ആലുവ: സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ച് കടക്കവേ യാത്രക്കാരി അതേ ബസിടിച്ച് മരിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂരിൽ താമസിക്കുന്ന കിഴക്കെ കടുങ്ങല്ലൂർ മണേലിപ്പടി പാറാപ്പിള്ളിൽ വീട്ടിൽ രാമകൃഷ്ണൻനായരുടെ ഭാര്യ ശാന്തകുമാരിയാണ് (67) മരിച്ചത്. അപകടം നടക്കുമ്പോൾ ഭർത്താവും കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 9.45 ഓടെ ആലുവ ബൈപ്പാസിന് സമീപമായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുങ്ങല്ലൂരിൽനിന്ന് ആലുവയിലേക്ക് വന്ന ബസാണ് ഇടിച്ചത്. സംസ്കാരം നടത്തി. മക്കൾ: രാധിക, രതിക. മരുമക്കൾ: ദേവദാസ്, മധു. അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ പടിഞ്ഞാറേ കടുങ്ങല്ലൂർ മാളിയേക്കൽ വീട്ടിൽ രതീഷ്കുമാറിനെ (57) പൊലിസ് അറസ്റ്റ്ചെയ്തു.