Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Without Doing

ശരി ചെയ്യാതെ റിസർവ് ബാങ്ക്

രൂ​​​പ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്നു. അ​​​ല്ലെ​​​ങ്കി​​​ൽ ഡോ​​​ള​​​റി​​​ന്‍റെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് ക​​​യ​​​റു​​​ന്നു. താ​​​മ​​​സി​​​യാ​​​തെ ഡോ​​​ള​​​ർ വി​​​ല 100 രൂ​​​പ​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്നു പ​​​ല​​​രും വി​​​ല​​​യി​​​രു​​​ത്തി. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നു. സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ൽ​​പെ​​​ട്ട സ്വ​​​ദേ​​​ശി ജാ​​​ഗ​​​ര​​​ൺ മ​​​ഞ്ചും ചി​​​ല ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളും മു​​​ന്നി​​​ൽ നി​​​ന്നു.

ഡോ​​​ള​​​ർ നൂ​​​റു ക​​​ട​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്, ഗ​​​വ​​​ണ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണം എ​​​ന്നാ​​​യി അ​​​വ​​​ർ. ഡോ​​​ള​​​ർ 97 രൂ​​​പ​​​യി​​​ൽ എ​​​ത്തും മു​​​ൻ​​​പ് സ​​​ർ​​​ക്കാ​​​രും റി​​​സ​​​ർ​​​വ് ബാ​​​ങ്കും പ​​​ല​​​തും ചെ​​​യ്തു. സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഊ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​ന്നു. ഡോ​​​ള​​​ർ ഡി​​​മാ​​​ൻ​​​ഡ് കു​​​റ​​​യ്ക്കാ​​​നാ​​​ണ് അ​​​വ​​​യി​​​ൽ ശ്ര​​​മി​​​ച്ച​​​ത്. ഒ​​​ടു​​​വി​​​ൽ രാ​​​ജ്യ​​​ത്തേ​​​ക്കു ഡോ​​​ള​​​ർ വ​​​ര​​​വ് കൂ​​​ട്ടാ​​​ൻ ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മേ​​​യ് പ​​​ത്തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചെ​​​ല​​​വു ചു​​​രു​​​ക്ക​​​ൽ ആ​​​ഹ്വാ​​​ന​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ക​​​റ​​​ൻ​​​സി ര​​​ക്ഷാ​​​ദൗ​​​ത്യം ഒ​​​രു മാ​​​സം പി​​​ന്നി​​​ടു​​​ക​​​യാ​​​ണ്. വ്യാ​​​പാ​​​ര​​​ത്തി​​​നി​​​ടെ 96.92 രൂ​​​പ​​​യി​​​ൽ എ​​​ത്തി​​​യ ഡോ​​​ള​​​ർ ഇ​​​പ്പോ​​​ൾ 94.95 രൂ​​​പ​​​യി​​​ലാ​​​ണ്. രൂ​​​പ 2.1 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു. കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​യെ​​​ന്നു പ​​​റ​​​യാ​​​നി​​​ല്ല.

◄ ഇ​​​ന്ത്യ​​​യു​​​ടെ ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ൾ

ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഒ​​​ന്ന്: രൂ​​​പ ഒ​​​റ്റ​​​യ്ക്ക​​​ല്ല ത​​​ക​​​ർ​​​ച്ച​​​യി​​​ലാ​​​യ​​​ത്. ഒ​​​ട്ടു​​​മി​​​ക്ക ക​​​റ​​​ൻ​​​സി​​​ക​​​ളും ഈ ​​​വ​​​ർ​​​ഷം ത​​​ക​​​ർ​​​ച്ച​​​യി​​​ലാ​​​ണ്. പ്ര​​​ധാ​​​ന​​​കാ​​​ര​​​ണം ഇ​​​റാ​​​ൻ യു​​​ദ്ധം മൂ​​​ല​​​മു​​​ള്ള ഇ​​​ന്ധ​​​ന വി​​​ല​​​ക്ക​​​യ​​​റ്റം. ര​​​ണ്ട്: മ​​​റ്റു ക​​​റ​​​ൻ​​​സി​​​ക​​​ൾ ഇ​​​ടി​​​ഞ്ഞ​​​തി​​​നൊ​​​പ്പ​​​മ​​​ല്ല അ​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണു രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വ്. ഇ​​​തി​​​നു കാ​​​ര​​​ണം ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ല ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ളാ​​​ണ്.

