Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winner

അതിരുകൾ വകവയ്ക്കാത്ത ധീരത

ക​​വി​​ത, ഉ​​പ​​ന്യാ​​സം, ഗ്രീ​​ക്ക് നാ​​ട​​ക ത​​ർ​​ജ​​മ​​ക​​ൾ, ദൃ​​ശ്യ​​ക​​ല എ​​ന്നി​​വ​​യെ​​യെ​​ല്ലാം ഒ​​രൊ​​റ്റ കൃ​​തി​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്ന കാ​​​​ന​​​​ഡ​​​​യി​​​​ലെ എ​​ഴു​​ത്തു​​കാ​​രി​​യും അ​​​​ധ്യാ​​​​പി​​​​ക​​​​യു​​​​മാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ സാ​​​​ഹി​​​​ത്യ​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ സ​​​​മ്മാ​​​​നം നേ​​​​ടി​​​​യ ആ​​​​ൻ കാ​​​​ർ​​​​സ​​​​ൻ.

ഇ​​​​രു​​​​പ​​​​തി​​​​ലേ​​​​റെ വ​​​​ർ​​​​ഷം കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും മു​​​​ൻ​​​​നി​​​​ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പ്രാ​​​​ചീ​​​​ന ഗ്രീ​​​​ക്ക് സാ​​​​ഹി​​​​ത്യം പ​​​​ഠി​​​​പ്പി​​​​ച്ച കാ​​​​ർ​​​​സ​​​​ൻ ഗ്രീ​​​​ക്ക് പു​​​​രാ​​​​ണ​​​​ങ്ങ​​​​ളെ ആ​​​​ധു​​​​നി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ണ​​​​ക്കു​​​​ന്നു.ക്ലാ​​​​സി​​​​ക്ക​​​​ൽ പ​​​​ഠ​​​​നം വി​​​​ര​​​​സ​​​​മാ​​​​ണെ​​​​ന്ന പൊ​​​​തു​​​​ധാ​​​​ര​​​​ണ​​​​യെ തി​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ​​​​വ​​​​ർ. അ​​​​​വ​​​​​രു​​​​​ടെ ഏ​​​​​താ​​​​​ണ്ട് എ​​​​​ല്ലാ സാ​​​​​ഹി​​​​​ത്യ സൃ​​​​​ഷ്ടി​​​​​ക​​​​​ളും വാ​​​​​ക്കു​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള ഭാ​​​​​ഷാ​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​യു​​​ടെ കൗ​​​​​തു​​​​​ക​​​​​വും പു​​​​​തി​​​​​യ അ​​​​​ർ​​​​​ഥം ​​തേ​​​ടു​​​ന്ന ക​​​​​വി​​​​​യു​​​​​ടെ ഉ​​​ൾ​​​ക്കാ​​​ഴ്ച​​​യു​​​ടെ​​​യും സ​​​ങ്ക​​​ല​​​ന​​​മാ​​​ണ്. വാ​​​​​ക്കി​​​​​ന്‍റെ ഉ​​​​​ത്പ​​​​​ത്തി ത​​​​​പ്പി​​​​​പ്പോ​​​​​കു​​​​​ന്നി​​​ട​​​ത്താ​​​​​ണ് ത​​​ന്‍റെ എ​​​​​ല്ലാ കൃ​​​​​തി​​​​​ക​​​​​ളു​​​​​ടെ​​​​​യും തു​​​ട​​​ക്കം എ​​​​​ന്ന് കാ​​​​​ർ​​​​​സ​​​​​ൻ തി​​​രി​​​ച്ച​​​റി​​​യു​​​ന്നു.

വൈ​​​വി​​​ധ്യ​​​മാ​​​ണ് കാ​​​​ർ​​​​സ​​​ന്‍റെ എ​​​ഴു​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര. ഉ​​​​പ​​​​ന്യാ​​​​സ​​​​ങ്ങ​​​​ൾ, ക​​​​വി​​​​ത​​​​ക​​​​ൾ, ച​​​​ര​​​​മ​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ൾ, ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രെ​​​​യും ച​​​​രി​​​​ത്ര​​​​പു​​​​രു​​​​ഷ​​​​ന്മാ​​​​രെ​​​​യും കു​​​​റി​​​​ച്ചു​​​​ള്ള ഗ​​​​ദ്യ​​​ലേ​​​ഖ​​​ന​​​ങ്ങ​​​ൾ എ​​​​ന്നി​​​​വ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച ‘മെ​​​​ൻ ഇ​​​​ൻ ദി ​​​​ഓ​​​​ഫ് അ​​​​വേ​​​​ഴ്സ്’ 2001ൽ ​​​​പ്ര​​​ഥ​​​മ ഗ്ര​​​​ഫി​​​​ൻ പോ​​​​യ​​​​ട്രി സ​​​മ്മാ​​​നം നേ​​​​ടി. മ​​​​റ്റൊ​​​​രു വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന കൃ​​​​തി​​​​യാ​​​​യ ‘ഡി​​​​ക്രി​​​​യേ​​​​ഷ​​​​ൻ’ എ​​​ന്ന കൃ​​​തി ക​​​​വി​​​​ത​​​​യും ഉ​​​​പ​​​​ന്യാ​​​​സ​​​​ങ്ങ​​​​ളും ഓ​​​​പ്പ​​​​റ​​​​യും ഒ​​​ന്നി​​​ച്ചു​​​ ചേ​​​ർ​​​ത്ത​​​താ​​​ണ്.

1986ലാ​​​ണ് ആ​​​ദ്യ​​​കൃ​​​തി പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത് -‘ഇ​​​​റോ​​​​സ് ദി ​​​​ബി​​​​റ്റ​​​​ർ​​​​സ്വീ​​​​റ്റ്’. ഇ​​​തി​​​ൽ സാ​​​​ഹി​​​​ത്യ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തെ കാ​​​​മ​​​​ന​​​​ക​​​​ളും പു​​​​രാ​​​​ത​​​​ന ഗ്രീ​​​​ക്ക് പാ​​​​ര​​​​മ്പ​​​​ര്യ​​​​വു​​​മാ​​​യും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ചി​​​രി​​​ക്കു​​​ന്നു. പു​​​​രാ​​​​ത​​​​ന ഗ്രീ​​​​ക്ക് ക​​​​വി സ്റ്റെ​​​​സി​​​​ക്കോ​​​​റ​​​​സി​​​​ന്‍റെ ക​​​വി​​​ത​​​ക​​​ളി​​​ൽ​​​നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് 1998ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘ഓ​​​​ട്ടോ​​​​ബ​​​​യോ​​​​ഗ്ര​​​​ഫി ഓ​​​​ഫ് റെ​​​​ഡ്’ എ​​​​ന്ന പ​​​​ദ്യനോ​​​​വ​​​​ലാ​​​​ണ് അ​​​​വ​​​​രു​​​​ടെ ഏ​​​​റ്റ​​​​വും പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ കൃ​​​​തി. ഹെ​​​​രാ​​​​ക്കി​​​​ൾ​​​​സ് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ചു​​​​വ​​​​ന്ന ചി​​​​റ​​​​കു​​​​ക​​​​ളു​​​​ള്ള ഗെ​​​​റി​​​​യോ​​​​ൺ എ​​​​ന്ന രാ​​​​ക്ഷ​​​​സ​​​​ന്‍റെ പു​​​​രാ​​​​ണ​​​​ത്തെ, ഹൃ​​​​ദ​​​​യ​​​​വേ​​​​ദ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും കാ​​​​മ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ഒ​​​​രു ആ​​​​ധു​​​​നി​​​​ക കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​ന്‍റെ ക​​​​ഥ​​​​യാ​​​​യി ഇ​​​​ത് പു​​​​ന​​​​രാ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്നു. 2001ൽ ‘ദി ബ്യൂ​​​​ട്ടി ഓ​​​​ഫ് ദി ​​​​ഹ​​​​സ്ബ​​​​ൻ​​​​ഡ്’ എ​​​​ന്ന സ​​​​മാ​​​​ഹാ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ടി.​​​​എ​​​​സ്. എ​​​​ലി​​​​യ​​​​ട്ട് പു​​​​ര​​​​സ്കാ​​​​രം നേ​​​​ടു​​​​ന്ന ആ​​​​ദ്യ വ​​​​നി​​​​ത​​​​യാ​​​​യി.

എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് നി​​​​ങ്ങ​​​​ൾ നി​​​​ര​​​​ന്ത​​​​രം എ​​​ഴു​​​ത്തു​​​രൂ​​​​പ​​​​ങ്ങ​​​​ൾ മാ​​​​റു​​​​ന്ന​​​​ത് എ​​​​ന്ന് ഒ​​​​രു അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​താ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി: “വി​​​​ര​​​​സ​​​​ത ത​​​ന്നെ. ഒ​​​രേ രീ​​​തി​​​യി​​​ൽ എ​​​ഴു​​​തു​​​മ്പോ​​​ൾ അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ണ്ട്. ശ്ര​​​​മി​​​​ച്ചു​​​​നോ​​​​ക്കാ​​​​ൻ ധാ​​​​രാ​​​​ളം സാ​​​​ഹി​​​​ത്യ​​​​രൂ​​​​പ​​​​ങ്ങ​​​​ളു​​​ണ്ട​​​ല്ലോ.” അ​​​തി​​​ന്‍റെ അ​​​പ​​​ക​​​ട​​​വും അ​​​വ​​​ർ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. “എ​​​​ന്‍റെ കൃ​​​​തി​​​​ക​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും ശി​​​​ഥി​​​​ല​​​​മാ​​​​കാ​​​​റു​​​​ണ്ട്. അ​​​തോ​​​ടെ അ​​​ത് വി​​​ചി​​​ത്ര​​​മാ​​​യി മാ​​​റും. പി​​​ന്നെ ആ​​​​ർ​​​​ക്കും വാ​​​​യി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​ണ്ടാ​​​കി​​​ല്ല. അ​​​തു​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ത് വെ​​​റും ഒ​​​​രു അ​​​​നു​​​​ക​​​​ര​​​​ണ​​​​മാ​​​​വു​​​ക​​​യും ചെ​​​യ്യും” 2018ലെ ​​​ഒ​​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ കാ​​​ർ​​​സ​​​ൻ സ്വ​​​യം വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

ഹൈ​​​സ്കൂ​​​ളി​​​ലെ പ​​​തി​​​മൂ​​​ന്നാം ഗ്രേ​​​ഡി​​​ൽ പ​​​ഠി​​​ക്കു​​​മ്പോ​​​ഴാ​​​ണ് കാ​​​ർ​​​സ​​​ൻ ഗ്രീ​​​ക്ക് ഭാ​​​ഷ പ​​​ഠി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഇം​​​ഗ്ലീ​​​ഷി​​​നേക്കാ​​​ൾ വാ​​​ക്കു​​​ക​​​ളു​​​ടെ ആ​​​ഴ​​​ത്തി​​​ലു​​​ള്ള അ​​​ർ​​​ഥ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലാ​​​ൻ ഗ്രീ​​​ക്ക് ഭാ​​​ഷ സ​​​ഹാ​​​യി​​​ക്കു​​​ന്നു എ​​​ന്ന് അ​​​വ​​​ർ ക​​​രു​​​തു​​​ന്നു. ഇം​​​ഗ്ലീ​​​ഷി​​​ൽ ന​​​മ്മ​​​ൾ മ​​​ര​​​ത്തി​​​ന്‍റെ കൊ​​​മ്പു​​​ക​​​ളി​​​ലും ചി​​​ല്ല​​​ക​​​ളി​​​ലും മാ​​​ത്ര​​​മാ​​​ണ് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ ഗ്രീ​​​ക്കി​​​ൽ വേ​​​രു​​​ക​​​ളി​​​ലാ​​​ണ് ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് കാ​​​ർ​​​സ​​​ന്‍റെ പ​​ക്ഷം.

വാ​​​​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മ​​​​ല്ല, ദൃ​​​​ശ്യ​​​​ക​​​​ല​​​​യി​​​​ലൂ​​​​ടെ​​​​യും സാ​​​​ഹി​​​​ത്യ​​​​ത്തെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന ഒ​​​​രു ക​​​​ലാ​​​​കാ​​​​രി​​​​യാ​​​​ണ് ആ​​​​ൻ കാ​​​​ർ​​​സ​​​ൻ. അ​​​വ​​​രു​​​ടെ സൃ​​​ഷ്‌​​​ടി​​​ക​​​ളി​​​ൽ എ​​​ഴു​​​ത്തും വ​​​ര​​​യും സ​​​മ​​​ന്വ​​​യി​​​ക്കു​​​ന്ന​​​ത് അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​യ കാ​​​ഴ്ച​​​യാ​​​ണ്. ത​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2010ൽ ​​​അ​​​വ​​​ർ നി​​​ർ​​​മി​​​ച്ച അ​​​ക്കോ​​​ർ​​​ഡി​​​യ​​​ൻ രീ​​​തി​​​യി​​​ലു​​​ള്ള ഏ​​​റെ പ്ര​​​ശ​​​സ്ത​​​മാ​​​യ പു​​​സ്ത​​​ക​​​മാ​​​ണ് ‘നോ​​​ക്സ്.’ ക​​​വി​​​ത​​​യോ​​​ടൊ​​​പ്പം പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ൾ, പ​​​ഴ​​​യ ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ൾ, കൊ​​​ളാ​​​ഷു​​​ക​​​ൾ, വ​​​ര​​​ക​​​ൾ എ​​​ന്നി​​​വ​​​യൊ​​​ക്കെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഒ​​​രു ക​​​ലാ​​​ശി​​​ല്പം പോ​​​ലെ​​​യാ​​​ണ് ഇ​​​ത് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സോ​​​ഫോ​​​ക്ലി​​​സി​​​ന്‍റെ ‘ആ​​​ന്‍റി​​​ഗ​​​ണി’ എ​​​ന്ന ഗ്രീ​​​ക്ക് നാ​​​ട​​​ക​​​ത്തി​​​ന്‍റെ പു​​​ന​​​രാ​​​വി​​​ഷ്കാ​​​ര​​​മാ​​​യ ‘ആ​​​ന്‍റി​​​ഗോ​​​ണി​​​ക്’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ ക​​​വി​​​ത​​​യും വാ​​​ക്യ​​​ങ്ങ​​​ളും ഹാ​​​ൻ​​​ഡ്-​​​ലെ​​​യ​​​ർ ചെ​​​യ്ത പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ൾ​​​ക്കും വ​​​രി​​​ക​​​ൾ​​​ക്കു​​​മൊ​​​പ്പ​​​മാ​​​ണ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ർ​​സ​​ൻ ത​​​ന്‍റെ പ​​​ല പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ​​​യും ക​​​വ​​​റു​​​ക​​​ളും അ​​​ക​​​ത്തെ ചി​​​ത്ര​​​ങ്ങ​​​ളും സ്വ​​​യം വ​​​ര​​​യ്ക്കു​​​ക​​​യും ഡി​​​സൈ​​​ൻ ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

എ​​​​ഴു​​​​ത്തി​​​​ൽ മ​​​​റ​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നും വ്യാ​​​​ജം ച​​​മ​​​യ്ക്കാ​​​നും ക​​​​ഴി​​​​യും. എ​​​ന്നാ​​​ൽ, ചി​​​​ത്ര​​​​ര​​​​ച​​​​ന​​​​ ഭീ​​​തി​​​ദ​​​മാം​​​വി​​​ധം ന​​​ഗ്ന​​​മാ​​​ണെ​​​ന്നാ​​​ണ് കാ​​​ർ​​​സ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. സ​​​ത്യ​​​ത്തി​​​ൽ അ​​​വ​​​ർ ചി​​​ത്ര​​​ക​​​ല​​​യെ​​​യാ​​​ണ് എ​​​ഴു​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വ​​​യ്ക്കു​​​ന്ന​​​ത്. എ​​​ഴു​​​ത്തി​​​ൽ അ​​​​പൂ​​​​ർ​​​​വ​​​മാ​​​യേ പൂ​​​​ർ​​​​ണ സം​​​​തൃ​​​​പ്തി അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടാ​​​​റു​​​​ള്ളൂ എ​​​ന്ന​​​വ​​​ർ പ​​​റ​​​യു​​​ന്നു. എ​​​​ന്നാ​​​​ൽ വ​​​​ര​​​​യ്ക്കു​​​​മ്പോ​​​​ൾ വി​​​​ഷ​​​​യം എ​​​​ത്ര സ​​​​ങ്ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​ത് ആ​​​​ത്മാ​​​​വി​​​​നെ പൂ​​​​ർ​​​ണ​​​​മാ​​​​യി ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ഒ​​​​ന്നാ​​​​യി മാ​​​​റു​​​​ന്നു. എ​​​​ഴു​​​​ത്തി​​​​നെ അ​​​​വ​​​​ർ വി​​​നോ​​​ദ​​​ത്തി​​​ന്‍റെ ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യേ ക​​​ണ്ടി​​​ട്ടു​​​ള്ളൂ.

ഒ​​​​രു സം​​​​ഭ​​​​വ​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ കോ​​​പ്പി​​​യ​​​ല്ല ക​​​വി​​​ത എ​​​ന്നാ​​​ണ് കാ​​​ർ​​​സ​​​ന്‍റെ നി​​​ല​​​പാ​​​ട്. ക​​​​വി​​​​ത​​​യെ​​​ന്ന​​​​ത് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍റെ മ​​​​ന​​​​സ് ഒ​​​​രു ചി​​​​ന്ത​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​യാ​​​ണ​​​മാ​​​ണ്. വാ​​​​യ​​​​ന​​​​ക്കാ​​​​ര​​​​ൻ ക​​​​വി​​​​ത വാ​​​​യി​​​​ക്കു​​​​മ്പോ​​​​ൾ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ ക​​​ട​​​ന്നു​​​പോ​​​യ അ​​​​തേ ചി​​​​ന്താ​​​​പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ ന​​​ട​​​ക്കു​​​ന്നു. ക​​​​വി​​​​ത​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തു​​​​മ്പോ​​​​ൾ വാ​​​​യ​​​​ന​​​​ക്കാ​​​​ര​​​​ൻ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​ളി​​​​ൽ​​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​നാ​​​​യി​​​ക്ക​​​ഴി​​​ഞ്ഞി​​​ട്ടു​​​​ണ്ടാ​​​​കും.

