Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Work Arrested

Alappuzha

ആ​റാ​ട്ടു​പു​ഴ​യി​ൽ വ​ൻ ക​വ​ർ​ച്ച: പ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ 28 ല​ക്ഷ​വും സ്വ​ർ​ണ​വും ത​ട്ടി​യ സം​ഘം പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: പ​ണ​യ​ത്തി​ലി​രി​ക്കു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ എ​ടു​ത്തു​ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ സ്വ​കാ​ര്യ പ​ണ​യ​മി​ട​പാ​ടു​കാ​ര​ന്‍റെ ക​ണ്ണി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ​വ​ച്ച് മു​ള​കു​പൊ​ടി വി​ത​റി 28 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യും 22 ഗ്രാം ​സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ഘം മി​ന്ന​ൽ വേ​ഗ​ത​യി​ൽ പോ​ലീ​സ് വ​ല​യി​ലാ​യി.

നാ​ട്ടു​കാ​ർ ന​ൽ​കി​യ കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ പ്ര​തി​ക​ളെ വ​ള​ഞ്ഞു​പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം മീ​ന​ച്ചി​ൽ കി​ട​ങ്ങൂ​ർ ത​ട്ടേ​മാ​ട്ടേ​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് ബെ​ന്നി (27), ക​ഞ്ഞി​ക്കു​ഴി എ​സ്എ​ൽ പു​രം തി​രു​വാ​തി​ര വീ​ട്ടി​ൽ അ​ര​വി​ന്ദ് (27), കോ​ട്ട​യം ക​ട​പ്പൂ​ർ വ​ട്ടു​കു​ളം എ​ർ​ത്ത​യി​ൽ വീ​ട്ടി​ൽ അ​നീ​ഷ് ജ​യിം​സ് (22) എ​ന്നി​വ​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ക​ളി​ൽ​നി​ന്ന് ക​വ​ർ​ച്ച ചെ​യ്ത 28,23,800 രൂ​പ​യും 22 ഗ്രാം ​സ്വ​ർ​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വ​ണ്ടാ​ന​ത്ത് താ​മ​സി​ക്കു​ന്ന വ​ടു​ത​ല ന​ദ്‌​വ​ത്ത് ന​ഗ​ർ സ്വ​ദേ​ശി ന​സ​റു​ൽ ഇ​സ്‌​ലാ​മി​നെ​യാ​ണ് (നാ​സ​ർ - 52) സം​ഘം ച​തി​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു സ്കൂ​ട്ട​റി​ൽ മൂ​ന്നു​പേ​ർ പ​ണ​വു​മാ​യി പാ​ഞ്ഞു​പോ​കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​തു​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും ജ​ങ്കാ​ർ ജെ​ട്ടി ല​ക്ഷ്യ​മാ​ക്കി വ​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി വ​ള​ഞ്ഞു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് സം​ഘം കീ​ഴ​ട​ക്കി​യ​ത്.പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ്. ഒ​ന്നാം പ്ര​തി​യാ​യ ശ്രീ​ജി​ത്ത് ബെ​ന്നി കാ​പ്പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ട​യാ​ളും ര​ണ്ട് വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്.

ര​ണ്ടാം പ്ര​തി​യാ​യ അ​ര​വി​ന്ദ് വൈ​ക്കം തു​രു​ത്തി​പ്പ​ള്ളി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രി​ക്കെ വി​ഗ്ര​ഹ​ത്തി​ലെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്നാം പ്ര​തി​യാ​യ അ​നീ​ഷ് ജെ​യിം​സ് പ്രാ​യ​പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്.

Latest News

Corehub Up