ഒ​​​ന്നാ​​​മ​​​ത്തേ​​​ത് ആ​​​നു​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​മാ​​​ണ്. കു​​​റ​​​ച്ചു ക​​​ഴി​​​യു​​​മ്പോ​​​ൾ മാ​​​റാം. അ​​​പ്പോ​​​ൾ ക​​​റ​​​ൻ​​​സി​​​ക്കു ക​​​യ​​​റാം. ര​​​ണ്ടാ​​​മ​​​ത്തേ​​​ത് ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ (Structural) പ്ര​​​ശ്ന​​​മാ​​​ണ്. ഗൗ​​​ര​​​വ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ർ​​​ഹി​​​ക്കു​​​ന്ന വി​​​ഷ​​​യം.

2021-22 ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ ഡോ​​​ള​​​ർ 74.5 രൂ​​​പ​​​യി​​​ൽ ആ​​​യി​​​രു​​​ന്നു. ഈ ​​​മേ​​​യ് 20നു ​​​ക്ലോ​​​സ് ചെ​​​യ്ത​​​ത് 96.62 രൂ​​​പ​​​യി​​​ൽ. നാ​​​ലു വ​​​ർ​​​ഷ​​​വും ര​​​ണ്ടു മാ​​​സ​​​വും കൊ​​​ണ്ട് രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വ് 29.7 ശ​​​ത​​​മാ​​​നം. പ്ര​​​ശ്നം ആ​​​നു​​​കാ​​​ലി​​​കം മാ​​​ത്ര​​​മ​​​ല്ല എ​​​ന്ന​​​ർ​​​ഥം.

◄ മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ വ​​​ര​​​വും പോ​​​ക്കും

ക​​​റ​​​ൻ​​​സി​​​വി​​​ല വി​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ​​​യും മ​​​റ്റു കാ​​​ലി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല നി​​​ർ​​​ണ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​യ​​​റ്റു​​​മ​​​തി-​​​ഇ​​​റ​​​ക്കു​​​മ​​​തി​​പോ​​​ലെ​​​യോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ പ്രാ​​​ധാ​​​ന്യം ഇ​​​പ്പോ​​​ൾ മൂ​​​ല​​​ധ​​​ന​​​ത്തി​​ന്‍റെ വ​​​ര​​​വി​​​നും പോ​​​ക്കി​​​നും ഉ​​​ണ്ട്. മൂ​​​ല​​​ധ​​​നം ക​​​മ്പ​​​നി​​​ക​​​ൾ തു​​​ട​​​ങ്ങാ​​​ൻ മാ​​​ത്ര​​​മ​​​ല്ല വ​​​രു​​​ന്ന​​​ത്. ഓ​​​ഹ​​​രി​​​ക​​​ളി​​​ലും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലും നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തും മൂ​​​ല​​​ധ​​​ന​​​വി​​​നി​​​യോ​​​ഗം​​ത​​​ന്നെ. ധ​​​ന​​​കാ​​​ര്യ മു​​​ത​​​ലാ​​​ളി​​​ത്തം എ​​​ന്നൊ​​​ക്കെ ഇ​​​ട​​​തു​​​പ​​​ക്ഷം ഇ​​​തി​​​നെ ആ​​​ക്ഷേ​​​പി​​​ക്കും. പ​​​ക്ഷേ, ഇ​​​ന്നു ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും സ​​​ജീ​​​വ​​​മാ​​​യ മൂ​​​ല​​​ധ​​​ന​​നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​ത് വി​​​പ​​​ണി​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി ഇ​​​ന്ത്യ മൂ​​​ല​​​ധ​​​ന വി​​​പ​​​ണി​​​യു​​​ടെ ഇ​​​ഷ്ട​​​രാ​​​ജ്യ​​​മ​​​ല്ല. ക​​​മ്പ​​​നി​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടു​​​ള്ള മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം (FDI- Foreign Direct Investment) ആ​​​യാ​​​ലും ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ലെ നി​​​ക്ഷേ​​​പം (FPI-Foreign Portfolio Investment) ആ​​​യാ​​​ലും സ്ഥി​​​തി ഒ​​​ന്നു​​​ത​​​ന്നെ. താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ നോ​​​ക്കു​​​ക.