താ​​​​ൻ ഒ​​​​രു പൂ​​​​ർ​​​​ണ സ്ത്രീ​​​​യാ​​​​ണെ​​​​ന്നോ പു​​​​രു​​​​ഷ​​​​നാ​​​​ണെ​​​​ന്നോ ഉ​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ അ​​​​തി​​​​ർ​​​​വ​​​​ര​​​​മ്പു​​​​ക​​​​ളി​​​​ൽ സ്വ​​​​യം ത​​​​ള​​​​ച്ചി​​​​ടാ​​​​ൻ അ​​​​വ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​ല്ല. സ്വ​​​​ത്വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ലിം​​​​ഗ​​​​ഭേ​​​​ദ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും കൃ​​​​ത്യ​​​​മാ​​​​യ ധാ​​​​ര​​​​ണ​​​​യി​​​​ല്ലാ​​​​ത്ത ഒ​​​​രു ‘സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ലിം​​​​ഗ​​​​പ​​​​ദ​​​​വി’ (floating gender) എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​രു​​​ന്നു ജീ​​​വി​​​തം.
പ​​​​ല കൃ​​​​തി​​​​ക​​​​ളി​​​​ലും അ​​​​വ​​​​ർ പു​​​​രു​​​​ഷ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ​​​​യോ സ്വ​​​​വ​​​​ർ​​​ഗാ​​​​നു​​​​രാ​​​​ഗി​​​​ക​​​​ളാ​​​​യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ​​​​യോ ആ​​​​ഖ്യാ​​​​താ​​​​ക്ക​​​​ളാ​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ഴു​​​​ത്തി​​​​ൽ സ്വ​​​​ന്തം സ്വ​​​ത്വം ഒ​​​​രു​​​​ത​​​​രം വേ​​​ലി​​​ക്കെ​​​ട്ടാ​​​യി തോ​​​ന്നു​​​മ്പോ​​​ൾ വ്യ​​​​ത്യ​​​​സ്ത രൂ​​​​പ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും അ​​​​തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്തു​​​​ ക​​​​ട​​​​ക്കാ​​​​നാ​​​​ണ് അ​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

National

നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ന്ന​ഡ മ​ണ്ണി​ൽ കോ​ൺ​ഗ്ര​സ് ത​രം​ഗം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വ​മ്പ​ൻ വി​ജ​യം. ഏ​ഴ് സീ​റ്റു​ക​ളി​ൽ അ​ഞ്ച് എണ്ണത്തിൽ കോ​ൺ​ഗ്ര​സും ര​ണ്ട് സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും വി​ജ​യി​ച്ചു. അ​തേ​സ​മ​യം ആ​റ് ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രും മൂ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ജെ​ഡി​എ​സി​ന് സീ​റ്റ് ന​ഷ്ട​മാ​യി. ജ​യം ഉ​റ​പ്പാ​ക്കാ​ൻ 28 വോ​ട്ടു​ക​ൾ വേ​ണ്ട സ്ഥാ​ന​ത്ത് ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി​ക്ക് കി​ട്ടി​യ​ത് 14 വോ​ട്ട് മാ​ത്ര​മാ​ണ്. ബി.​കെ. ഹ​രി​പ്ര​സാ​ദ്, തി​പ്പ​ണ്ണ​പ്പ കാ​മ​ക​നൂ​ർ, പി.​വി. മോ​ഹ​ൻ, ശി​വ​ണ ബി. ​എ​സ്. വി​ന​യ്, കാ​ർ​ത്തി​ക് പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ബി​ജെ​പി​യു​ടെ ലിം​ഗ​രാ​ജ് പാ​ട്ടീ​ലും ആ​ർ.​ര​ഘു​വും സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ഗോ​വി​ന്ദ​രാ​ജു പ​രാ​ജ​യ​പ്പെ​ട്ടു. ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തോ​ടെ 75 അം​ഗ​ങ്ങ​ളു​ള്ള ഉ​പ​രി​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് 39 അം​ഗ​ങ്ങ​ളാ​യി. നി​ല​വി​ൽ ബി​ജെ​പി​ക്ക് 29 അം​ഗ​ങ്ങ​ളും ജെ​ഡി​എ​സി​ന് ആ​റ് അം​ഗ​ങ്ങ​ളു​മു​ണ്ട്. ഒ​രു സ്വ​ത​ന്ത്ര അം​ഗ​വും കൗ​ൺ​സി​ലി​ലു​ണ്ട്.

 

Sports

ക​പ്പ​ടി​ച്ച് സാ​ത്വി​ക്-​ ചി​രാ​ഗ് സഖ്യം

സിം​ഗ​പ്പു​ര്‍: 2026 സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സ് കി​രീ​ടം ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ് രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സ്വ​ന്ത​മാ​ക്കി.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ഫ​ജാ​ര്‍ അ​ല്‍​ഫി​യാ​ന്‍ - മു​ഹ​മ്മ​ദ് ഷൊ​ഹി​ബു​ള്‍ ഫി​ക്രി സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ട് തി​രി​ച്ചു​വ​ര​വ് ജ​യം നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. സ്‌​കോ​ര്‍: 18-21, 21-17, 21-16.

ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ക​ന്നി സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണ്. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് ഒ​രു ട്രോ​ഫി സ്വ​ന്ത​മാ​ക്കു​ന്ന​ത്.

NRI

ക്വി​സ് മത്സര വിജയികളെ അനുമോദിച്ചു

മീ​റ​റ്റ്: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ര​ണ്ടാം മീ​റ​റ്റ് പ​ഞ്ചാം​ഗം ക്വി​സി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബ​ത്ത് ബി​ജു, ബെ​ൻ​സി വ​ർ​ഗീ​സ്, അ​ല​ൻ എ​സ്. തോ​മ​സ് എ​ന്നി​വ​രെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​യ്സ​ൺ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​രു​ടെ ഈ ​മി​ക​ച്ച നേ​ട്ടം ഇ​ട​വ​ക​യ്ക്കാ​കെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു എ​ബ്ര​ഹാം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Kerala

ഭാ​ഗ്യ ന​മ്പ​രി​ന് സ​മ്മാ​നം; വി​ഷു ബ​മ്പ​ർ ഭാ​ഗ്യ​ശാ​ലി​ ഇ​താ

കൊ​ല്ലം: 12 കോ​ടി രൂ​പ​യു​ടെ വി​ഷു ബ​മ്പ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തി. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ന​യ​ടി സ്വ​ദേ​ശി പൊ​ന്ന​നാ​ണ് ബ​മ്പ​ർ ലോ​ട്ട​റി അ​ടി​ച്ച​ത്.

അ​വ​സാ​നം ര​ണ്ട് വ​രു​ന്ന ടി​ക്ക​റ്റാ​ണ് എ​ടു​ക്കാ​റെ​ന്നും ത​ന്‍റെ ഭാ​ഗ്യ​ന​മ്പ​റി​ന് ത​ന്നെ ബ​മ്പ​ർ അ​ടി​ച്ചെ​ന്നും ഭാ​ഗ്യ​ശാ​ലി പ​റ​ഞ്ഞു. VB 135452 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി​യി​ലു​ള്ള അ​മ്മ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് പൊ​ന്ന​ൻ ടി​ക്ക​റ്റെ​ടു​ത്ത​ത്. മ​ക​ൻ വി​നോ​ദി​ന് ലോ​ട്ട​റി വി​ൽ​പ്പ​ന​യാ​ണ് ജോ​ലി. മ​ക​ന് അ​സു​ഖ​മാ​യ​തി​നാ​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ലോ​ട്ട​റി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ബ​മ്പ​ർ അ​ടി​ച്ച ലോ​ട്ട​റി വാ​ങ്ങി​യ​ത്.

ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ​വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ൾ​ക്ക്‌ ല​ഭി​ക്കും. ര​ണ്ടാം സ​മ്മാ​നം നേ​ടി​യ ന​മ്പ​റു​ക​ൾ: VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998. മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ​വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ൾ​ക്ക് ല​ഭി​ക്കും.​മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ​വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ൾ​ക്ക് ല​ഭി​ക്കും. മൂ​ന്നാം സ​മ്മാ​നം നേ​ടി​യ ടി​ക്ക​റ്റു​ക​ൾ VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536.

നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ച്‌ ല​ക്ഷം രൂ​പ​വീ​തം ല​ഭി​ക്കും. സ​മ്മാ​നം നേ​ടി​യ ടി​ക്ക​റ്റു​ക​ൾ VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578.

5,000 രൂ​പ സ​മ്മാ​നം നേ​ടി​യ ന​മ്പ​ർ: 0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597, 7185, 7785, 8261, 8344, 8480, 8520, 9566, 9793.

2,000 രൂ​പ സ​മ്മാ​നം നേ​ടി​യ ന​മ്പ​ർ: 0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884.

