Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdraw

പി​എം ​ശ്രീ പ​ദ്ധ​തി: സം​സ്ഥാ​ന​ത്തി​ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റാ​നു​ള്ള അ​വ​കാ​ശമില്ല: മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി​എം ​ശ്രീ​യി​ൽ​നി​ന്ന് എ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റാ​നു​ള്ള അ​വ​കാ​ശം സം​സ്ഥാ​ന​ത്തി​നി​ല്ലെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പൊ​തു​താ​ത്പ​ര്യാ​ർ​ഥം ഈ ​ക​രാ​ർ 30 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി റ​ദ്ദാ​ക്കു​ക​യോ അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പി​എം​ശ്രീ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്നു സ​മ്മ​തി​ച്ചു ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ക​യും ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​ത്തി​ൽ​നി​ന്നു പി​ന്മാ​റാ​ൻ സം​സ്ഥാ​ന​ത്തി​നു വ്യ​വ​സ്ഥ ഇ​ല്ലാ​തി​രി​ക്കു​ക​യും വ​ഴി ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി​യാ​ണ് സ​ർ​ക്കാ​രി​നു മു​ന്നി​ലു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന സി​ല​ബ​സ് അ​ല്ലാ​തെ മ​റ്റൊ​രു പാ​ഠ്യ​പ​ദ്ധ​തി​യും സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​ള്ള​തു​ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

പി​എം​ ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​പ​സ​മി​തി ര​ണ്ടു​ത​വ​ണ യോ​ഗം ചേ​ർ​ന്നു. ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെകൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​വി​ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​ക്കു കാ​ലാ​വ​ധി തു​ട​ർ​ച്ച

നി​ല​വി​ലു​ള്ള പി​എം​ശ്രീ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത​ വ​ർ​ഷം അ​വ​സാ​നി​ക്കു​മെ​ങ്കി​ലും പ​ദ്ധ​തി​ക്കു തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നും അ​തി​നാ​ൽ കേ​ര​ളം ഇ​നി പി​എം​ ശ്രീ ന​ട​പ്പാ​ക്കി​യാ​ലും പ​ദ്ധ​തി​ക്കു കാ​ലാ​വ​ധി തു​ട​ർ​ച്ച ല​ഭി​ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ രേ​ഖാ​മൂ​ലം അ​റി​യി​പ്പൊ​ന്നും കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

International

ജെ.​ഡി.​വാ​ൻ​സ് പി​ന്മാ​റി; ഇ​റാ​നും അ​മേ​രി​ക്ക​യും ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ജ​നീ​വ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​റാ​ൻ - അ​മേ​രി​ക്ക ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച റ​ദ്ദാ​ക്കി. ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ തു​ട​രു​ന്ന ക​ന​ത്ത സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ മ​ധ്യേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പി​ന്മാ​റ്റം.

അ​തേ​സ​മ​യം ല​ബ​ന​നി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 18 പേ​ർ മ​രി​ച്ചു. ഇ​ത് ധാ​ര​ണ​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. ല​ബ​ന​നി​ലെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സ് ഉ​ൾ​പ്പ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്ര​യേ​ലി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ഇ​സ്ര​യേ​ലി​നെ സം​ര​ക്ഷി​ച്ച മൂ​ന്നി​ൽ ര​ണ്ട് ആ​യു​ധ​ങ്ങ​ളും അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ നി​കു​തി​പ്പ​ണ​മാ​ണെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. ഇ​റാ​ൻ - അ​മേ​രി​ക്ക സ​മാ​ധാ​ന ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി ഹോ​ർ​മൂ​സ് തു​റ​ന്നെ​ങ്കി​ലും മൈ​നു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നാ​ൽ ക​പ്പ​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചി‌​ട്ടി​ല്ല. 

