Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Word

വചനം

ഇ​​​​ന്നോ​​​​ളം വാ​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തി​​​​ലേ​​​​ക്കു​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും ശ്രേ​​​​ഷ്ഠ​​​​മാ​​​​യ ക​​​​വി​​​​ത ക്രി​​​​സ്തു​​​​വാ​​​​ണ്. ആ ​​​​ക​​​​വി​​​​ത അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​ത്ത ഒ​​​​രു നി​​​​മി​​​​ഷം പോ​​​​ലും എ​​​ന്‍റെ അ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ലി​​​​ല്ല. അ​​​​ത് ആ​​​​ത്മാ​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചും പ്ര​​​​പ​​​​ഞ്ച​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള ക​​​​വി​​​​തകൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.​​ എ​​​​ല്ലാ​​​​വ​​​​രെ​​​​യും സ്നേ​​​​ഹി​​​​ക്കു​​​​ക​​​​യും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മൊ​​​​പ്പം നൃ​​​​ത്തം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ക്രി​​​​സ്തു എ​​​​ന്‍റെ നി​​​​ശ​​​​ബ്‌​​​ദ​​​​ത​​​​യി​​​​ൽ എ​​​​പ്പോ​​​​ഴു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ അ​​​​വ​​​​ന്‍റെ വ​​​​ച​​​​നം ഒ​​​​രി​​​​ക്ക​​​​ലും നി​​​​ശ​​​​ബ്‌​​​ദ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​വ​​​​ൻ സ്വ​​​​യം നി​​​​ശ്ച​​​​ല​​​​നാ​​​​യി നി​​​​ന്നു​​​​കൊ​​​​ണ്ട് എ​​​​ല്ലാ​​​​റ്റി​​​​നെ​​​​യും ച​​​​ലി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്.

കു​​​​ട്ടി​​​​ക്കാ​​​​ലം മു​​​​ത​​​​ലേ അ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​കാ​​​​യ​​​​സ്പ​​​​ർ​​​​ശ​​​​മാ​​​​യി ക്രി​​​​സ്തു ഉ​​​​ള്ളി​​​​ലെ​​​​ങ്ങോ ത​​​​ളി​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ടാ​​​​ക​​​​ണം. നൊ​​​​ന്തു​​​നീ​​​​റു​​​​മ്പോ​​​​ൾ ഞാ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​ഭ​​​​യ​​​​ശൂ​​​​ശ്രൂ​​​​ഷ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല അ​​​​ത്. എ​​​​ന്‍റെ മു​​​​റി​​​​വ് ഒ​​​​രി​​​​ക്ക​​​​ലും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഭൂ​​​​മി​​​​യി​​​​ലെ ഓ​​​​രോ നി​​​​ല​​​​വി​​​​ളി​​​​യി​​​​ലും ഞാ​​​​നാ വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു. തു​​​​വ​​​​ർ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​വി​​​​ധം ഉ​​​​ള്ളി​​​​ൽ​​​​നി​​​​ന്ന് ക​​​​വി​​​​ത കി​​​​നി​​​​ഞ്ഞി​​​​റ​​​​ങ്ങി​​​​യ നാ​​​​ൾ​​​​മു​​​​ത​​​​ൽ ആ ​​​​പ്ര​​​​കാ​​​​ശം അ​​​​രി​​​​കി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ത് എ​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ഭി​​​​ന്നി​​​​ച്ചു​​​​പോ​​​​യ വ​​​​രി​​​​ക​​​​ളെ ഒ​​​​രു വി​​​​ശേ​​​​ഷ​​​​വേ​​​​ല​​​​യാ​​​​ൽ തു​​​​ന്നി​​​​ച്ചേ​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​നി​​​​ക്കു തോ​​​​ന്നി​​​​യി​​​​ട്ടു​​​​ണ്ട്.

