Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Be Replaced

Thrissur

കേ​ബി​ൾ കെ​ണി: ഇ​നി മു​ന്ന​റി​യി​പ്പി​ല്ല, മു​റി​ച്ചു​മാ​റ്റും: ഡെ​പ്യൂ​ട്ടി മേ​യ​ർ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന വി​ധം കെ​ട്ടി​ട​ങ്ങ​ളി​ലും പോ​സ്റ്റു​ക​ളി​ലും അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ​ക്കെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. ദീ​പി​ക വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. മു​ൻ​പ് പ​ല​ത​വ​ണ യോ​ഗം​വി​ളി​ച്ച് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കേ​ബി​ൾ ക​ന്പ​നി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് അ​റി​യി​ച്ചു.

ആ​വ​ശ്യം ക​ഴി​ഞ്ഞ കേ​ബി​ളു​ക​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നും നി​ല​വി​ലു​ള്ള​വ താ​ഴേ​ക്കു തൂ​ങ്ങി​ക്കി​ട​ക്കാ​ത്ത രീ​തി​യി​ലും അ​ല​ക്ഷ്യ​മാ​യി പോ​സ്റ്റി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തും ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യി ടാ​ഗ് ചെ​യ്യ​ണ​മെ​ന്നും ക​ന്പ​നി​ക​ൾ​ക്കു നേ​ര​ത്തെ ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പ​ല​യി​ട​ത്തും കേ​ബി​ളു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ താ​ഴ്ന്നു​കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​നി അ​റി​യി​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം തു​ട​രു​ന്ന ക​ന്പ​നി​ക​ളു​ടെ കേ​ബി​ളു​ക​ൾ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വീ​ണ്ടും ക​ത്രി​ക​യെ​ടു​ക്കേ​ണ്ടി വ​രു​മോ; തൃ​ശൂ​രി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് കേ​ബി​ൾ​കെ​ണി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​ന്ന​ലെ​യാ​ണ് ദീ​പി​ക വാ​ർ​ത്ത പ്ര​സ​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Latest News

Corehub Up