Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Without Celebrations

Idukki

ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പി.​ജെ.​ജോ​സ​ഫി​ന് 85-ാം പി​റ​ന്നാ​ള്‍

തൊ​ടു​പു​ഴ: ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല മു​തി​ര്‍​ന്ന നേ​താ​വ് പി.​ജെ. ജോ​സ​ഫി​ന് 85-ാം പി​റ​ന്നാ​ള്‍. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ പി​റ​ന്നാ​ള്‍ ആ​യി​രു​ന്നെ​ങ്കി​ലും പ്രി​യ നേ​താ​വി​ന് ആ​ശം​സ നേ​രാ​ന്‍ രാ​വി​ലെ മു​ത​ല്‍ പു​റ​പ്പു​ഴ​യി​ലെ പാ​ല​ത്തി​നാ​ല്‍ ത​റ​വാ​ട്ടി​ലേ​ക്കു പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ഴു​കി​യെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പി.​ജെ. ജോ​സ​ഫി​നെ നേ​രി​ല്‍​ക്ക​ണ്ട് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന് പി​റ​ന്നാ​ള്‍ മ​ധു​രം ന​ല്‍​കി. പാ​ര്‍​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സ​മ്മ ജോ​ണും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 85 റോ​സാ പു​ഷ്പ​ങ്ങ​ള്‍​കൊ​ണ്ട് ത​യാ​റാ​ക്കി​യ പൂ​ച്ചെ​ണ്ട് സ​മ്മാ​നി​ച്ച് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും ഗ​വ. ചീ​ഫ് വി​പ്പു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശം​സ​ക​ള്‍ നേ​രാ​നെ​ത്തി​യ​വ​രെ സ്വീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​യ പി.​ജെ. ജോ​സ​ഫ് പൊ​തു​രം​ഗ​ത്തും പി​ന്നെ ജീ​വി​ത​ത്തി​ന്‍റെ​ത​ന്നെ ഭാ​ഗ​മാ​യി കാ​ണു​ന്ന കൃ​ഷി​യി​ലും ക്ഷീ​ര മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്.

പി.​ജെ. ജോ​സ​ഫി​ന് മ​ന്ത്രി​തു​ല്യ
പ​ദ​വി വേ​ണം: മോ​ന്‍​സ് ജോ​സ​ഫ്

തൊ​ടു​പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​നും യു​ഡി​എ​ഫി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ പി.​ജെ. ജോ​സ​ഫി​ന് മ​ന്ത്രി​മാ​ര്‍​ക്കു​തു​ല്യ പ​ദ​വി ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പി.​ജെ. ജോ​സ​ഫി​ന്‍റെ 85-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​പ്പു​ഴ​യി​ലെ പാ​ല​ത്തി​നാ​ല്‍ ത​റ​വാ​ട്ടി​ലെ വ​സ​തി​യി​ലെ​ത്തി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കേ​ര​ള​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പി.​ജെ. ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ലും മ​ന്ത്രി​സ​ഭ​യി​ലും നി​ര​വ​ധി സു​പ്ര​ധാ​ന ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ച നേ​താ​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ ക​ണ്‍​വീ​ന​റാ​യും മു​ന്ന​ണി​യു​ടെ ന​യ​രൂ​പീ​ക​ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യും പി.​ജെ. ജോ​സ​ഫ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ പാ​ര​മ്പ​ര്യ​വും പൊ​തു​സേ​വ​ന​വും പ​രി​ഗ​ണി​ച്ച് മ​ന്ത്രി​തു​ല്യ പ​ദ​വി ന​ല്‍​കു​ന്ന​ത് ഉ​ചി​ത​മാ​യ അം​ഗീ​കാ​ര​മാ​കും. ഈ ​ആ​വ​ശ്യം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ വി​ഷ​യം ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up