International

ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറണം: ഇറാൻ

ദു​​​​ബാ​​​​യ്: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മാ​​​​ധാ​​​​ന​​​​ക​​​​രാ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ, ഇ​​​​സ്ര​​​യേ​​​​ൽ ല​​​​ബ​​​​ന​​​​നി​​​​ൽ​​​നി​​​​ന്നു സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ. എ​​​​ന്നാ​​​​ൽ, ഇ​​​​റാ​​​​ന്‍റെ ആ​​​​വ​​​​ശ്യം ഇ​​​​സ്രാ​​​​യേ​​​​ൽ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​തോ​​​​ടെ, വെ​​​​ള്ളി​​​​യാ​​​​ഴ്ച ഒ​​​​പ്പി​​​​ടാ​​​​നി​​​​രി​​​​ക്കു​​​​ന്ന സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​യി.

യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ ഇ​​​​സ്ര​​​യേ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ല​​​​ബ​​​​ന​​​​നി​​​​ലെ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു സൈ​​​​ന്യം പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​സ്രയേ​​​​ൽ പി​​​​ന്മാ​​​​റാ​​​​തെ ക​​​​രാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​റാ​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. എ​​​​ന്നാ​​​​ൽ ക​​​​രാ​​​​റി​​​​ൽ ത​​​​ങ്ങ​​​​ൾ ഔ​​​​ദോ​​​​ഗി​​​​ക ക​​​​ക്ഷി​​​​യ​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​സ്രാ​​​​യേ​​​​ലി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്.

ല​​​​ബ​​​​ന​​​​നി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യ്‌​​​​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള സൈ​​​​നി​​​​ക നീ​​​​ക്കം തു​​​​ട​​​​രു​​​​മെ​​​​ന്നും ത​​​​ത്കാ​​​​ലം പി​​​​ന്മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​സ്രാ​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിൻ‌വലിക്കണം: എന്‍ജിഒ യൂണിയന്‍

കോ​ട്ട​യം: തൊ​ഴി​ലാ​ളി​വി​രു​ദ്ധ ലേ​ബ​ര്‍ കോ​ഡു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ തൊ​ഴി​ല്‍മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ​യും യ​ഥാ​ര്‍ഥ വേ​ത​ന​ത്തി​ല്‍ ഇ​ടി​വും വ​ര്‍ധി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തും വ​ന്‍കി​ട കോ​ര്‍പ​റേ​റ്റു​ക​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​തു​മാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ലേ​ബ​ര്‍ കോ​ര്‍ഡു​ക​ള്‍. കോ​ട്ട​യം മാ​മ്മ​ന്‍മാ​പ്പി​ള ഹാ​ളി​ല്‍ ആ​രം​ഭി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍ഥ് വ​ര​ദ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​എ. അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. എ​ഐ​എ​സ്ജി​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ശ്രീ​കു​മാ​ര്‍, എ​ഫ്എ​സ്ഇ​ടി​ഒ പ്ര​സി​ഡ​ന്‍റ് ടി. ​കെ. എ. ​ഷാ​ഫി, കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സെ​ന്‍ട്ര​ല്‍ ഗ​വ​ണ്‍മെ​ന്‍റ് എം​പ്ലോ​യി​സ് ആ​ന്‍ഡ് വ​ര്‍ക്കേ​ഴ്‌​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ആ​ര്‍. പ്ര​മോ​ദ്, കെ​എ​സ്എ​സ്പി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ വി. ​എ​ന്‍. വാ​സ​വ​ന്‍ സ്വാ​ഗ​ത​വും യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​വി. ശ​ശി​ധ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ലിം​ഗ​സ​മ​ത്വ​വും സാ​മൂ​ഹ്യ​നീ​തി​യും വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ മു​ന്‍ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഹൃ​ദ് സ​മ്മേ​ള​നം സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കെ. ​എ​ന്‍. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും.

