Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdraws Complaint

Ernakulam

തൃ​ക്കാ​ക്ക​ര​യി​ലെ അ​ല​മാ​ര കു​ത്തി​പ്പൊളി​ക്ക​ൽ; പ​രാ​തി പി​ൻ​വ​ലി​ച്ച് ന​ഗ​ര​സ​ഭ

കാ​ക്ക​നാ​ട്: അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ അ​ഞ്ച് അ​ല​മാ​ര​ക​ൾ ക​ള്ള​ന്മാ​ർ കു​ത്തിപ്പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ തൃ​ക്കാ​ക്ക​ര പൊ​ലി​സി​ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ൽ​കി​യ പ​രാ​തി ഉ​ച്ച​യോ​ടെ പി​ൻ​വ​ലി​ച്ചു.

നി​ർ​ണാ​യ​ക​മാ​യ ഫ​യ​ലു​ക​ൾ പ​ല​തും കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും ക​മ്പി​പ്പാ​ര പോ​ലെ​യു​ള്ള ഏ​തോ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന​താ​യി സം​ശ​യം ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി​ന്നീ​ട് പൊ​ലി​സി​നു മു​ൻ​പി​ൽ മ​ല​ക്കം മ​റി​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ഉ​ള്ളംപി​ള്ളി​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി ചെ​യ​ർ​മാ​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നുവത്രേ.

മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ല​മാ​ര​ക​ളു​ടെ ഡി​സൈ​ൻ കു​ത്തി​പ്പൊ​ളി​ച്ച​ മാ​തി​രി തോ​ന്നു​ന്ന​താ​ണെ​ന്നും ഉ​ള്ള വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ഇ​വ​ർ പൊ​ലി​സി​നു ന​ൽ​കി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ല​മാ​ര​ക​ൾ കു​ത്തിത്തുറ​ന്ന​തത്രേ. സം​ഭ​വം തി​ങ്ക​ളാ​ഴ്ച ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ട്ടും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ല്ല. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ ഫി​റ്റു​ചെ​യ്യു​ന്ന ജോ​ലി​ക​ൾ ന​ട​ന്ന ഞാ​യ​റാ​ഴ്ച​യാ​ണ് അ​ല​മാ​ര​ക​ളും പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്താ​ൽ ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​രെ തി​രി​ച്ച​റി​യാം. ന​ഗ​ര​സ​ഭ​യി​ലെ സി​സി​ടി​വി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യാ​ണ് അ​ല​മാ​ര​ക​ൾ പൊ​ളി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ തൃ​ക്കാ​ക്ക​ര പൊ​ലി​സ് കേ​സി​ൽ എ​ഫ്ഐ​ആ​ർ ഇ​ട്ടി​ട്ടി​ല്ല. ഇ​തും കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യ്ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കേ​സുക​ളി​ൽ നി​ർ​ണാ​യ​ക തെ​ളി​വു ന​ൽ​കു​ന്ന പ്ര​ധാ​ന ഫ​യ​ലു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ഇ​പ്പോ​ൾ കാ​ണാ​താ​യി​ട്ടു​ള്ള​ത്.

Latest News

Corehub Up