ആ​​​​കാ​​​​ശ​​​​ത്തി​​​​ൽ ആ​​​​ദ്യം തെ​​​​ളി​​​​യു​​​​ന്ന വെ​​​​ളി​​​​ച്ചം ഭൂ​​​​മി​​​​യി​​​​ലെ ക​​​​വി​​​​ക​​​​ൾ​​​​ക്കു​​​​കൂ​​​​ടി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്ന് എ​​​​ന്നെ ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് അ​​​​വ​​​​നാ​​​​ണ്. ന​​​​മ്മു​​​​ടെ ദി​​​​ഗ്ഭ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ൻ വ​​​​രു​​​​ന്ന​​​​ത്. ആ ​​​​വ​​​​ര​​​​വി​​​​ന് ഒ​​​​ര​​​​ല​​​​ങ്കാ​​​​ര​​​​വു​​​​മി​​​​ല്ല. ഭാ​​​​ഗീ​​​​ര​​​​ഥി​​​​യു​​​​ടെ ഹു​​​​ങ്കാ​​​​ര​​​​മോ മ​​​​ഹാ​​​​മേ​​​​രു​​​​വി​​​​ന്‍റെ ഉ​​​​ത്തും​​​​ഗ​​​​ത​​​​യോ ഇ​​​​ല്ല. മൗ​​​​ന​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​നി​​​​വ​​​​ർ​​​​ന്ന ഒ​​​​രു യോ​​​​ഗി​​​​യെ​​​​പ്പോ​​​​ലെ​​​​യാ​​​​ണ് അ​​​​വ​​​​ന്‍റെ വ​​​​ര​​​​വ്. അ​​​​വ​​​​ന്‍റെ സ്പ​​​​ർ​​​​ശം ക​​​​വി​​​​ക്ക് വാ​​​​ക്കും കു​​​​രു​​​​ട​​​​നു പു​​​​തി​​​​യ കാ​​​​ഴ്ച​​​​യും ന​​​​ൽ​​​​കു​​​​ന്നു. അ​​​​വ​​​​ന്‍റെ നി​​​​ശ​​​​ബ്‌​​​ദ​​​ത അ​​​​നാ​​​​ദി​​​​യാ​​​​യ ശ​​​​ബ്ദ​​​​മാ​​​​യി മാ​​​​റു​​​​ന്നു. അ​​​​വ​​​​ന്‍റെ ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ൾ ഘ​​​​ന​​​​ശ്യാ​​​​മ​​​​നി​​​​ബി​​​​ഡ​​​​മാം ന​​​​ഭ​​​​സി​​​​ൽ ഇ​​​​ന്ദ്ര​​​​ചാ​​​​പ​​​​ങ്ങ​​​​ളാ​​​​യി​​​​ത്തീ​​​​രു​​​​ന്നു.

ഒ​​​​രു ദേ​​​​വാ​​​​ല​​​​യ മു​​​​റ്റ​​​​ത്തു​​​​വ​​​​ച്ചാ​​​​ണ് ഞാ​​​​ൻ ആ​​​​ദ്യ​​​​ക​​​​വി​​​​ത എ​​​​ഴു​​​​തി​​​​യ​​​​ത് എ​​​​ന്നാ​​​​ണ് ഓ​​​​ർ​​​​മ. അ​​​​തൊ​​​​രു മ​​​​ഴ​​​​ക്കാ​​​​ല​​​​ത്താ​​​​യി​​​​രു​​​​ന്നു. ഒ​​​​രാ​​​​യി​​​​രം മ​​​​ഴ​​​​പ്പാ​​​​റ്റ​​​​ക​​​​ളു​​​​ടെ ന​​​​ര​​​​ച്ച ചി​​​​റ​​​​കു​​​​ക​​​​ൾ അ​​​​വി​​​​ടെ വീ​​​​ണു​​​​കി​​​​ട​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കൂ​​​​ട്ടു​​​​കാ​​​​ർ ദൂ​​​​രെ ത​​​​ല​​​​പ്പ​​​​ന്ത് ക​​​​ളി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ക​​​​ളി​​​​ക്കാ​​​​നാ​​​​കാ​​​​തെ വ​​​​ല്ലാ​​​​തെ വി​​​​യ​​​​ർ​​​​ത്ത് ഞാ​​​​ൻ ത​​​​ണ​​​​ല​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പൊ​​​​ടു​​​​ന്ന​​​​നെ ഉ​​​​ള്ളി​​​​ലൊ​​​​രു ക​​​​യ്പ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ഞാ​​​​നേ​​​​തോ വി​​​​ജ​​​​ന​​​​പാ​​​​ത​​​​യി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​തു​​​​പോ​​​​ലെ തോ​​​​ന്നി. പ​​​​ണ്ട് ക​​​​ൺ​​​​മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന് കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ ഓ​​​​രോ​​​​രു​​​​ത്ത​​​​രാ​​​​യി ഓ​​​​ർ​​​​മ​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റി​​​​വ​​​​ന്നു.