International

യുഎസ് സേന പിന്മാറണം, നഷ്ടപരിഹാരം വേണം: നിർദേശങ്ങൾ ആവർത്തിച്ച് ഇറാൻ

ടെ​​​ഹ്റാ​​​ൻ: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ ഡെ​​​പ്യൂ​​​ട്ടി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി കാ​​​സിം ഗ​​​രി​​​ബ​​​ബാ​​​ദി അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​നോ​​​ടു ചേ​​​ർ​​​ന്ന പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ന്മാ​​​റു​​​ക, യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കു​​​ക, ല​​​ബ​​​ന​​​ൻ അ​​​ട​​​ക്കം എ​​​ല്ലാ​​​യി​​​ട​​​ത്തും ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ഇ​​​റാ​​​നെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​സ്തി​​​ക​​​ൾ വി​​​ട്ടു​​​ന​​​ല്കു​​​ക, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ. ഇ​​​വ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​ത്തു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​റാ​​​ൻ മു​​​ന്പു വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഇ​​​പ്പോ​​​ഴ​​​ത്തേ​​​തും ത​​​മ്മി​​​ൽ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളി​​​ല്ല. മു​​​ന്പ​​​ത്തെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ‘ച​​​വ​​​റ്’ എ​​​ന്നു പ​​​റ​​​ഞ്ഞ് ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

Business

ആ ‘നന്പർ’ വേണ്ട; വാഹന നമ്പർ ലേലത്തിൽ തുക അടയ്ക്കാതെ പിന്മാറിയാൽ നടപടി

കോ​​​ഴി​​​ക്കോ​​​ട്: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഫാ​​​ൻ​​​സി ന​​​മ്പ​​​ർ ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​ശേ​​​ഷം ഉ​​​യ​​​ർ​​​ന്ന തു​​​ക വി​​​ളി​​​ച്ച് പി​​​ന്നീ​​​ട് പ​​​ണം അ​​​ട​​​യ്ക്കാ​​​തെ പി​​​ന്മാ​​​റു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍.

ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ലേ​​​ല​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച​​ശേ​​​ഷം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ തു​​​ക അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മ്പോ​​​ൾ കൃ​​​ത്യ​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് മാ​​​ത്രം തു​​​ക രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്നു.​


ലേ​​​ല തു​​​ക അ​​​ട​​​യ്ക്കാ​​​തെ പി​​​ന്മാ​​​റു​​​ന്ന​​​തു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ​ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​തി​​​നും ഭാ​​​വി​​​യി​​​ൽ ലേ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നും വി​​​ല​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കും.​ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ത്തോ​​​ടെ ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. അ​​തേ​​സ​​മ​​യം ഉ​​യ​​ര്‍ന്ന തു​​ക കൊ​​ടു​​ത്ത ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന ന​​മ്പ​​ര്‍ കൈ​​വ​​ശം വ​​യ്ക്കാ​​നു​​ള്ള അ​​വ​​കാ​​ശം​​കൂ​​ടി വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍ക്കു വേ​​ണ​​മെ​​ന്ന് നി​​ര്‍ദേ​​ശം ഇ​​തി​​ന​​കം ഉ​​യ​​ര്‍ന്നി​​ട്ടു​​ണ്ട്. നി​​ല​​വി​​ല്‍ വാ​​ഹ​​നം കൈ​​മാ​​റ്റം ചെ​​യ്യു​​മ്പോ​​ള്‍ ന​​മ്പ​​റും ന​​ഷ്ട​​പ്പെ​​ടു​​ന്ന അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്.

Kerala

എഫ്സിആർഎ ബിൽ; കേന്ദ്രം പിന്മാറണം: മന്ത്രി വി.എന്‍. വാസവൻ

കോ​ട്ട​യം: വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ ബി​ല്ലി​ല്‍ നി​ന്നും കേ​ന്ദ്രം പി​ന്മാ​റ​ണ​മെ​ന്ന് മ​ന്ത്രി വി.എ​ന്‍. വാ​സ​വ​ന്‍.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ക്കി​ട​യി​ലും വി​വി​ധ മ​ത വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ധ​ര്‍മ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ലും ആ​ശ​ങ്ക ഉ​യ​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വാ​സ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.​