◄ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ ഇ​​​ഷ്ട​​​ക്കു​​​റ​​​വ്

നേ​​​രി​​​ട്ടു ക​​​മ്പ​​​നി​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നാ​​​യാ​​​ലും ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​യാ​​​ലും ഇ​​​പ്പോ​​​ൾ വി​​​ദേ​​​ശി​​​ക​​​ൾ ഇ​​​ന്ത്യ​​​യെ താ​​​ല്പ​​​ര്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല. എ​​​ന്തു​​​കൊ​​​ണ്ട്?

ഇ​​​ന്ത്യ​​​യി​​​ലെ നി​​​ക്ഷേ​​​പം ലാ​​​ഭ​​​ക​​​ര​​​മ​​​ല്ല എ​​​ന്ന​​​തും ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്ത് കൂ​​​ടു​​​ത​​​ൽ ലാ​​​ഭ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്ന​​​തും ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​വി​​​ടെ നേ​​​രി​​​ട്ടു​​​ള്ള നി​​​ക്ഷേ​​​പം കു​​​റ​​​ഞ്ഞു. ഇ​​​ങ്ങോ​​​ട്ടു വ​​​രു​​​ന്ന​​​തു​​​പോ​​​ലെ ഇ​​​വി​​​ടെ​​നി​​​ന്നു പു​​​റ​​​ത്തോ​​​ട്ടും മൂ​​​ല​​​ധ​​​നം പോ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു റി​​​ക്കാ​​​ർ​​​ഡ് മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം വ​​​ന്നു. 9453 കോ​​​ടി ഡോ​​​ള​​​ർ. പ​​​ക്ഷേ ഇ​​​വി​​​ടെ​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കും റി​​​ക്കാ​​​ർ​​​ഡ് തു​​​ക ഒ​​​ഴു​​​കി. 8688 കോ​​​ടി ഡോ​​​ള​​​ർ. ഇ​​​ന്ത്യ​​​ക്കാ​​​ർ പു​​​റ​​​ത്ത് അ​​​വ​​​സ​​​രം ക​​​ണ്ട് അ​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ണം കൊ​​​ണ്ടു പോ​​​യി. ഇ​​​ന്ത്യ​​​യി​​​ൽ മു​​​ൻ​​​പ് നി​​​ക്ഷേ​​​പി​​​ച്ച വി​​​ദേ​​​ശി​​​ക​​​ൾ അ​​​തി​​​ലെ ലാ​​​ഭം ഇ​​​വി​​​ടെ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം പു​​​റ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്നു. കാ​​​ര​​​ണം അ​​​വി​​​ടെ കൂ​​​ടു​​​ത​​​ൽ ലാ​​​ഭ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ൽ അ​​​ത്ര​​​യും ഇ​​​ല്ല.