“എ​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചെ​​​​ഴു​​​​തൂ, എ​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചെ​​​​ഴു​​​​തൂ” എ​​​​ന്ന​​​​വ​​​​ർ മു​​​​റ​​​​വി​​​​ളി​​​​കൂ​​​​ട്ടി. എ​​​​നി​​​​ക്ക് മ​​​​നു​​​​ഷ്യ​​​​രെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ഴു​​​​താ​​​​ൻ അ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​രു​​​​ടെ ഭാ​​​​ഷ എ​​​​നി​​​​ക്ക് അ​​​​ജ്ഞാ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു. മു​​​​ന്നി​​​​ൽ ക​​​​ണ്ട ഒ​​​​രു പു​​​​ൽ​​​​ച്ചാ​​​​ടി​​​​യെ​​​​ക്കു​​​​റി​​​​ച്ചെ​​​​ഴു​​​​താ​​​​ൻ ഞാ​​​​നാ​​​​ഗ്ര​​​​ഹി​​​​ച്ചു. പു​​​​ൽ​​​​ച്ചാ​​​​ടി എ​​​​ന്‍റെ മു​​​​ന്നി​​​​ൽ നൃ​​​​ത്തം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ന്‍റെ നി​​​​ർ​​​​ഭ​​​​യ​​​​ത്വ​​​​മാ​​​​ണ് അ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചെ​​​​ഴു​​​​താ​​​​ൻ എ​​​​ന്നെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. എ​​​​ഴു​​​​താ​​​​നി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ എ​​​​വി​​​​ടെ തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യാ​​​​തെ കു​​​​ഴ​​​​ങ്ങി. ഉ​​​​ഴു​​​​തു​​​​മ​​​​റി​​​​ക്കാ​​​​ൻ പാ​​​​ക​​​​പ്പെ​​​​ട്ടൊ​​​​രു വ​​​​യ​​​​ൽ എ​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ രൂ​​​​പംകൊ​​​​ണ്ടി​​​​രു​​​​ന്നു.​​​​

