Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Rankings

ഐസിസി റാങ്കിംഗ് ; സൂ​ര്യ​ക്കു മു​ന്നേ​റ്റം

ദു​​ബാ​​യ്: ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ഇ​​​​ന്ത്യ​​​​യു​​​​ടെ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ ലോ​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ ആ​​​​ദ്യ പ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ടംപി​​​​ടി​​​​ച്ചു. മു​​​​ൻ ഒ​​​​ന്നാം ന​​​​ന്പ​​​​റാ​​യി​​രു​​ന്ന സൂ​​ര്യ​​കു​​മാ​​ർ അ​​​​ഞ്ച് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നേ​​​​റി പു​​​​തി​​​​യ പ​​​​ട്ടി​​​​ക പ്ര​​​​കാ​​​​രം ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ മി​​​​ന്നും ഫോ​​​​മാ​​​​ണ് താ​​​​ര​​​​ത്തി​​​​ന് പ​​​​ട്ടി​​​​ക​​​​യി​​​​ൽ മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ഫോ​​​​മി​​​​ല്ലാ​​​​യ്മ​​​​യു​​​​ടെ പേ​​​​രി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം ഏ​​​​റ്റു​​​​വാ​​​​ങ്ങ​​​​വേ​​​​യാ​​​​ണ് സൂ​​​​ര്യ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​ത്തോ​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​ട​ത്തി​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

2026 ഐസിസി ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ന് ഒ​​ന്പ​​ത് ദി​​​​വ​​​​സം മാ​​​​ത്രം ശേ​​​​ഷി​​​​ക്കെ അ​​​​ഭി​​​​ഷേ​​​​ക് ശ​​​​ർ​​​​മ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും തി​​​​ല​​​​ക് വ​​​​ർ​​​​മ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും തു​​​​ട​​​​രു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ൽ​​​​കും.

റാ​​​​യ്പു​​​​രി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 32 പ​​​​ന്തി​​​​ൽ നി​​​​ന്ന് 76 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​ൻ 64-ാം സ്ഥാ​​​​ന​​​​ത്തും ശി​​​​വം ദു​​​​ബെ ഒ​​​​ന്പ​​​​ത് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നേ​​​​റി 58-ാം സ്ഥാ​​​​ന​​​​ത്തും റി​​​​ങ്കു സിം​​​​ഗ് 13 സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ക​​​​യ​​​​റി 68-ാം സ്ഥാ​​​​ന​​​​ത്തും എ​​​​ത്തി. ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ ഓ​​​​ൾ റൗ​​​​ണ്ട​​​​ർ​​​​മാ​​​​രി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​ണ്ട്.

Latest News

Corehub Up