​സം ഗാ​രി സോ​ബേ​ഴ്സ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഗാ​രി സോ​ബേ​ഴ്‌​സ് (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബാ​ർ​ബ​ഡോ​സി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മ​ക​ൻ ഡാ​നി​യേ​ൽ സോ​ബേ​ഴ്‌​സാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

1954-ൽ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സോ​ബേ​ഴ്‌​സ്, വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി 93 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ പാ​ഡ​ണി​ഞ്ഞു. മൈ​താ​ന​ത്ത് വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത ഈ ​ഇ​ടം​കൈ​യ്യ​ൻ ബാ​റ്റ​ർ ടെ​സ്റ്റി​ൽ 26 സെ​ഞ്ചു​റി​ക​ളോ​ടെ 8032 റ​ൺ​സും 235 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

1958-ൽ ​പാ​ക്കി​സ്ഥാ​നെ​തി​രെ പു​റ​ത്താ​കാ​തെ നേ​ടി​യ 365 റ​ൺ​സ് ദീ​ർ​ഘ​കാ​ലം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു വി​ൻ​ഡീ​സ് ഇ​തി​ഹാ​സം ബ്ര​യാ​ൻ ലാ​റ​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത​ത്.

ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഫീ​ൽ​ഡിം​ഗി​ലും ഒ​രു​പോ​ലെ അ​ഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന സോ​ബേ​ഴ്‌​സ്, ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ഒ​രോ​വ​റി​ലെ ആ​റ് പ​ന്തു​ക​ളും സി​ക്സ​ർ പ​റ​ത്തി​യ ച​രി​ത്ര​ത്തി​ലെ ആ​ദ്യ താ​ര​മെ​ന്ന റി​ക്ക​ർ​ഡി​നും ഉ​ട​മ​യാ​ണ്.

ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 1975-ൽ ​ബ്രി​ട്ട​നി​ലെ രാ​ജ്ഞി അ​ദ്ദേ​ഹ​ത്തി​ന് സ​ർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. സോ​ബേ​ഴ്സി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ അ​നു​ശോ​ചി​ച്ചു.

Sports

ഹെ​റ്റ്മ​യ​റി​ന് അ​ർ​ധ​സെ​ഞ്ചു​റി; സ്കോ​ട്ട്ല​ൻ​ഡി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രെ സ്കോ​ട്ട്ല​ൻ​ഡി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 182 റ​ൺ​സ് നേ​ടി​യ​ത്.

മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ (64) ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് അ​വ​രെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ച​ത്. ബ്രാ​ൻ​ഡ​ൻ കിം​ഗ് (35) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്കോ​ട്ട്ല​ൻ​ഡി​നാ​യി ബ്രാ​ഡ് ക്യൂ​റി ര​ണ്ടും ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, മൈ​ക്ക​ൽ ലീ​സ്‌​ക്, സു​ഫി​യാ​ൻ ഷ​രീ​ഫ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Latest News

Corehub Up