◄ മ​​​ടു​​​പ്പി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥി​​​തി

ഇ​​​ന്ത്യ​​​യി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്ത​​​ൽ സു​​​ഗ​​​മ​​​മ​​​ല്ല എ​​​ന്ന പ്ര​​​ശ്ന​​​വും ഉ​​​ണ്ട്. നി​​​യ​​​മ​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും കു​​​റ​​​ച്ചു എ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ന​​​യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല; സ്ഥി​​​ര​​​ത​​​യു​​​മി​​​ല്ല. ഇ​​​റ​​​ക്കു​​​മ​​​തി, ക​​​യ​​​റ്റു​​​മ​​​തി കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തോ​​​ന്നും​​പ​​​ടി​​​യാ​​​ണു മാ​​​റ്റ​​​ങ്ങ​​​ൾ. 2014നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് ശ​​​രാ​​​ശ​​​രി ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​യി. ഏ​​​ഴി​​​ൽ നി​​​ന്നു 12 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക്. ഇ​​​റ​​​ക്കു​​​മ​​​തി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും അ​​​സം​​​ഖ്യ​​​മാ​​​യി. ഇ​​​തെ​​​ല്ലാം സ്വ​​​ദേ​​​ശി​​​ക​​​ളെ​​​യും വി​​​ദേ​​​ശി​​​ക​​​ളെ​​​യും ഒ​​​രു​​​പോ​​​ലെ മ​​​ടു​​​പ്പി​​​ക്കു​​​ന്നു. നി​​​ക്ഷേ​​​പം പു​​​റ​​​ത്തേ​​​ക്കു പോ​​​കു​​​ന്നു.

◄ ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​ല

ഇ​​​ന്ത്യ​​​യി​​​ലെ ഓ​​​ഹ​​​രി​​​ക​​​ളും വേ​​​ണ്ട​​​ത്ര ലാ​​​ഭ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്നി​​​ല്ല എ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു താ​​​ര​​​ത​​​മ്യേ​​​ന വി​​​ല കൂ​​​ടു​​​ത​​​ലാ​​​ണ് എ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​ണ്. ക​​​മ്പ​​​നി ഓ​​​രോ ഓ​​​ഹ​​​രി​​​ക്കും ത​​​ലേ വ​​​ർ​​​ഷം ഉ​​​ണ്ടാ​​​ക്കി​​​യ ലാ​​​ഭ​​​വും (പ്ര​​​തി ഓ​​​ഹ​​​രി വ​​​രു​​​മാ​​​നം Earnings Per Share -EPS) ഓ​​​ഹ​​​രി​​​യു​​​ടെ വി​​​ല​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​പാ​​​തം (PE ratio പി​​​ഇ അ​​​നു​​​പാ​​​തം) 20നു ​​​മു​​​ക​​​ളി​​​ലാ​​​ണ്. ന​​​ട​​​പ്പു വ​​​ർ​​​ഷം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ലാ​​​ഭ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്നു​​ത​​​ന്നെ. അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഇ​​​തി​​​ന​​​ടു​​​ത്ത അ​​​നു​​​പാ​​​തം ഉ​​​ണ്ട്. പ​​​ക്ഷേ ഇ​​​ന്ത്യ​​​യി​​​ൽ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി അ​​​ങ്ങോ​​​ട്ടു കൊ​​​ണ്ടു​​പോ​​​കു​​​മ്പോ​​​ൾ ഡോ​​​ള​​​ർ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് മാ​​​റു​​​ന്ന​​​തു മൂ​​​ലം ന​​​ഷ്‌​​​ടം വ​​​രും. ഇ​​​വി​​​ടെ ഓ​​​ഹ​​​രി​​​വി​​​ല കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു വി​​​ദേ​​​ശി​​​ക​​​ൾ വി​​​റ്റു​​​മാ​​​റു​​​ന്ന​​​തി​​​ന്‍റെ ഒ​​​രു കാ​​​ര​​​ണ​​​മി​​​താ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ൽ ചി​​​ല്ല​​​റ നി​​​ക്ഷേ​​​പ​​​ക​​​ർ വ​​​ർ​​​ധി​​​ച്ച​​​തു മൂ​​​ലം മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ വ​​​ഴി വ​​​ലി​​​യ തു​​​ക ഓ​​​രോ​​​മാ​​​സ​​​വും ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ൽ വി​​​ദേ​​​ശി​​​ക​​​ൾ വി​​​റ്റുപോ​​​കു​​​മ്പോ​​​ഴും ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു വി​​​ല താ​​​ഴു​​​ന്നി​​​ല്ല. കോ​​​വി​​​ഡി​​​നു ശേ​​​ഷം ശ​​​രാ​​​ശ​​​രി മൂ​​​ന്നു ല​​​ക്ഷം കോ​​​ടി രൂ​​​പ വീ​​​തം പ്ര​​​തി​​​വ​​​ർ​​​ഷം മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ വ​​​ഴി ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. വി​​​ദേ​​​ശി​​​ക​​​ൾ വി​​​റ്റു​​​മാ​​​റു​​​ന്ന​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി. ത​​​ന്മൂ​​​ലം ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന പി​​​ഇ അ​​​നു​​​പാ​​​തം നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു. വി​​​ദേ​​​ശി​​​ക​​​ൾ വി​​​ൽ​​​പ​​​ന തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്നു.