1,000 രൂ​പ സ​മ്മാ​നം നേ​ടി​യ ന​മ്പ​ർ: 0281, 0613, 0705, 1295, 1334, 1693, 1801, 1815, 2279, 2532, 2588, 2654, 2940, 3129, 3406, 3591, 4019, 4053, 4327, 4472, 4547, 4563, 4977, 5016, 5148, 5458, 5551, 5571, 5925, 6097, 6143, 6361, 6704, 7109, 7357, 7614, 7621, 7833, 7898, 8124, 8402, 8511, 8512, 8545, 8629, 8808, 8866, 8918, 9170, 9260, 9339, 9344, 9474, 9998.

Sports

ഇ​​ന്ത്യ​​ക്ക് 27 കോ​​ടി, ന്യൂസിലൻഡിന് 14

ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​ക്ക് സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി ല​​ഭി​​ച്ച​​ത് 27.48 കോ​​ടി രൂ​​പ (മൂ​​ന്നു മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍).

ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ന്യൂ​​സി​​ല​​ന്‍​ഡി​​ന് 14.65 കോ​​ടി രൂ​​പ​​യാ​​ണ് (1.6 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) ല​​ഭി​​ച്ച​​ത്. സെ​​മി ഫൈ​​ന​​ലി​​ല്‍ പു​​റ​​ത്താ​​യ ഇം​​ഗ്ല​​ണ്ട്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ള്‍​ക്ക് 7.24 കോ​​ടി രൂ​​പ വീ​​തം.

സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ പു​​റ​​ത്താ​​യ ടീ​​മു​​ക​​ള്‍​ക്ക് 3.48 കോ​​ടി രൂ​​പ വീ​​ത​​വും പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പു​​റ​​ത്താ​​യ ടീ​​മു​​ക​​ള്‍​ക്ക് 2.29 കോ​​ടി രൂ​​പ വീ​​ത​​വു​​മാ​​ണ് ഐ​​സി​​സി​​യി​​ല്‍​നി​​ന്നു ല​​ഭി​​ക്കു​​ന്ന​​ത്.

District News

ദേ​ശീ​യ ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

മ​ര​ഞ്ചാ​ട്ടി: ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് ബാ​സ്‌​ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും ത്രീ ​ഓ​ണ്‍ ത്രീ ​വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടു​ക​യും ചെ​യ്ത മ​ര​ഞ്ചാ​ട്ടി മേ​രി​ഗി​രി ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​തി​ൻ ന​രി​വേ​ലി​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി സ്കൂ​ളി​ൽ  പ്ര​ത്യേ​ക അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സീ​ന റോ​സ് ഫാ. ​ജി​തി​ൻ ന​രി​വേ​ലി​ലി​ന് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​മ​സ് പൊ​ന്നാ​ട അ​ണി​യി​ച്ച് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

Kerala

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബം​പ​ർ; നാ​ലാം ദി​ന​വും ഭാ​ഗ്യ​ശാ​ലി കാ​ണാ​മ​റ​യ​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബം​പറടിച്ച​  ഭാ​ഗ്യ​വാ​നെ നാ​ല് ദി​വ​സം പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​റ​ക്ക​ട​വ് ത​ടി​ക്കും​പ​റ​മ്പി​ൽ എ. ​സു​ദീ​ഖി​ന്‍റെ ന്യൂ ​ല​ക്കി സെ​ന്‍റ​റി​ൽ നി​ന്ന് വി​റ്റ XC138455 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 20 കോ​ടി അ​ടി​ച്ച​ത്.

ഭാ​ഗ്യ​ശാ​ലി​യെ നോ​ക്കി​യി​രി​ക്കു​വാ​ണെ​ന്നും ഇ​തു​വ​രെ​യാ​യി​ട്ടും ആ​രും വി​ളി​ക്കു​ക​യോ ലോ​ട്ട​റി​യു​മാ​യി ക​ട​യി​ലെ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ.​സു​ദീ​ഖ് പ​റ​ഞ്ഞു. ചെ​റു​കി​ട മൊ​ത്ത വ്യാ​പാ​ര​ത്തി​നാ​യി അ​യ്യാ​യി​ര​ത്തോ​ളം ടി​ക്ക​റ്റാ​ണ് ഇ​വി​ടെ വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്.

20 കോ​ടി അ​ടി​ച്ച ഭാ​ഗ്യ​വാ​ൻ ഇ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ പ്ര​തീ​ക്ഷ. നാ​ല് ദി​വ​സം ബാ​ങ്ക് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച ഭാ​ഗ്യ​ശാ​ലി രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Kerala

​പാ​ട്ടു​വേ​ദി​യി​ൽ ഹാ​ട്രി​ക് തി​ള​ക്കം; ല​ളി​ത​ഗാ​ന​ത്തി​ൽ ഷി​ൻ​സി

തൃ​ശൂ​ർ: റി​യാ​ലി​റ്റി ഷോ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ​നി​ന്ന് ക​ലോ​ത്സ​വ​ത്തി​ന്‍റെ ല​ളി​ത​ഗാ​ന​വേ​ദി​യി​ലേ​ക്കെ​ത്തു​മ്പോ​ഴും ഷി​ൻ​സി ഷി​ജു​വി​നു വി​ജ​യ​താ​ളം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ല​ളി​ത​ഗാ​ന​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ക​ട​വൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി എ ​ഗ്രേ​ഡ് തി​ള​ക്കം മൂ​ന്നാം​വ​ർ​ഷ​വും നി​ല​നി​ർ​ത്തി​യ​ത്.

ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു ല​ളി​ത​ഗാ​ന​വേ​ദി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ക​വി​താ​ലാ​പ​ന​ത്തി​ലും എ ​ഗ്രേ​ഡ് നേ​ടി.

വി​വി​ധ സ്റ്റേ​ജ് ഷോ​ക​ളി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും സ​ജീ​വ​മാ​യ ഈ ​കൊ​ച്ചു​ഗാ​യി​ക​യെ സം​ഗീ​ത​ത്തി​ന്‍റെ വ​ഴി​ക​ളി​ൽ ന​യി​ക്കു​ന്ന​ത് ഗു​രു കോ​ത​മം​ഗ​ലം ആ​ർ​എ​ൽ​വി ബാ​ബു​രാ​ജാ​ണ്. ക​ട​വൂ​ർ ഷി​ജു വി. ​ചാ​ക്കോ​യു​ടെ​യും ജാ​ൻ​സി​യു​ടെ​യും മ​ക​ളാ​ണ്.

Sports

സ​​ബ​​ല​​ങ്ക ജേ​​താ​​വ്

ബ്രി​​സ്ബെ​​യ്ൻ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ല​​ങ്ക പു​​തു​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ ക​​പ്പു​​യ​​ർ​​ത്തി. ബ്രി​​സ​​ബെ​​യ്ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫൈ​​ന​​ലി​​ൽ മാ​​ർ​​ട്ട കോ​​സ്റ്റ്യു​​ക്കി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (6-4, 6-3) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഈ ​​മാ​​സം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്ക് ക​​രു​​ത്ത് കൂ​​ട്ടു​​ന്ന​​താ​​യി​​രു​​ന്നു സ​​ബ​​ല​​ങ്ക​​യു​​ടെ ജ​​യം.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ളാ​​യ ജെ​​സീ​​ക്ക പെ​​ഗു​​ല, മി​​റ ആ​​ൻ​​ഡ്രീ​​വ, അ​​മാ​​ൻ​​ഡ അ​​നി​​സി​​മോ​​വ എ​​ന്നി​​വ​​രെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​യി​​രു​​ന്നു കോ​​സ്റ്റ്യു​​ക്കി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം. എ​​ന്നാ​​ൽ യു​​എ​​സ് ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ന്‍റെ ക​​രു​​ത്തി​​ന് മു​​ന്നി​​ൽ കോ​​സ്റ്റ്യു​​ക്കി​​ന് പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​യി​​ല്ല.

18ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഗ്രാ​​ൻ സ്ലാ​​മി​​ൽ മൂ​​ന്നാ​​മ​​ത്തെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണും അ​​ഞ്ചാ​​മ​​ത്തെ മേ​​ജ​​ർ കി​​രീ​​ട​​വും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സ​​ബ​​ല​​ങ്ക മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

NRI

ഡി​എം​എ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര വി​ജ​യി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത​രാ​ത്രി ​പു​തു​രാ​ത്രി'​യു​ടെ ​ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ ടീം ​അ​ർ​ഹ​രാ​യി. ​

ര​ണ്ടാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ ടീ​മും മൂ​ന്നാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ ടീ​മും അ​ർ​ഹ​രാ​യി. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​യി​രു​ന്നു വേ​ദി.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ,ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ -​ നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ 14 ഏ​രി​യ ​ടീ​മു​ക​ൾ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Leader Page

ആ​രാ​ണ് ജേ​താ​വ്?

