Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Hit Family

Ernakulam

സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി കു​ടും​ബ ബ​ജ​റ്റി​നു ക​രു​ത്താ​കും: ഷി​ബു തെ​ക്കും​പു​റം

കോ​ത​മം​ഗ​ലം: സ്ത്രീ​ക​ളു​ടെ കു​ടും​ബ ബ​ജ​റ്റി​ൽ വ​ലി​യ ആ​ശ്വാ​സം സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി​യെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ​റ​ഞ്ഞു. പ്ര​തി​ദി​നം ജോ​ലി​ക്കും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി യാ​ത്ര ചെ​യ്യു​ന്ന അ​നേ​കം സ്ത്രീ​ക​ൾ​ക്ക് പ​ദ്ധ​തി സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ പി​ന്തു​ണ​യാ​കും.

കു​ടും​ബ ചെ​ല​വു​ക​ളി​ൽ ഗ​ണ്യ​മാ​യ ലാ​ഭം കൈ​വ​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​റ്റ് ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും യു​ഡി​എ​ഫ് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ കോ​ത​മം​ഗ​ലം ഡി​പ്പോ​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദ്യ യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ൽ നി​ന്ന് 26 റൂ​ട്ടു​ക​ളി​ലാ​ണു സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ഷ​മീ​ർ പ​ന​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, കെ.​പി. ബാ​ബു, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, മാ​ത്യു ജോ​സ​ഫ്, പി.​കെ. മൊ​യ്തു, എ.​ടി. പൗ​ലോ​സ്, എം.​എ​സ്. എ​ൽ​ദോ​സ്, അ​ബു മൊ​യ്തീ​ൻ, ഷി​ബു കു​ര്യാ​ക്കോ​സ്, പി.​എം. സ​ക്ക​റി​യ, പി.​സി. ജോ​ർ​ജ്, ബാ​ബു പോ​ൾ, പി.​എ.​എം. ബ​ഷീ​ർ, സൗ​മ്യ ശ​ശി, ജോ​മി തെ​ക്കേ​ക്ക​ര, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, സം​ഘ​ട​നാ നേ​താ​ക്ക​ൾ, കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റ് ഓ​ഫീ​സ​ർ ജെ. ​നി​ജാ​മു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ‌ പ്ര​സം​ഗി​ച്ചു.

മ​ധു​രം ന​ൽ​കി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

കോ​ത​മം​ഗ​ലം: വ​നി​ത​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ്രി​യ​ദ​ർ​ശ​ിനി പ​ദ്ധ​തി​യി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ഴി​പ്പി​ള്ളി​യി​ൽ ല​ഡു വി​ത​ര​ണം ന​ട​ത്തി. വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ള്ള​രി​ങ്ങാ​ട് - കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് ല​ഡു വി​ത​ര​ണം ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം ഷാ​ജു ലൂ​ക്കോ​സ് നേ​തൃ​ത്വം ന​ൽ​കി. വാ​ര​പ്പെ​ട്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​നി മാ​ർ​ട്ടി​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. ബേ​ബി, എം.​ഡി. ആ​ന്‍റ​ണി, സേ​വി ജോ​സ​ഫ്, എം.​വി. ബാ​ബു, പി. ​പോ​ൾ, ടി.​പി. ഇ​മ്മ​നു​വേ​ൽ ടി.​പി. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up