◄ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി വ​​​ന്നാ​​​ൽ

ഇ​​​ന്ത്യ​​​യി​​​ലെ ഐ​​​ടി സേ​​​വ​​​ന ക​​​മ്പ​​​നി​​​ക​​​ൾ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) യു​​​ടെ ഭീ​​​ഷ​​​ണി​​​യി​​​ൽ ആ​​​കു​​​ന്ന​​​തും വി​​​ദേ​​​ശി​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​ണ്. പു​​​തി​​​യ എ​​​ഐ മോ​​​ഡ​​​ലു​​​ക​​​ൾ ഐ​​​ടി സേ​​​വ​​​ന​​​ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ജോ​​​ലി​​​യി​​​ൽ സിം​​​ഹ​​​ഭാ​​​ഗ​​​വും അ​​​നാ​​​യാ​​​സം ചെ​​​യ്തെ​​​ന്നു വ​​​രും. ആ ​​​ഭീ​​​ഷ​​​ണി മ​​​റി​​​ക​​​ട​​​ക്കാ​​​വു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​കാ​​​സ​​​മൊ​​​ന്നും ഇ​​​ന്ത്യ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ നേ​​​ടു​​​ന്നി​​​ല്ല. അ​​​ധി​​​കം ഭാ​​​വി​​​യി​​​ല്ലാ​​​ത്ത​​​ത് എ​​​ന്ന മ​​​ട്ടി​​​ലാ​​​ണു വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ ഇ​​​ന്ത്യ​​​ൻ ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളെ കാ​​​ണു​​​ന്ന​​​ത്. (വി​​​ദേ​​​ശി​​​ക​​​ളു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ട് എ​​​ന്നും ശ​​​രി​​​യാ​​​ക​​​ണം എ​​​ന്നി​​​ല്ല).

ഇ​​​ങ്ങ​​​നെ മോ​​​ശം വി​​​ല​​​യി​​​രു​​​ത്ത​​​ലും ന​​​യ​​​പ​​​ര​​​വും ഘ​​​ട​​​നാ​​​പ​​​ര​​​വു​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളും ഉ​​​ള്ള​​​പ്പോ​​​ഴാ​​​ണ് ഇ​​​റാ​​​ൻ യു​​​ദ്ധ​​​വും എ​​​ണ്ണ​​​വി​​​ല​​​ക്ക​​​യ​​​റ്റ​​​വും ഉ​​​ണ്ടാ​​​യ​​​ത്. അ​​​പ്പോ​​​ൾ രൂ​​​പ ഇ​​​ടി​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ഡോ​​​ള​​​ർ 90 രൂ​​​പ​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​യ ശേ​​​ഷ​​​മു​​​ള്ള രൂ​​​പ​​​യു​​​ടെ അ​​​തി​​​വേ​​​ഗ ത​​​ള​​​ർ​​​ച്ച നോ​​​ക്കു​​​ക.