പി​​​​​​​എം ശ്രീ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി കേ​​​​​​​ര​​​​​​​ളം ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​മ​​​​​​​ന്ത്രി വി. ​​​​​​​ശി​​​​​​​വ​​​​​​​ൻ​​​​​​​കു​​​​​​​ട്ടി ​​​ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​ന​​​​​​​ത്തെ ചൊ​​​​​​​ല്ലി ഇ​​​​​​​ട​​​​​​​തു​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ലെ ര​​​​​​​ണ്ടാം ക​​​​​​​ക്ഷി​​​​​​​യാ​​​​​​​യ സി​​​​​​​പി​​​​​​​ഐ ഉ​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ വി​​​​​​​വാ​​​​​​​ദം കെ​​​​​​​ട്ട​​​​​​​ട​​​​​​​ങ്ങി. സ​​​​​​​മ​​​​​​​വാ​​​​​​​യ​​​​പ്ര​​​​കാ​​​​രം പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും പ​​​​​​​ദ്ധ​​​​​​​തി​​​​​​​യെക്കു​​​​​​​റി​​​​​​​ച്ച് പ​​​​​​​ഠി​​​​​​​ക്കാ​​​​​​​ൻ ഏ​​​​​​​ഴം​​​​​​​ഗ മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭാ ഉ​​​​​​​പ​​​​​​​സ​​​​​​​മി​​​​​​​തി​​​​​​​യെ നി​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​നും ഒ​​​​​​​ക്‌​​​​ടോ​​​​​​​ബ​​​​​​​ർ 29 ന് ​​​​​​​ചേ​​​​​​​ർ​​​​​​​ന്ന മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭാ​​​​​​​ യോ​​​​​​​ഗം തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചു. ഉ​​​​പ​​​​സ​​​​​​​മി​​​​​​​തി​​​​​​​യി​​​​​​​ൽ സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​നും സി​​​​​​​പി​​​​​​​ഐ​​​​​​​ക്കും ര​​​​​​​ണ്ടു പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ൾ വീ​​​​​​​ത​​​​​​​വും കേ​​​​​​​ര​​​​​​​ള കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നും ജ​​​​​​​ന​​​​​​​താ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കും എ​​​​​​​ൻ​​​​സി​​​​​​​പി​​​​​​​ക്കും ഓ​​​​​​​രോ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി വീ​​​​ത​​​​വു​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്.​​​ ഫ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​ഴം​​​​​​​ഗ സ​​​​​​​മി​​​​​​​തി​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചു സി​​​​​​​പി​​​​​​​എ​​​​മ്മു​​​​കാ​​​​​​​രും ര​​​​​​​ണ്ട് സി​​​​​​​പി​​​​​​​ഐ​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​ണ്.


ഈ ​​​​​​​സ​​​​​​​മ​​​വാ​​​​​​​യ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ പി​​​​​​​ണ​​​​​​​റാ​​​​​​​യി തോ​​​​​​​റ്റെ​​​​​​​ന്നും സി​​​​​​​പി​​​​​​​ഐ ജ​​​​​​​യി​​​​​​​ച്ചെ​​​​​​​ന്നും പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് ശ​​​​​​​രി​​​​​​​യാ​​​​​​​ണോ? പ​​​​​​​ദ്ധ​​​​​​​തി മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചു എ​​​​​​​ന്ന് പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​തു​​​​പോ​​​​​​​ലും ശ​​​​​​​രി​​​​​​​യാ​​​​​​​ണോ? അ​​​​​​​തി​​​​​​​ന് കേ​​​​​​​ന്ദ്രം സ​​​​​​​മ്മ​​​​​​​തി​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലോ? പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്നു ഉ​​​​​​​പ​​​​​​​സ​​​​​​​മി​​​​​​​തി തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കു​​​​​​​മോ?​​​ പു​​​​​​​തി​​​​​​​യ ജ​​​​​​​ന​​​​​​​പ്രി​​​​​​​യ പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ 10,000 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ അ​​​​​​​ധി​​​​​​​ക​​​​ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യാ​​​​​​​ണ് പി​​​​​​​ണ​​​​​​​റാ​​​​​​​യി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​ന്ന് ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്.​​​ അ​​​​​​​പ്പോ​​​​​​​ൾ കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ​​​​നി​​​​​​​ന്ന് ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന 1500 കോ​​​​​​​ടി രൂ​​​​​​​പ വെ​​​​​​​റു​​​​​​​തെ ക​​​​​​​ള​​​​​​​യാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​നാ​​​​​​​കു​​​​​​​മോ? മൂ​​​​​​​ന്നാംമൂ​​​​​​​ഴം ക​​​​​​​ണ്ട് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​കു​​​​​​​മോ?​​​ ഇ​​​​​​​ന്ന​​​​​​​ത്തെ ബ​​​​​​​ഹ​​​​​​​ളം തീ​​​​​​​രു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​കും.​​​ ജ​​​​​​​യം ബി​​​​​​​നോ​​​​​​​യി വി​​​​​​​ശ്വ​​​​​​​ത്തി​​​​​​​നും പ​​​​​​​റ​​​​​​​ന്പ് പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​നു​​​മാ​​​​​​​കും.


നാ​​​​​​​ടി​​​​​​​നു ന​​​​​​​ല്ല​​​​​​​ത് ഏ​​​​​​​ത്?


രാ​​​​ജ്യ​​​​ത്തെ വി​​​​​​​ദ്യാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന 27,360 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യാ​​​​​​​ണ് പി​​​​​​​എം ശ്രീ ​​​​​​​സ്കൂ​​​​ൾ​​​​​​​സ് ഫോ​​​​​​​ർ റൈ​​​​​​​സിം​​​​​​​ഗ് ഇ​​​​​​​ന്ത്യ. നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന​​​​​​​ക​​​​​​​ൾ വ​​​​​​​ച്ച് പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് പി​​​​​​​എം ശ്രീ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ൽ എ​​​​​​​ന്തോ ഗൂ​​​​​​​ഢ​​​​ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ണ്ട് എ​​​​​​​ന്ന് ആ​​​​​​​രും ചി​​​​​​​ന്തി​​​​​​​ച്ചു​​​​പോ​​​​​​​കും. എ​​​​​​​ന്നാ​​​​​​​ലും ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടും ബം​​​​​​​ഗാ​​​​​​​ളും ഒ​​​​​​​ഴി​​​​​​​കെ​​​​​​​യു​​​​​​​ള്ള എ​​​​​​​ല്ലാ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി.


ദേ​​​​​​​ശീ​​​​​​​യ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ ന​​​​​​​യ​​​​​​​ത്തോ​​​​​​​ടു​​​​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​​​​യ​​​​​​​മാ​​​​​​​യ എ​​​​​​​തി​​​​​​​ർ​​​​​​​പ്പു മൂ​​​​​​​ലം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ല​​​​​​​ഭി​​​​​​​ക്കേ​​​​​​​ണ്ട 1500 കോ​​​​​​​ടി​​​​​​​രൂ​​​​​​​പ​​​​​​​യു​​​​​​​ടെ കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ഹാ​​​​​​​യം പാ​​​​​​​ഴാ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ടോ? ഈ ​​​​​​​ചോ​​​​​​​ദ്യം ശ​​​​​​​രി​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഗു​​​​​​​ണ​​​​​​​ക​​​​​​​ര​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ എ​​​​​​​ന്തു​​​​​​​കൊ​​​​​​​ണ്ട് ഇ​​​​​​​ത്ര​​​​​​​കാ​​​​​​​ലം പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന​​​​തി​​​​​​​നും, അ​​​​​​​തി​​​​​​​നെ​​​​തി​​​​​​​രേ എ​​​​ന്തി​​​​ന് പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്തി എ​​​​​​​ന്ന ചോ​​​​​​​ദ്യ​​​​​​​ത്തി​​​​​​​നും സാ​​​​​​​മാ​​​​​​​ന്യ​​​​ബു​​​​​​​ദ്ധി​​​​​​​ക്ക് ഗ്ര​​​​​​​ഹി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന ഉ​​​​​​​ത്ത​​​​​​​രംകൂ​​​​​​​ടി പ​​​​​​​റ​​​​​​​യാ​​​​​​​ൻ മ​​​​​​​ന്ത്രി ബാ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​ന​​​​​​​ല്ലേ?


കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന ദേ​​​​​​​ശീ​​​​യ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ ന​​​​​​​യ​​​​​​​ത്തി​​​​​​​ന് ര​​​​​​​ണ്ട് ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ടെ​​​​ന്ന് വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​മ​​​​​​​ന്ത്രി വി.​​​​​​​ ശി​​​​​​​വ​​​​​​​ൻ​​​​​​​കു​​​​​​​ട്ടി ത​​​​​​​ന്നെ വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​​​​ന്ന് സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യ ഉ​​​​​​​ള്ള​​​​​​​ട​​​​​​​ക്കം. ര​​​​​​​ണ്ട് രാ​​​​ഷ്‌​​​​ട്രീ​​​​​​​യ​​​​​​​മാ​​​​​​​യ ഉ​​​​​​​ള്ള​​​​​​​ട​​​​​​​ക്കം. 1986ലെ ​​​​​​​ദേ​​​​​​​ശീ​​​​​​​യ​​​ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യ​​​​​​​ത്തി​​​​​​​നും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഈ ​​​​​​​ര​​​​​​​ണ്ടു ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ.​​​ ഇ​​​​​​​തി​​​​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​ ഉ​​​​​​​ള്ള​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​ണ് വി​​​​​​​വാ​​​​​​​ദ വി​​​​​​​ഷ​​​​​​​യം. സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ലെ പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന പ്രാ​​​​​​​യം, മൂ​​​​​​​ല്യ​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യ രീ​​​​​​​തി, അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത, നാ​​​​​​​ലു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സം​​​​​​​യോ​​​​​​​ജി​​​​​​​ത അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക പ​​​​​​​രി​​​​​​​ശീ​​​​ല​​​​ന കോ​​​​​​​ഴ്സ് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ത​​​​​​​ർ​​​​​​​ക്കി​​​​​​​ക്കേ​​​​​​​ണ്ട കാ​​​​​​​ര്യ​​​​​​​മി​​​​​​​ല്ല. ന​​​​​​​വോ​​​​​​​ദ​​​​​​​യ സ്കു​​​​​​​ളു​​​​​​​ക​​​​​​​ൾ പോ​​​​​​​ലെ ഓ​​​​​​​രോ ബ്ലോ​​​​​​​ക്കി​​​​​​​ലും ര​​​​​​​ണ്ട് മാ​​​​​​​തൃ​​​​​​​കാ വി​​​​​​​ദ്യാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളും പാ​​​​​​​ഠ്യ​​​​​​​രീ​​​​​​​തി​​​​​​​യും വ​​​​​​​രു​​​​​​​ന്ന​​​​​​​ത് കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കും അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​ർ​​​​​​​ക്കും എ​​​​​​​ത്ര​​​​​​​യോ ന​​​​​​​ല്ല​​​​​​​താ​​​​​​​ണ്. പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് ബി​​​​​​​ജെ​​​​​​​പി​​​​​​​ക്കാ​​​​​​​രാ​​​​​​​യ​​​​​​​തു​​​​കൊ​​​​​​​ണ്ട് എ​​​​​​​തി​​​​​​​ർ​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്ന് പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് വ​​​​​​​ര​​​​​​​ട്ട് ത​​​​​​​ത്വ​​​​വാ​​​​​​​ദ​​​​​​​മാ​​​​​​​ണ്. വി​​​​​​​ക​​​​​​​സ​​​​​​​നവി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​ണ്.


വ​​​​​​​ര​​​​​​​ട്ടു ​ത​​​​​​​ത്വ​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ളും പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യും


ക​​​​​​​മ്യൂ​​​​​​​ണി​​​​​​​സം സ​​​​​​​മൂ​​​​ഹ​​​​​​​ത്തി​​​​​​​ലെ പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​ക്കാ​​​​​​​യി ത​​​​​​​യാ​​​​​​​റാ​​​​​​​ക്കി​​​യ ഒ​​​​​​​രു വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​പാ​​​​​​​ത​​​​​​​യാ​​​​​​​ണ്. കാ​​​​​​​ല​​​​​​​പ്ര​​​​​​​വാ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ അ​​​​​​​തു സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​ന് ത​​​​​​​ട​​​​​​​സ​​​​മു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന വെ​​​​​​​റും വ​​​​​​​ര​​​​​​​ട്ടു ത​​​​​​​ത്വ​​​​​​​വാ​​​​​​​ദ​​​​​​​മാ​​​​​​​യി മാ​​​​​​​റി. കാ​​​​​​​ല​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​പ്പെ​​​​​​​ട്ട വ​​​​​​​ര​​​​​​​ട്ടു ​ത​​​​​​​ത്വ​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​വേ​​​​​​​ണ്ടി നാ​​​​​​​ടി​​​​​​​ന്‍റെ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​​​​​ത്തെ മു​​​​​​​ര​​​​​​​ടി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നാ​​​കി​​​ല്ല എ​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ട് സി​​​​​​​പി​​​​​​​എം സം​​​​​​​സ്ഥാ​​​​​​​ന സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ആ​​​​​​​യി​​​​​​​രു​​​​​​​ന്ന കാ​​​​​​​ലം മു​​​​​​​ത​​​​​​​ൽ അ​​​​​​​ദ്ദേ​​​​​​​ഹം കൈ​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് എ​​​​​​​ഡി​​​​​​​ബി ബാ​​​​​​​ങ്ക് വാ​​​​​​​യ്​​​​​​​പ​​​​​​​യു​​​​​​​ടെ പേ​​​​​​​രി​​​​​​​ൽ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് അ​​​​​​​ന്ന​​​​​​​ത്തെ സി​​​​​​​പി​​​​​​​എം മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി വി.​​​​​​​എ​​​​​​​സ്. അ​​​​​​​ച്യു​​​​​​​താ​​​​ന​​​​​​​ന്ദ​​​​​​​നു​​​​​​​മാ​​​​​​​യി ക​​​​​​​ല​​​​​​​ഹി​​​​​​​ക്കേ​​​​​​​ണ്ടിവ​​​​​​​ന്ന​​​​​​​ത്. അ​​​​​​​വ​​​​​​​സാ​​​​​​​നം പാ​​​​​​​ർ​​​​​​​ട്ടി ഒ​​​​​​​ന്ന​​​​​​​ട​​​​​​​ങ്കം പി​​​​​​​ണ​​​​​​​റാ​​​​​​​യിക്കൊപ്പം നി​​​​​​​ന്നു.


വി​​​​​​​എ​​​​​​​സ് മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ വ്യ​​​​​​​വ​​​​​​​സാ​​​​​​​യ മ​​​​​​​ന്ത്രി ആ​​​​​​​യി​​​​​​​രു​​​​​​​ന്ന എ​​​​​​​ള​​​​​​​മ​​​​​​​രം ക​​​​​​​രിം എ​​​​​​​ച്ച്എംടി ​​​​​​​ഭൂ​​​​​​​മി സ്വ​​​​​​​കാ​​​​​​​ര്യ വ്യ​​​​​​​ക്തി​​​​​​​ക്ക് ഇ​​​​​​​ൻ​​​​​​​ഫോ പാ​​​​​​​ർ​​​​​​​ക്കി​​​​​​​നാ​​​​​​​യി കൊ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ച​​​​​​​തും അ​​​​​​​വ​​​​​​​സാ​​​​​​​ന നി​​​​​​​മി​​​​​​​ഷം ആ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന് ത​​​​​​​റ​​​​​​​ക്ക​​​​​​​ല്ലി​​​​​​​ടു​​​​​​​ന്ന ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽനി​​​​​​​ന്ന് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി വി.​​​​​​​എ​​​​​​​സ്. അ​​​​​​​ച്യു​​​​​​​താ​​​​​​​ന​​​​​​​ന്ദ​​​​​​​ൻ വി​​​​​​​ട്ടു​​​​നി​​​​​​​ന്നി​​​​​​​ട്ടും പ​​​​​​​ദ്ധ​​​​​​​തി​​​​​​​യു​​​​​​​മാ​​​​​​​യി മു​​​​​​​ന്നോ​​​​​​​ട്ടു പോ​​​​​​​യ​​​​​​​തും പാ​​​​​​​ർ​​​​​​​ട്ടി സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി പി​​​​​​​ണ​​​​​​​റാ​​​​​​​യി കൊ​​​​​​​ടു​​​​​​​ത്ത പി​​​​​​​ന്തു​​​​​​​ണകൊ​​​​​​​ണ്ടാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​ർ​​​​​​​ക്കാണ​​​​​​​റി​​​​​​​യാ​​​​​​​ത്ത​​​​​​​ത്.


സി​​​​​​​പി​​​​​​​എം എ​​​​​​​തി​​​​​​​ർ​​​​​​​ത്ത എ​​​​​​​ത്ര​​​​​​​യോ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​രീ​​​​​​​തി​​​​​​​ക​​​​​​​ൾ പി​​​​​​​ണ​​​​​​​റാ​​​​​​​യി പി​​​​​​​ൽ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് ക​​​​​​​ണ്ണ​​​​​​​ട​​​​​​​ച്ച് ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി. സ്വാ​​​​​​​ശ്ര​​​​​​​യ മേ​​​​​​​ഖ​​​​​​​ല ത​​​​​​​ന്നെ ഒ​​​​​​​ന്നാ​​​​​​​ന്ത​​​​​​​രം ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണം. സി​​​​​​​പി​​​​​​​എം എ​​​​​​​തി​​​​​​​ർ​​​​​​​ത്ത നെ​​​​​​​ടു​​​​​​​ന്പാ​​​​​​​ശേ​​​​​​​രി വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​വ​​​​​​​ള മാ​​​​​​​തൃ​​​​​​​ക​​​​​​​യി​​​​​​​ൽ ക​​​​​​​ണ്ണൂ​​​​​​​രി​​​​​​​ൽ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ളം നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​നും പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​യി​​​​​​​ട്ടു.


