Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wood

ക്ഷേത്രവളപ്പില്‍ വെട്ടിയിട്ടിരുന്ന മരത്തടിക്ക് തീപിടിച്ചു

അമ്പലപ്പുഴ: ക്ഷേത്രവളപ്പില്‍ വെട്ടിയിട്ടിരുന്ന മരത്തടിക്ക് തീപിടിച്ചു. ദേശിയപാതയുടെ വികസനത്തിന്‍റെ ഭാഗമായി വെട്ടിയ മരം ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രവളപ്പിൽ ദേശിയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയായിരുന്നു.

മാസങ്ങളായി കിടന്ന് ഉണങ്ങിയ തടിയില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് തീ പിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്  തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും  അമ്പലപ്പുഴ പോലീസും ചേർന്നാണ് തീയണച്ചത്.

മരം പൂർണമായി കത്തി നശിച്ചു. തടിയോട് ചേര്‍ന്ന് കിടന്ന മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും ആരോ തീയിട്ടത് തടിയിലേക്ക് പടര്‍ന്നതാകാമെന്ന് കരുതുന്നു.

Latest News

Corehub Up