◄ രൂ​​​പ​​​യെ ക​​​ര​​​ക​​​യ​​​റ്റാ​​​ൻ

ഈ ​​​പ​​​ത​​​നം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​ണു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ശ്ര​​​മി​​​ച്ച​​​ത്. ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു കേ​​​ന്ദ്രം നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കി. പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഒ​​​ന്ന​​​ര മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ ശ​​​ത​​​മാ​​​നം അ​​​ധി​​​ക പ​​​ലി​​​ശ കി​​​ട്ടാ​​​വു​​​ന്ന വി​​​ധം എ​​​ഫ്സി​​​എ​​​ൻ​​​ആ​​​ർ ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് സൗ​​​ജ​​​ന്യം അ​​​നു​​​വ​​​ദി​​​ച്ചു. 2013ൽ ​​​ഇ​​​ങ്ങ​​​നെ സൗ​​​ജ​​​ന്യം അ​​​നു​​​വ​​​ദി​​​ച്ചു 3000 കോ​​​ടി ഡോ​​​ള​​​ർ സ​​​മാ​​​ഹ​​​രി​​​ച്ചാ​​​ണ് രൂ​​​പ​​​യെ ര​​​ക്ഷി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ 5000 കോ​​​ടി മു​​​ത​​​ൽ 7500 കോ​​​ടി വ​​​രെ ഡോ​​​ള​​​ർ വ​​​ര​​​വാ​​​ണു പ്ര​​​തീ​​​ക്ഷ.

◄ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി വ​​​ന്നി​​​ല്ല 

എ​​​ന്നാ​​​ൽ ഇ​​​തു​​​കൊ​​​ണ്ടു രൂ​​​പ​​​യു​​​ടെ കാ​​​ര്യം ര​​​ക്ഷ​​​പ്പെ​​​ടു​​​മോ? ഇ​​​ന്ധ​​​ന​​​വി​​​ല​​​ക്ക​​​യ​​​റ്റ​​​വും ഇ​​​റാ​​​ൻ യു​​​ദ്ധ​​​വും തു​​​ട​​​രു​​​ന്നു. എ​​​ൽ നി​​​നോ കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​തി​​​ഭാ​​​സം മൂ​​​ലം കാ​​​ല​​​വ​​​ർ​​​ഷ മ​​​ഴ കു​​​റ​​​യും എ​​​ന്ന സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. മൂ​​​ന്നും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​ക​​​ൾ. യു​​​ദ്ധം ഇ​​​ന്നു ക​​​ഴി​​​ഞ്ഞാ​​​ലും ഹോ​​​ർ​​​മു​​​സി​​​ലെ ച​​​ര​​​ക്കു​​​നീ​​​ക്ക​​​വും ക്രൂ​​​ഡ് ഓ​​​യി​​​ൽ, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ഉ​​​ത്​​​പാ​​​ദ​​​ന​​​വും പ​​​ഴ​​​യ​​​തു​​​പോ​​​ലെ ആ​​​കാ​​​ൻ മാ​​​സ​​​ങ്ങ​​​ൾ എ​​​ടു​​​ക്കും. അ​​​താ​​​യ​​​തു യു​​​ദ്ധം മൂ​​​ല​​​മു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റം തു​​​ട​​​രും. അ​​​തു ക​​​ണ​​​ക്കാ​​​ക്കി പ​​​ലി​​​ശ നി​​​ര​​​ക്കു കൂ​​​ട്ടി​​​യെ​​​ങ്കി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് സ​​​മ​​​യോ​​​ചി​​​തം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു എ​​​ന്നു പ​​​റ​​​യാ​​​ൻ പ​​​റ്റു​​​മാ​​​യി​​​രു​​​ന്നു. അ​​​തു​​​ണ്ടാ​​​യി​​​ല്ല.

യു​​​ദ്ധം തീ​​​ർ​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം ന​​​യ​​​പ​​​ര​​​വും ഘ​​​ട​​​നാ​​​പ​​​ര​​​വു​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ തീ​​​രു​​​ന്നി​​​ല്ല. അ​​​വ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി എ​​​ടു​​​ത്തു കാ​​​ണു​​​ന്നു​​​മി​​​ല്ല. ചു​​​രു​​​ക്ക​​​ത്തി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ഷ​​​മ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. 

Latest News

Corehub Up