അ​​​​​​​തു​​​​​​​പോ​​​​​​​ലെ വി​​​​​​​ഴി​​​​​​​ഞ്ഞം തു​​​​​​​റ​​​​​​​മു​​​​​​​ഖം. ഉ​​​​​​​മ്മ​​​​​​​ൻ​​​​​​​ചാ​​​​​​​ണ്ടി പ​​​​​​​ദ്ധ​​​​​​​തി​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​സാ​​​​​​​ന ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ എ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ന്തെ​​​​​​​ല്ലാം ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് സി​​​​​​​പി​​​​​​​എം ഉ​​​​​​​ന്ന​​​​​​​യി​​​​​​​ച്ച​​​​​​​ത്? ​​​​​​​എ​​​​​​​ന്നാ​​​​​​​ൽ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ വി​​​​​​​ഴി​​​​​​​ഞ്ഞം പ​​​​​​​ദ്ധ​​​​​​​തി​​​​​​​യെ സ്വ​​​​​​​ന്തം കു​​​​​​​ഞ്ഞാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കി പ്രോ​​​​​​​ത്സാ​​​​​​​ഹി​​​​​​​പ്പി​​​​​​​ച്ചു.​​​ വി​​​​​​​ഴി​​​​​​​ഞ്ഞം പ​​​​​​​ദ്ധ​​​​​​​തി മൂ​​​​​​​ലം വ​​​​​​​ല​​​​​​​യു​​​​​​​ന്ന തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ സ​​​​​​​ങ്ക​​​​​​​ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ത്തി​​​​​​​നാ​​​​​​​യി സ​​​​​​​മ​​​​​​​രം ചെ​​​​​​​യ്ത​​​​​​​പ്പോ​​​​​​​ൾ നി​​​​​​​ഷ​​​​​​​്ക​​​​​​​രു​​​​​​​ണം നേ​​​​​​​രി​​​​​​​ട്ടു. ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്പു​​​​മാ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ വ​​​​​​​രെ ക​​​​​​​ലാ​​​​​​​പ ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​നു കേ​​​​​​​സെ​​​​​​​ടു​​​​​​​ത്തു.​​​ വി​​​​​​​ഴി​​​​​​​ഞ്ഞം തു​​​​​​​റ​​​​​​​മു​​​​​​​ഖ​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ന് ഉ​​​​​​​മ്മ​​​​​​​ൻ​​​​ചാ​​​​​​​ണ്ടി​​​​​​​യു​​​​​​​ടെ പേ​​​​​​​രു​​​​​​​പോ​​​​​​​ലും പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ല്ല. ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നു വ​​​​​​​രു​​​​​​​ന്ന മാ​​​​​​​റ്റ​​​​​​​ത്തെ ക​​​​​​​ടു​​​​​​​ത്ത വ​​​​​​​ല​​​​​​​തു​​​​​​​പ​​​​​​​ക്ഷ​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​യ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​ മോ​​​​​​​ദി വ​​​​​​​രെ പ​​​​​​​ര​​​​​​​സ്യ​​​​​​​മാ​​​​​​​യി പ്ര​​​​​​​ശം​​​​​​​സി​​​​​​​ച്ചു.


കൊ​​​​​​​ച്ചി​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​യി​​​​​​​ൽ ഗെ​​​​​​​യി​​​​​​​ൽ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ലൂ​​​​​​​ടെ തീ​​​​​​​ബോം​​​​​​​ബ് സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​ണെ​​​​ന്ന് പ​​​​റ​​​​ഞ്ഞ പി. ​​​​രാ​​​​​​​ജീ​​​​​​​വ് അം​​​​​​​ഗ​​​​​​​മാ​​​​​​​യ പി​​​​​​​ണ​​​​​​​റാ​​​​​​​യി മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭ എ​​​​​​​ത്ര സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യാ​​​​​​​ണ് ഗെ​​​​​​​യി​​​​​​​ൽ പൈ​​​​​​​പ്പു​​​​​​​ക​​​​​​​ൾ സ്ഥാ​​​​​​​പി​​​​​​​ച്ച​​​​​​​ത്.​​​ ദേ​​​​​​​ശീ​​​​​​​യ പാ​​​​​​​താ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​ന് ത​​​​​​​ട​​​​​​​സം നി​​​​​​​ന്ന ഇ​​​​​​​ട​​​​​​​തു​​​​​​​കാ​​​​​​​രാ​​​​​​​യ വ​​​​​​​യ​​​​​​​ൽ​​​​​​​ക്കി​​​​​​​ളി​​​​​​​ക​​​​​​​ളെ എ​​​​​​​ത്ര നി​​​​​​​ഷ്​​​​​​​ക​​​​​​​രു​​​​​​​ണം പ​​​​​​​റ​​​​പ്പി​​​​​​​ച്ചു​​​​വി​​​​​​​ട്ടു. അ​​​​​​​താ​​​​​​​ണു പി​​​​​​​ണ​​​​​​​റാ​​​​​​​യി.​​​


അ​​​​​​​ധി​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ക്ക​​​​​​​ണം


അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ വ​​​​​​​ന്നാ​​​​​​​ലേ എ​​​​​​​ല്ലാം താ​​​​​​​ൻ ഉ​​​​​​​ദ്ദേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ ന​​​​​​​ട​​​​​​​ക്കു എ​​​​​​​ന്ന് പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​ക്ക​​​​​​​റി​​​​​​​യാം. അ​​​​​​​ധി​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ക്കാ​​​​​​​ൻ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വോ​​​​​​​ട്ട് വേ​​​​​​​ണം. അ​​​​​​​തു കി​​​​​​​ട്ട​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ സ്വ​​​ന്തം മു​​​​​​​ഖം ഭം​​​​​​​ഗി​​​​യാ​​​​​​​യാ​​​​​​​ൽ മാ​​​​​​​ത്രം പോ​​​​​​​രാ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ മു​​​​​​​ഖം വി​​​​​​​കൃ​​​​​​​ത​​​​​​​വു​​​​​​​മാ​​​​​​​ക്കുകയും വേണം. അ​​​​​​​തി​​​​​​​നാ​​​​​​​ണ് സോ​​​​​​​ളാ​​​​​​​റും ബാ​​​​​​​ർ ​​​കോ​​​​​​​ഴ​​​​​​​യും വി​​​​​​​ഴി​​​​​​​ഞ്ഞം ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ഥ​​​​​​​യും ഗെ​​​​​​​യി​​​​​​​ൽ പ​​​​​​​ദ്ധ​​​​​​​തി എ​​​​​​​ന്ന തീ​​​​​​​ബോം​​​​​​​ബു​​​മെ​​​ല്ലാം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച​​​​​​​ത്.​​​


എ​​​​​​​ല്ലാം ശ​​​​​​​രി​​​​​​​യാ​​​​​​​ക്കാ​​​​​​​നാ​​​​​​​ണു പി​​​​​​​ണ​​​​​​​റാ​​​​​​​യി അ​​​​​​​ധി​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ച്ച​​​​​​​ത്. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ട്. അ​​​​​​​തി​​​​​​​നു സ​​​​​​​ഹാ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രെ ചു​​​​​​​റ്റും നി​​​​​​​ർ​​​​​​​ത്തി. സം​​​​​​​ശ​​​​​​​യ​​​​​​​മു​​​​​​​ള്ള​​​​​​​വ​​​​​​​രെ​​​​പോ​​​​​​​ലും അ​​​​​​​ക​​​​​​​റ്റി​​​​നി​​​​​​​ർ​​​​​​​ത്തി. ഒ​​​​​​​ന്നാം സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​ന്‍റെ കാ​​​​​​​ല​​​​​​​ത്ത് ഏ​​​​​​​റെ ജ​​​​​​​ന​​​​​​​പ്രീ​​​​​​​തി നേ​​​​​​​ടി​​​​​​​യ കെ.​​​​​​​കെ. ശൈ​​​​​​​ല​​​​​​​ജ​​​​​​​യെ വ​​​​​​​ന​​​​​​​വാ​​​​​​​സ​​​​​​​ത്തി​​​​​​​ന​​​​​​​യ​​​​​​​ച്ചു. അ​​​​​​​ത്ത​​​​​​​രം മി​​​​​​​ടു​​​​​​​ക്ക​​​​രി​​​​​​​ല്ലാ​​​​​​​ത്ത ര​​​​​​​ണ്ടാം​​​​നി​​​​​​​ര​​​​​​​യെ കൂ​​​​​​​ടെക്കൂ​​​​​​​ട്ടി. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് എ​​​​​​​ല്ലാം അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് സ്വ​​​​​​​യം ചെ​​​​​​​യ്യാം.