പ​​​​ക്ഷേ, അ​​​​തി​​​​ൽ വി​​​​ത​​​​യ്ക്കാ​​​​ൻ എ​​​​നി​​​​ക്ക് വി​​​​ത്തു​​​​ക​​​​ൾ കി​​​​ട്ടാ​​​​താ​​​​യി. കി​​​​നാ​​​​വ് കൂ​​​​ർ​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും, പ്രാ​​​​ണ​​​​സ്പ​​​​ന്ദ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ദുഃ​​​​സ്വ​​​​പ്ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് പ​​​​ക​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ന്നും ന​​​​ട​​​​ന്നി​​​​ല്ല. ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ അ​​​​സ്ഥി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്നും പെ​​​​റു​​​​ക്കി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഞാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ അ​​​​സ്വ​​​​സ്ഥ​​​​നും നി​​​​ശ​​​​ബ്‌​​​​ദ​​​​നു​​​​മാ​​​​യി. അ​​​​പ്പോ​​​​ൾ ഉ​​​​ള്ളി​​​​ലെ​​​​ങ്ങോ ഒ​​​​രു ത​​​​രി വീ​​​​ണു. അ​​​​തി​​​​ന്‍റെ മു​​​​ഴ​​​​ക്കം ഞാ​​​​ൻ അ​​​​ക​​​​മേ കേ​​​​ട്ടി​​​​രു​​​​ന്നു. ആ ​​​​ഒ​​​​റ്റ​​​​ത്തീ​​​​പ്പൊ​​​​രി എ​​​​ന്നെ ദ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ തോ​​​​ന്നി. ആ ​​​​ദ​​​​ഹ​​​​ന​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​ക​​​​ണം, ക​​​​ടു​​​​കു​​​​മ​​​​ണി​​​​വ​​​​ലി​​​​പ്പ​​​​ത്തി​​​​ൽ ഒ​​​​രു പ​​​​ദം കി​​​​ളി​​​​ർ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ആ ​​​​പ​​​​ദം ക്രി​​​​സ്തു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു. എ​​​​നി​​​​ക്ക് ആ​​​​ഹ്ലാ​​​​ദം അ​​​​ട​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഞാ​​​​ൻ ക​​​​ര​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്തെ​​​​ഴു​​​​തി​​​​യെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ ഓ​​​​ർ​​​​ത്തി​​​​ട്ട് ഒ​​​​രെ​​​​ത്തും​​​​പി​​​​ടി​​​​യും കി​​​​ട്ടു​​​​ന്നി​​​​ല്ല.​ വ​​​​ഴി​​​​യും സ​​​​ത്യ​​​​വും ജീ​​​​വ​​​​നും ചേ​​​​ർ​​​​ന്ന ഒ​​​​ന്നാ​​​​ക​​​​ണം ഞാ​​​​ൻ എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ടാ​​​​വു​​​​ക എ​​​​ന്നു തോ​​​​ന്നു​​​​ന്നു. അ​​​​ത് ക്രി​​​​സ്തു​​​​വ​​​​ച​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ദി​​​​യി​​​​ലെ വ​​​​ച​​​​നം​​​​പോ​​​​ലെ പൂ​​​​ർ​​​​ണ​​​​ശോ​​​​ഭ​​​​യാ​​​​ർ​​​​ന്ന ഒ​​​​ന്ന്. സ​​​​മ​​​​സ്ത​​​​വും അ​​​​വ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​​പോ​​​​ലെ വാ​​​​ക്കും അ​​​​വ​​​​നി​​​​ലൂ​​​​ടെ സൃ​​​​ഷ്‌​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ആ​​​​റോ ഏ​​​​ഴോ വ​​​​രി എ​​​​ഴു​​​​തി​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ മ​​​​ന​​​​സി​​​​ന് ന​​​​ല്ല ഉ​​​​ണ​​​​ർ​​​​വു തോ​​​​ന്നി. ഒ​​​​രു ത​​​​രം ഭാ​​​​ര​​​​മി​​​​ല്ലാ​​​​യ്മ. സു​​​​താ​​​​ര്യ​​​​ത. എ​​​​ന്തി​​​​ലും പ്ര​​​​കാ​​​​ശം തു​​​​ളു​​​​മ്പി​​​​നി​​​​ൽ​​​​ക്കു​​​​ന്നു. അ​​​​തൊ​​​​രു വ​​​​ല്ലാ​​​​ത്ത മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​യി​​​​രു​​​​ന്നു.

