പുതുപ്പള്ളി: സ്വന്തം റെക്കോര്‍ഡ് തിരുത്തി പുതുപ്പള്ളി നിയോജകമണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി രണ്ടാം അങ്കത്തിൽ മിന്നും വിജയവുമായി ചാണ്ടി ഉമ്മന്‍. അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ ഇത്തവണ നിയമസഭയിലേക്ക് എത്തുന്നത്. ഇത് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഭൂരിപക്ഷമാണ്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ ഏഴും യുഡിഎഫാണ് ഭരിക്കുന്നത്. എന്നാല്‍, എല്‍ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്ന കൂരോപ്പടയിലും യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 31,124 വോട്ടുകളാണ് സിപിഎം നേടിയത്.
ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി. തോമസായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 42,425 വോട്ടുകളാണ് ജെയ്ക്ക് നേടിയത്.