വീ​​​​​​​ട്ടു​​​​​​​കാ​​​​​​​രു​​​​​​​ടെ​​​​​​​യും കൂ​​​​​​​ടെ നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​യും ക്ഷേ​​​​​​​മം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ പി​​​​​​​ണ​​​​​​​റാ​​​​​​​യി ഏ​​​​​​​ത​​​​​​​റ്റം​​​​​​​ വ​​​​​​​രെ​​​​​​​യും പോ​​​​​​​കും എ​​​​​​​ന്നു കൂ​​​​​​​ടെ​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​ർ​​​​​​​ക്ക് അ​​​​​​​റി​​​​​​​യാം.​​​ നി​​​​​​​രീ​​​​​​​ശ്വ​​​​​​​ര​​​​​​​വാ​​​​​​​ദി എ​​​​​​​ന്ന് പ​​​​​​​റ​​​​​​​യു​​​​​​​ന്പോ​​​​​​​ഴും മ​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​ള്ള സ്വാ​​​​​​​ധീ​​​​​​​നം ശ​​​​​​​രി​​​​​​​ക്കും മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി മ​​​​​​​ത​​​​​​​നേ​​​​​​​താ​​​​​​​ക്ക​​​​​​​ളെ​​​​യെ​​​​​​​ല്ലാം കൈ​​​​​​​യി​​​​​​​ലെ​​​​​​​ടു​​​​​​​ത്ത് അ​​​​​​​വ​​​​​​​രു​​​​​​​ടെ പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പ​​​​​​​റ​​​​​​​ന്നെ​​​​​​​ത്തി.​​​ ശ​​​​​​​ബ​​​​​​​രി​​​​​​​മ​​​​​​​ല വി​​​​​​​വാ​​​​​​​ദം ഉ​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ ദു​​​​​​​ര​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ ഓ​​​​​​​ർ​​​​​​​മ​​​​പോ​​​​​​​ലും ക​​​​​​​ള​​​​​​​യാ​​​​​​​ൻ ആ​​​​​​​ഗോ​​​​​​​ള അ​​​​​​​യ്യ​​​​​​​പ്പ​​​​​​​സം​​​​​​​ഗ​​​​​​​മം​​​ത​​​​​​​ന്നെ ന​​​​​​​ട​​​​​​​ത്തി. മു​​​​​​​സ്‌ലിം വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി പൗ​​​​​​​ര​​​​​​​ത്വ നി​​​​​​​യ​​​​​​​മ​​​​​​​ത്തെ എ​​​​​​​തി​​​​​​​ർ​​​​​​​ത്തു. ജെ​​​​​​​ൻ​​​​​​​ഡ​​​​​​​ർ ന്യൂ​​​​​​​ട്ര​​​​​​​ൽ യൂ​​​​​​​ണി​​​​​​​ഫോം പ​​​​​​​ര​​​​​​​ണ​​​​​​​ത്തു വ​​​​​​​ച്ചു.


ക​​​​​​​ടു​​​​​​​ത്ത മു​​​​​​​സ്‌ലിം പ്രീ​​​​​​​ണ​​​​​​​നം ആ​​​​​​​പ​​​​​​​ത്താ​​​​​​​യെ​​​​​​​ന്ന് ലോ​​​​​​​ക്സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു തെ​​​​​​​ളി​​​​​​​യി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ വ​​​​​​​ല്ലാ​​​​​​​താ​​​​​​​യി. ​​​തി​​​​​​​രു​​​​​​​ത്ത​​​​​​​ണമെ​​​​​​​ന്നു വ​​​​​​​ന്നു. മു​​​സ്‌ലിം ഫോ​​​​​​​ബി​​​​​​​യ ഊ​​​​​​​തി​​​​​​​ക്ക​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​ടു​​​​​​​പ്പ​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​യ വെ​​​​​​​ള്ളാ​​​​​​​പ്പ​​​​​​​ള്ളി ക​​​​​​​ള​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ട്.​​​ വ​​​​​​​ഖ​​​​​​​ഫ് നി​​​​​​​യ​​​​​​​മം ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നും മ​​​​​​​റ്റും ​​​പ​​​​​​​റ​​​​​​​യു​​​​​​​ന്ന കോ​​​​​​​ണ്‍​ഗ്ര​​​​​​​സു​​​​​​​കാ​​​​​​​രു​​​​​​​ടെ കൂ​​​​​​​ട്ടു​​​​​​​കാ​​​​​​​രും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് വ​​​​​​​ക്താ​​​​​​​ക്ക​​​​​​​ളാ​​​​​​​യ രാ​​​​​​​ജു ​​​പി. ​​​​നാ​​​​​​​യ​​​​​​​രും ജി​​​​​​​ന്‍റോ ജോ​​​​​​​ണും സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന മു​​​​​​​സ്‌ലിം പ്രീ​​​​​​​ണ​​​​​​​ന​​​​​​​വു​​​​മെ​​​​ല്ലാം പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യെ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും, തീ​​​​​​​ർ​​​​​​​ച്ച.


മുന്ന​​​​​​​ണിമ​​​​​​​ര്യാ​​​​​​​ദ​​​​യ്​​​​​​​ക്കു നി​​​​​​​ര​​​​​​​ക്കു​​​​​​​ന്ന​​​​തോ?


കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ ‘മു​​​​​​​ന്ന​​​​​​​ണി’​​​​​​​യാ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണ് വ​​​​​​​യ്പ്. മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ൽ എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും നി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ൾ എ​​​​​​​ടു​​​​​​​ക്കാം. അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യം പ​​​​​​​റ​​​​​​​യാം. പ​​​​​​​ക്ഷേ തീ​​​​​​​രു​​​​​​​മാ​​​​​​​നം എ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത് മു​​​​​​​ന്ന​​​​​​​ണി​​​​​​​യാ​​​​​​​ണ്.


തൃ​​​​ശൂ​​​​​​​ർ പൂ​​​​​​​രം ക​​​​​​​ല​​​​​​​ക്കാ​​​​​​​ൻ കൂ​​​​​​​ട്ടു​​​​നി​​​​​​​ന്ന എ​​​​​​​ഡി​​​​​​​ജി​​​​​​​പി എം.​​​​​​​ആ​​​​​​​ർ. അ​​​​​​​ജി​​​​​​​ത് കു​​​​​​​മാ​​​​​​​റി​​​​​​​ന്‍റെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും മു​​​​​​​കേ​​​​​​​ഷി​​​​​​​ന്‍റെ രാ​​​​​​​ജി​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ഡി​​​​​​​സ്റ്റി​​​​​​​ല​​​​​​​റി പാ​​​​​​​ടി​​​​​​​ല്ല എ​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും സ്വ​​​​​​​കാ​​​​​​​ര്യ സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല വേ​​​​​​​ണ്ട എ​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും സി​​​​​​​പി​​​​​​​ഐ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് സി​​​​​​​പി​​​​​​​എം അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ല്ല. അ​​​​​​​ങ്ങ​​​​​​​നെ ആ​​​​​​​കെ നാ​​​​​​​ണം​​​​കെ​​​​​​​ട്ടു​​​നി​​​​​​​ന്ന സി​​​​​​​പി​​​​​​​ഐ​​​​​​​ക്ക് പി​​​​​​​എം ശ്രീ ​​​​​​​അ​​​​​​​ഭി​​​​​​​മാ​​​​​​​നപ്ര​​​​​​​ശ്ന​​​​​​​മാ​​​​​​​യി.


സി​​​​​​​പി​​​​​​​ഐ​​​​​​​യു​​​​​​​ടെ നി​​​​​​​ല​​​​​​​പാ​​​​​​​ടും അ​​​​​​​തു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന വാ​​​​​​​ഗ്വാ​​​​​​​ദ​​​​​​​വും പ്രേ​​​​​​​ക്ഷ​​​​​​​ക​​​​​​​രെ കൂ​​​​​​​ട്ടു​​​​​​​മെ​​​​​​​ന്ന​​​​​​​തു​​​​കൊ​​​​​​​ണ്ട് മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും, ഭ​​​​​​​ര​​​​​​​ണ​​​​ക​​​​​​​ക്ഷി​​​​​​​യി​​​​​​​ലെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​യ​​​​​​​തു​​​​കൊ​​​​​​​ണ്ട് പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നും ആ​​​​​​​വേ​​​​​​​ശം പ​​​​​​​ക​​​​​​​ർ​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ സി​​​​​​​പി​​​​​​​ഐ ആ​​​​​​​ടി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​വ​​​​​​​രെ ഇ​​​​​​​ട​​​​​​​തു​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ൽ​​​​നി​​​​​​​ന്നി​​​​​​​ള​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന നേ​​​​​​​തൃ​​​​​​​ത്വം കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നി​​​​​​​ല്ലാ​​​​​​​തെ പോ​​​​​​​യി


ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​മു​​​​​​​ന്ന​​​​​​​ണി


ബി​​​​​​​ജെ​​​​പി​​​​​​​ക്കാ​​​​​​​രു​​​​​​​ടെ തെ​​​​​​​റ്റാ​​​​​​​യ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​തി​​​​​​​ർ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട​​​​​​​ണം. പ​​​​​​​ക്ഷേ ആ ​​​​​​​ഉ​​​​​​​മ്മാ​​​​​​​ക്കി കാ​​​​​​​ട്ടി മു​​​​​​​സ്‌ലിം തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഓ​​​​​​​ശാ​​​​​​​ന പാ​​​​​​​ടാ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​വ​​​​​​​ർ ചീ​​​​​​​ത്ത​​​​​​​യാ​​​​​​​കും. കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ന് ഒ​​​​​​​ന്നും മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​കു​​​​​​​ന്നി​​​​​​​ല്ല. അ​​​​​​​ന്ധ​​​​​​​മാ​​​​​​​യ മു​​​​​​​സ്‌ലിം പ്രീ​​​​​​​ണ​​​​​​​ന​​​​​​​മാ​​​​​​​ണ് ര​​​​​​​ക്ഷാ​​​​മാ​​​​​​​ർ​​​​​​​ഗം എ​​​​​​​ന്ന ചി​​​​​​​ന്ത എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യു​​​​​​​ടെ മൂ​​​​​​​ന്നാം ഊ​​​​​​​ഴ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കാ​​​​​​​വും. 

 

Latest News

Corehub Up