ഭൂ​​​​മി​​​​യി​​​​ലെ എ​​​​ല്ലാ ക​​​​വി​​​​ക​​​​ളി​​​​ലും ഒ​​​​രു ക്രി​​​​സ്തു​​​​വു​​​​ണ്ടെ​​​​ന്ന് ഞാ​​​​ൻ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. എ​​​​ല്ലാ ക​​​​വി​​​​ക​​​​ളും പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ലൂ​​​​ടെ കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രാ​​​​ണ്. ഒ​​​​രു ക​​​​വി​​​​ത എ​​​​ഴു​​​​തി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ ക​​​​വി മ​​​​രി​​​​ച്ചു​​​​വീ​​​​ഴു​​​​ന്നു എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് അ​​​​തു​​​​കൊ​​​​ണ്ടു​​​​കൂ​​​​ടി​​​​യാ​​​​ണ്. പി​​​​ന്നീ​​​​ട് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന ഉ​​​​യി​​​​ർ​​​​പ്പ് അ​​​​വ​​​​ന്‍റെ ക​​​​വി​​​​ത​​​​ക​​​​ളു​​​​ടേ​​​​താ​​​​ണ്. അ​​​​തൊ​​​​രി​​​​ക്ക​​​​ലും മൃ​​​​ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല.

അ​​​​ത് പി​​​​ന്നീ​​​​ട് ‘മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ ഭ​​​​വ​​​​നം’ പോ​​​​ലെ പ്ര​​​​ശോ​​​​ഭി​​​​ത​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. ക​​​​വി​​​​ത വെ​​​​ളി​​​​ച്ച​​​​മാ​​​​യി​​​​ത്തീ​​​​രു​​​​ന്ന​​​​ത് അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. ഖ​​​​ലീ​​​​ൽ ജി​​​​ബ്രാ​​​​ന്‍റെ ‘മ​​​​നു​​​​ഷ്യ​​​​പു​​​​ത്ര​​​​നാ​​​​യ യേ​​​​ശു’ വാ​​​​യി​​​​ക്കു​​​​മ്പോ​​​​ഴെ​​​​ല്ലാം ഞാ​​​​നാ പ്ര​​​​കാ​​​​ശം അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​റു​​​​ണ്ട്. ആ ​​​​വെ​​​​ളി​​​​ച്ചം മൃ​​​​ത​​​​മാ​​​​കു​​​​ന്നി​​​​ല്ല. ശാ​​​​ര​​​​ദാ​​​​കാ​​​​ശം നി​​​​റ​​​​ഞ്ഞ് അ​​​​മ​​​​ര​​​​ത്വ​​​​ത്തി​​​​ലേ​​​​ക്കൊ​​​​ഴു​​​​കു​​​​ന്ന വെ​​​​ളി​​​​ച്ച​​​​മാ​​​​ണ​​​​ത്. ഓ​​​​രോ ഋ​​​​തു​​​​വി​​​​നെ​​​​യും വി​​​​ര​​​​ൽ​​​​ത്തു​​​​മ്പാ​​​​ലെ​​​​ന്ന​​​​പോ​​​​ൽ സു​​​​ഗ​​​​ന്ധ​​​​പൂ​​​​രി​​​​ത​​​​മാ​​​​ക്കു​​​​ന്നൊ​​​​രു രാ​​​​ഗ​​​​സ്വ​​​​ച്ഛ​​​​ത അ​​​​തി​​​​നു​​​​ണ്ട്. വാ​​​​ക്കി​​​​നെ ത​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും വാ​​​​ൾ​​​​ത്ത​​​​ല​​​​പോ​​​​ലെ മി​​​​നു​​​​ക്കു​​​​ന്ന​​​​തും ആ ​​​​വെ​​​​ളി​​​​ച്ച​​​​ത്തി​​​​ന്‍റെ സ്പ​​​​ന്ദ​​​​ന​​​​ത്താ​​​​ലാ​​​​ണ്.