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​യ​രു​ന്ന ഈ ​ആ​ശ​ങ്ക​ക​ള്‍ യു​ക്തി​സ​ഹ​വും ഗൗ​ര​വ​മു​ള്ള​തു​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ മു​ന്നോ​ട്ട് വ​ച്ച പ്ര​ശ്‌​നം ദൂ​രീ​ക​രി​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ബി​ല്ലി​ന്‍റെ തു​ട​ര്‍ന​ട​പ​ടി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കാ​വൂ.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം അ​നു​മ​തി പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടാ​ലോ, അ​ല്ലെ​ങ്കി​ല്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പു​തു​ക്ക​ല്‍ ല​ഭ്യ​മാ​കാ​തെ​യാ​യാ​ലോ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ.

ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ വി​ദേ​ശ സം​ഭാ​വ​ന​ക​ളും ആ​സ്തി​ക​ളും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ര്‍ണ​യി​ക്കു​ന്ന അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കും എ​ന്ന​താ​ണ് പു​തി​യ ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഈ ​ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും മ​ന്ത്രി ആവശ്യപ്പെട്ടു.

Kerala

യു​ഡി​എ​ഫി​ന് ആ​ശ്വാ​സം; കു​ട്ട​നാ​ട്ടി​ലെ വി​മ​ത​ൻ പ​ത്രി​ക പി​ന്‍​വ​ലി​ക്കും

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് പ​ത്രി​ക പി​ന്‍​വ​ലി​ക്കും. കു​ട്ട​നാ​ട് സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​ജി ജോ​സ​ഫ് വി​മ​ത​നാ​യി മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ റെ​ജി ചെ​റി​യാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു യു​ഡി​എ​ഫി​ന് കു​ട്ട​നാ​ട് സീ​റ്റ് ന​ഷ്ട​മാ​യ​ത്. ഇ​ത്ത​വ​ണ സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

Kerala

തൃ​ശൂ​രി​ൽ കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ പ​ത്രി​ക പി​ൻ​വ​ലി​ക്കും

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജ​​​ൻ പ​​​ല്ല​​​നെ​​​തി​​​രേ വി​​​മ​​​ത​​​നാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ജ​​​യ​​​പ്ര​​​കാ​​​ശ് പൂ​​​വ​​​ത്തി​​​ങ്ക​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കും.

കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി എം.​​​പി. വി​​​ൻ​​​സെ​​​ന്‍റ് നേ​​​രി​​​ട്ടെ​​​ത്തി ച​​​ർ​​​ച്ച​​​ന​​​ട​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്നു പി​​​ന്‍​മാ​​​റു​​​ന്ന​​​തെ​​​ന്ന് ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ കൗ​​​ണ്‍​സി​​​ല​​​റും സ​​​ജീ​​​വ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ജ​​​യ​​​പ്ര​​​കാ​​​ശ് പൂ​​​വ​​​ത്തി​​​ങ്ക​​​ൽ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​ന​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പാ​​​ർ​​​ട്ടി​​​യി​​​ൽ ഒ​​​രു പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​നു പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കാ​​​ണാ​​​ൻ ചെ​​​ന്നി​​​രു​​​ന്നു.

ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​ർ കാ​​​ത്തി​​​രു​​​ന്ന​​​ത​​​ല്ലാ​​​തെ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ​​പോ​​​ലും ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന് ഡി​​​സി​​​സി​​​യി​​​ൽ ആ​​​ക്ഷേ​​​പം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​ന​​​ട​​​ക്കു​​​മെ​​​ന്നും നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നും ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേ​​​ക്ക് ജ​​​യ​​​പ്ര​​​കാ​​​ശ് മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു.

