Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wmc America

America

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ ടാ​ക്സ് സെ​മി​നാ​ർ വ​ൻ വി​ജ​യം

ന്യൂ​ജ​ഴ്‌​സി: ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​ടി. തോ​മ​സ് ന​യി​ച്ച ടാ​ക്സ് സെ​മി​നാ​ർ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സൂം ​മീ​റ്റിം​ഗി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ നൂ​റി​ൽ​പ​രം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

"ബി​ഗ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ ടാ​ക്സ് ആ​ക്ട്' എ​ന്ന വി​ഷ​യ​ത്തി​ൽ ട്രം​പ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ടാ​ക്സ് നി​യ​മ​ങ്ങ​ൾ, വി​വി​ധ ഡി​ഡ​ക്ഷ​ൻ ഓ​പ്ഷ​ൻ​സ്, ക്രെ​ഡി​റ്റ് മു​ത​ലാ​യ​വ​യാ​ണ്‌ പ്ര​ധാ​ന​മാ​യും സെ​മി​നാ​റി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യ​ത്. ചോ​ദ്യ ഉ​ത്ത​ര​ത്തി​നു​ള്ള അ​വ​സ​ര​വും സം​ഘാ​ട​ക​ർ പ്രോ​ഗ്രാ​മി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്‌, പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, സെ​ക്ര​ട്ട​റി എ​മി ഉ​മ്മ​ച്ച​ൻ, ട്ര​ഷ​റ​ർ ബാ​ബു ചാ​ക്കോ, വി​പി അ​ഡ്മി​ൻ സ​ക്ക​റി​യ മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​രി​റ്റി ജെ​യി​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് (Org Dev) ഈ​പ്പ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മീ​ര മേ​നോ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ രാ​ജീ​വ് കു​രു​വി​ള ജോ​ർ​ജ്, യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​മ്മി സ്ക​റി​യ, ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഈ​പ്പ​ൻ, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ഷാ​ന മോ​ഹ​ൻ, ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല നാ​യ​ർ, ഹെ​ൽ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ ​എ​ബി കു​ര്യ​ൻ, എ​ൻ​ആ​ർ​ഐ ഫോ​റം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ ജേ​ക്ക​ബ്, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ സു​നി​ൽ ജോ​സ​ഫ് കു​ഴ​മ്പാ​ല, എ​ത്തി​ക്സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ത്യു, മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ്, ഫോ​റം പ്ര​തി​നി​ധി​കൾ എന്നിവരാണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ചു​ക്കാ​ൻ പി​ടി​ച്ച​ത്.

ഡ​ബ്ല്യു​എം​സി വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി ചാ​രി വ​ണ്ട​ന്നൂ​രാ​ണ് എം​സി ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ച്ച​ത്. ഡ​ബ്ല്യു​എം​സി പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. കെ. ​ചെ​റി​യാ​ൻ, വ​ർ​ഗീ​സ് എ​ബ്ര​ഹാം, സ്റ്റാ​ൻ​ലി തോ​മ​സ്, സു​ബി​ൻ മാ​ത്യൂ​സ് എ​ന്നി​വ​രോ​ടൊ​പ്പം, ന്യൂ​ജ​ഴ്‌​സി, ഫി​ല​ഡ​ൽ​ഫി​യ, അ​റ്റ്ലാ​ന്‍റ പ്രോ​വി​ൻ​സ് മെ​മ്പേ​ഴ്‌​സും പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ തോ​മ​സ് ചെ​ല്ലേ​ത്ത്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സി​സി​ലി ജോ​യ്, അ​നി​ത പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ടാ​ക്സ് സെ​മി​നാ​ർ പ്രോ​ഗ്രാ​മി​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു സോ​മ​തീ​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ കോ​യ, ഗ്ലോ​ബ​ൽ ഗു​ഡ് വി​ൽ അം​ബാ​സ​ഡ​ർ ജോ​ണി കു​രു​വി​ള, ട്ര​ഷ​ർ തോ​മ​സ് ചെ​ല്ലേ​ത് എ​ന്നി​വ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​നു ഉ​പ​കാ​ര​പ്ര​ദ​മാ​യ ഇ​ത്ത​രം വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്നും തു​ട​ർ​ന്നും ഇ​ത്ത​രം ജ​ന​ക്ഷേ​മ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി പ​റ​ഞ്ഞു.

Latest News

Corehub Up