Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread In The Battery

Wayanad

മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ത്തേ​രി റേ​ഞ്ചി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​കം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ത്തേ​രി റേ​ഞ്ച് വ​ന​മേ​ഖ​ല​യി​ൽ റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൂ​ന്പാ​ര​മാ​യി ത​ള്ളു​ന്ന​ത് തു​ട​രു​ന്ന​താ​യി പ​രാ​തി.

ദേ​ശീ​യ​പാ​ത 766ലെ ​മു​ത്ത​ങ്ങ-​പൊ​ൻ​കു​ഴി ഭാ​ഗ​ത്തി​ന് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്.രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​യോ​ര വ​ന​മേ​ഖ​ല​യാ​യി​ട്ടും അ​ജ്ഞാ​ത​ർ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് കൂ​ന്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ൾ പ​തി​വാ​യി തീ​റ്റ​തേ​ടി​യും വെ​ള്ളം കു​ടി​ക്കാ​നു​മാ​യി എ​ത്തു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ മാ​ലി​ന്യ നി​ക്ഷേ​പം ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഗ​ന്ധം വ​ന്യ​മൃ​ഗ​ങ്ങ​ളെ റോ​ഡ​രി​കി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

മേ​ഖ​ല​യി​ൽ വ​ന​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പം. ദി​വ​സ​ങ്ങ​ളാ​യി മാ​ലി​ന്യം കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് നീ​ക്കം ചെ​യ്യാ​നോ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

വ​ന​മേ​ഖ​ല​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നും പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും ശി​ക്ഷാ​ന​ട​പ​ടി​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up