Kerala

തൊ​ഴി​ലു​റ​പ്പു നി​യ​മ ഭേ​ദ​ഗ​തി​യും കേ​ന്ദ്ര​ത്തിന് പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രും: സ​ണ്ണി ജോ​സ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​കൂ​​​​ടം തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​യെ ക​​​​ഴു​​​​ത്തു​​​ഞെ​​​​രി​​​​ച്ചു കൊ​​​​ല്ലു​​​​ക​​​​യാ​​​​ണെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച മൂ​​​​ന്നു കി​​​​രാ​​​​ത​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെത്തുട​​​​ർ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു പി​​​​ൻ​​​​വ​​​​ലി​​​​ക്കേ​​​​ണ്ടി​​​വ​​​​ന്ന​​​​തു ച​​​​രി​​​​ത്ര​​​​മാ​​​​ണ്.

അ​​​​തു​​​​പോ​​​​ലെ ഈ ​​​​തെ​​​​റ്റാ​​​​യ ന​​​​യ​​​​വും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു തി​​​​രു​​​​ത്തേ​​​​ണ്ടി​​​വ​​​​രും. ഗ്രാ​​​​മീ​​​​ണ ജ​​​​ന​​​​ത​​​​യു​​​​ടെ ദാ​​​​രി​​​​ദ്ര്യം അ​​​​ക​​​​റ്റു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. ഗ്രാ​​​​മ​​​​സ്വ​​​​രാ​​​​ജ് എ​​​​ന്ന ഗാ​​​​ന്ധി​​​​യ​​​​ൻ സ​​​​ങ്ക​​​​ൽ​​​​പ്പം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ആ ​​​​പ​​​​ദ്ധ​​​​തി​​​​ക്ക് ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ പേ​​​​ര് ന​​​​ൽ​​​​കി​​​​യ​​​​ത്. ബി​​​​ജെ​​​​പി തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ണ​​​​മെ​​​​ത്തി​​​​ച്ച പ​​​​ദ്ധ​​​​തി​​​​യെ ഇ​​​​ഞ്ചി​​​​ഞ്ചാ​​​​യി കൊ​​​​ല്ലു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. ച​​​​രി​​​​ത്ര​​​​ത്തെ മാ​​​​റ്റി​​​​യെ​​​​ഴു​​​​തു​​​​ക​​​​യെ​​​​ന്ന​​​​തു ഫാ​​​​സി​​​​സ്റ്റ് ശൈ​​​​ലി​​​​യാ​​​​ണ്. ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ൾ​​​​ എ​​​​ക്കാ​​​​ല​​​​വും ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​ത് അ​​​​വ​​​​ർ​​​​ക്ക് ഹി​​​​ത​​​​മാ​​​​യ ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​ണ്.

അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു ച​​​​രി​​​​ത്ര​​​​പു​​​​രു​​​​ഷ​​​​മാ​​​​രെ ത​​​​മ​​​​സ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി. സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര​​​​ത്തെയും നേ​​​​താ​​​​ക്ക​​​​ളെ​​​​യും ഒ​​​​റ്റു​​​​കൊ​​​​ടു​​​​ത്ത അ​​​​ഞ്ചാം​​​​പ​​​​ത്തി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രി​​​​ലേ​​​​ക്കു പ​​​​ല​ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പു​​​​ന​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണു മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തു​​​​ന്ന പോ​​​​രാ​​​​ട്ടം ഫാ​​​​സി​​​​സ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യി ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പാ​​​​യി മാ​​​​റു​​​​മെ​​​​ന്നും വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ലോ​​​​ക്ഭ​​​​വ​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന രാ​​​​പ​​​​ക​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി, കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​കസ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ.​​​​ സു​​​​ധാ​​​​ക​​​​ര​​​​ൻ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, മു​​​​ൻ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ കെ.​​​​ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, എം.​​​​എം. ഹ​​​​സ​​​​ൻ, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്, കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ, എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ പി.​​​​വി. മോ​​​​ഹ​​​​ൻ, വി.​​​​കെ. അ​​​​റി​​​​വ​​​​ഴ​​​​ക​​​​ൻ, മ​​​​ൻ​​​​സൂ​​​​ർ അ​​​​ലി ഖാ​​​​ൻ, കെ​​​​പി​​​​സി​​​​സി സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ​​​​ന​​​​ൽ, രാ​​​​ഷ്‌ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ, കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ, മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.ഇ​​​​ന്നു രാ​​​​വി​​​​ലെ 10 ന് ​​​​രാ​​​​പ​​​​ക​​​​ൽ സ​​​​മ​​​​രം സ​​​​മാ​​​​പി​​​​ക്കും.

