Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : While

ക​ളി​ക്കു​ന്ന​തി​നി​ടെ 11-ാം നി​ല​യി​ൽ​നി​ന്ന് വീ​ണു; ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

മും​ബൈ: ക​ളി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ 11-ാം നി​ല​യി​ൽ​നി​ന്ന് വീ​ണ് ആ​റു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​സ​യി​യി​ൽ ന​വ്കാ​ർ ട​വ​റി​ലാ​ണ് സം​ഭ​വം. മി​ലി​ത് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

11-ാം നി​ല​യി​ലെ വീ​ടി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ അ​യ​ൽ​പ്പ​ക്ക​ത്തെ പെ​ൺ​കു​ട്ടി​യ്ക്കെ​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു മി​ലി​ത്. ക​ളി​യ്ക്കി​ടെ ഷൂ ​റാ​ക്കി​ൽ ക​യ​റി​യ മി​ലി​ത്, അ​വി​ടു​ത്തെ തു​റ​ന്ന ജ​നാ​ല​യി​ലൂ​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​ന്‍റെയും അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​ന്ധു​ക്ക​ളും മ​റ്റ് താ​മ​സ​ക്കാ​രും ഭ​യ​ച​കി​ത​രാ​യി പ​ര​ക്കം​പാ​യു​ന്ന​തി​ന്‍റെയും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Latest News

Corehub Up