ആ​​​​ദ്യ​​​​ക​​​​വി​​​​ത​​​​യെ​​​​ഴു​​​​തി​​​​യ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ഒ​​​​രു​​​​പാ​​​​ട് നാ​​​​ളു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഞാ​​​​ൻ പോ​​​​യി. അ​​​​പ്പോ​​​​ഴേ​​​​ക്കും എ​​​​ന്നി​​​​ലെ പ്ര​​​​ക്ഷു​​​​ബ്‌​​​ധസാ​​​​ഗ​​​​രം ഏ​​​​റെ​​​​ക്കു​​​​റെ അ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ശാ​​​​ഠ്യം​​​​പി​​​​ടി​​​​ച്ച എ​​​​ന്‍റെ ആ​​​​വേ​​​​ഗ​​​​ങ്ങ​​​​ളെ അ​​​​വ​​​​ൻ ത​​​​വി​​​​ട്ടു​​​​മേ​​​​ഘ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് മ​​​​റ​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്‍റെ ച​​​​ര​​​​ണ​​​​ങ്ങ​​​​ളെ അ​​​​വ​​​​ൻ പ​​​​ല്ല​​​​വി​​​​ക​​​​ൾ​​​​കൊ​​​​ണ്ടും അ​​​​നു​​​​പ​​​​ല്ല​​​​വി​​​​ക​​​​ൾ​​​​കൊ​​​​ണ്ടും പൂ​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ട​​​​ൽ ഉ​​​​ള്ളി​​​​ലേ​​​​ക്ക് വ​​​​ലി​​​​ഞ്ഞു​​​​മു​​​​റു​​​​കും​​​​പോ​​​​ലെ മ​​​​ന​​​​സ് നി​​​​സം​​​​ഗ​​​​മാ​​​​കു​​​​മ്പോ​​​​ഴെ​​​​ല്ലാം പ്ര​​​​ഭാ​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്താ​​​​ൽ തി​​​​ര​​​​മാ​​​​ല​​​​ക​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ൻ അ​​​​വ​​​​നെ​​​​ന്നോ​​​​ട് ചേ​​​​ർ​​​​ന്നു​​​​നി​​​​ന്നു. എ​​​​നി​​​​ക്കൊ​​​​പ്പം കൂ​​​​ട്ടു​​​​വ​​​​ന്നു. നൃ​​​​ത്തം ചെ​​​​യ്തു. വി​​​​രാ​​​​മ​​​​മി​​​​ല്ലാ​​​​ത്ത സ​​​​മു​​​​ജ്വ​​​​ല​​​​മു​​​​ഹൂ​​​​ർ​​​​ത്ത​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​നെ​​​​ന്നി​​​​ൽ നെ​​​​യ്തെ​​​​ടു​​​​ത്ത​​​​ത്.

പ​​​​ക്ഷേ, അ​​​​തൊ​​​​ന്നും ഞാ​​​​ൻ അ​​​​ക​​​​മേ അ​​​​റി​​​​യു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​പ്പോ​​​​ഴേ​​​​ക്കും ഞാ​​​​നേ​​​​തൊ​​​​ക്കെ​​​​യോ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ താ​​​​ള​​​​വാ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. ദേ​​​​വാ​​​​ല​​​​യ മു​​​​റ്റ​​​​ത്തെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഒ​​​​ന്നോ​​​​ർ​​​​ത്ത​​​​ത്. ആ​​​​ദ്യ എ​​​​ഴു​​​​ത്തി​​​​നു​​​​ശേ​​​​ഷം പി​​​​ന്നീ​​​​ടൊ​​​​ന്നും അ​​​​വ​​​​നെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ഴു​​​​തി​​​​യി​​​​ല്ല​​​​ല്ലോ എ​​​​ന്ന്. എ​​​​നി​​​​ക്ക് വ​​​​ല്ലാ​​​​ത്ത കു​​​​റ്റ​​​​ബോ​​​​ധം തോ​​​​ന്നി. ഞാ​​​​ൻ പൊ​​​​യ്ക്കാ​​​​ലി​​​​ൽ നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണോ എ​​​​ന്നു​​​​ തോ​​​​ന്നി. 

Latest News

Corehub Up