District News

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു

കേ​ണി​ച്ചി​റ: പൂ​താ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ എ​ത്തി​യി​ല്ല. ഇ​തോ​ടെ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും തു​ല്യ അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ത്വം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു.

സി​പി​എ​മ്മി​നു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്നാ​ണ് ര​ണ്ടു​പേ​രും തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ത്താ​തി​രു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന എ.​വി. ജ​യ​നെ ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​ത് പൂ​താ​ടി​യി​ൽ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​വി. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും തു​ല്യ​ത പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. ഒ​ടു​വി​ൽ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​യ​നെ മാ​റ്റി ബാ​ല​കൃ​ഷ്ണ​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ക്കി​യ​തും വി​ഭാ​ഗീ​യ​ത​യ്ക്ക് ആ​ക്കം​കൂ​ട്ടി. ജ​യ​നെ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ട്ടു​നി​ന്ന​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

Kerala

യു​ടേ​ണ്‍ എ​ടു​ത്ത് സ​ര്‍​ക്കാ​ര്‍; പോ​റ്റി​യേ കേ​റ്റി​യേ പാ​ട്ടി​ൽ കേ​സെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ വൈ​റ​ലാ​യ പോ​റ്റി​യേ കേ​റ്റി​യേ എ​ന്ന പാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍. പാ​ട്ടി​നെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ടെ​ന്ന് എ​ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ നി​ന്ന് പാ​ട്ട് നീ​ക്കി​ല്ലെ​ന്നും മെ​റ്റ​യ്ക്കും ഗൂ​ഗി​ളി​നും ക​ത്ത് അ​യ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ട്ട് നീ​ക്ക​ണ​മെ​ന്ന് മെ​റ്റ​യോ​ടും യു​ട്യൂ​ബി​നോ​ടും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

പാ​ട്ട് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് കു​ഴി​ക്കാ​ല​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, ഡാ​നി​ഷ് മ​ല​പ്പു​റം, സി​എം​എ​സ് മീ​ഡി​യ, സു​ബൈ​ര്‍ പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ലൊ​ന്നും തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. കേ​സ് കോ​ട​തി​യി​ൽ ചെ​ല്ലു​മ്പോ​ൾ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പി​ൻ​മാ​റി​യ​ത്.
 

 

National

വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ല; നേ​ര്‍​ക്ക് നേ​ര്‍ പോ​രാ​ടാ​ൻ മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ള്‍ നേ​ര്‍​ക്ക് നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു. ആ​ദ്യ​ഘ​ട്ട പോ​ളിം​ഗി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ള്‍.

അ​തേ​സ​മ‍​യം ഇ​ന്ന് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ നാ​ലി​ട​ത്ത് കോ​ണ്‍​ഗ്ര​സി​നെ​തി​രെ ആ​ര്‍​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വൈ​ശാ​ലി, ലാ​ല്‍​ഗ​ഞ്ച്, സി​ക്ക​ന്ത്ര, ക​ഹ​ല്‍​ഗാ​വ് സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സി​നെ​തി​രെ ആ​ര്‍​ജെ​ഡി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​ത്സ​രി​ക്കു​ന്ന കു​ടു​മ്പ​യി​ൽ ആ​ർ​ജെ​ഡി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം അ​വ​ർ പി​ൻ​മാ​റി. തേ​ജ​സ്വി യാ​ദ​വ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​ഘോ​പൂ​രി​ല്‍ മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Latest News

Corehub Up