കോട്ടയം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു . വേളൂര്‍ കൂരമറ്റത്തില്‍ വീട്ടില്‍ കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയന് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ചാലുകുന്ന് ഉപ്പൂട്ടി കവലയ്ക്കു സമീപമായിരുന്നു അപകടം.കുട്ടിയെ അബാക്കസിന്റെ ക്ലാസിലാക്കിയശേഷം, തിരികെ വരികയായിരുന്നു വൃന്ദ.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃന്ദയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. പരേത വേളൂര്‍ ചെമ്പോടിയില്‍ വിജയന്റെയും വിജയമ്മയുടെയും മകളാണ്. മകന്: ഇഷാന് കൃഷ്ണ(ചിന്മയ സ്കൂള്‍). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍.