പയ്യന്നൂർ: ട്രെയ്നിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് റെയിൽവേ വൻ പിഴത്തുക പിടിച്ചു തുടങ്ങി. ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു.
ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലാ യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി ഉയർത്തിയതോടെയാണ് ഈ വർധനവന്നത്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതൽ ട്രെയ്നുകളിൽ പുതുക്കിയ പിഴത്തുക ഈടാക്കിത്തുടങ്ങി.
ടിക്കറ്റില്ലാ പിഴ (ചുരുങ്ങിയത്): മെയിൽ/എക്സ്പ്രസ് വണ്ടികൾ
- ജനറൽ കോച്ച് (50 കിലോ മീറ്റർ വരെ): 320 രൂപ - 570
- സിറ്റിങ് റിസർവ്ഡ് (50 കിലോ മീറ്റർ): 335 രൂപ - 585
- സ്ലീപ്പർ (200 കിലോ മീറ്റർ): 530 രൂപ - 780
- എ.സി. ചെയർകാർ (150 കിലോ മീറ്റർ): 765 രൂപ - 1025
- തേർഡ് എ.സി. (300 കിലോ മീറ്റർ): 1480 രൂപ - 1525
- തേർഡ് എ.സി. (300 കിലോ മീറ്റർ): 1480 രൂപ - 1525
- സെക്കൻഡ് എ.സി. (300 കിലോ മീറ്റർ): 2070 രൂപ -2070
വർധിപ്പിച്ച മറ്റ് പിഴത്തുകകൾ: ബ്രാക്കറ്റിൽ പഴയ തുക
- പുകവലിച്ചാൽ ഇനി 2000 രൂപ (200 രൂപ).
- യാചകവൃത്തി പിടിച്ചാൽ 2000 രൂപ (പിഴ കുറവ്).
- അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെ (1000 രൂപ).
- സ്ത്രീ യാത്രക്കാരുടെ റിസർവ് ഇടത്തിൽ പ്രവേശിച്ചാൽ 2500-5000 രൂപ (500 രൂപ).
- മദ്യപിച്ചുള്ള യാത്ര 1000 രൂപയും സാമൂഹിക സേവനവും.