Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Records

പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ ലോ​​ക റി​​ക്കാ​​ര്‍​ഡുകൾ തി​​രു​​ത്തി അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ്

ഉ​​പ്‌​​സാ​​ല (സ്വീ​​ഡ​​ന്‍): പ്രാ​​യം വെ​​റും 26. സ്വ​​ന്തം പേ​​രി​​ല്‍ ഒ​​രു രാ​​ജ്യാ​​ന്ത​​ര അ​​ത്‌ല​​റ്റി​​ക് മീ​​റ്റ്. ആ ​​മീ​​റ്റി​​ല്‍ സ്വ​​ന്തം പേ​​രി​​ലെ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ക.

ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ന്ന​​താ​​ണെ​​ങ്കി​​ലോ, 15-ാം ത​​വ​​ണ. ഇ​​തി​​നെ​​ല്ലാം പു​​റ​​മേ ക​​ഴി​​ഞ്ഞ ആ​​റ് വ​​ര്‍​ഷ​​മാ​​യി ലോ​​ക റി​​ക്കാ​​ര്‍​ഡ് കു​​ത്ത​​ക​​യാ​​ക്കി​​വ​​യ്ക്കു​​ക... ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രേ​​യൊ​​രു പ്ര​​തി​​ഭ​​യേ​​യു​​ള്ളൂ; മോ​​ണ്‍​ഡോ എ​​ന്ന വി​​ളി​​പ്പേ​​രു​​ള്ള, അ​​മേ​​രി​​ക്ക​​യി​​ല്‍ ജ​​നി​​ച്ച സ്വീ​​ഡി​​ഷ് പോ​​ള്‍​വോ​​ള്‍​ട്ട് സൂ​​പ്പ​​ര്‍​താ​​രം അ​​ര്‍​മാ​​ന്‍​ഡ് ഗു​​സ്താ​​വ് ഡു​​പ്ലാ​​ന്‍റി​​സ്.

►15-ാം ലോ​​ക റി​​ക്കാ​​ര്‍​ഡ്

പു​​രു​​ഷ പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ 15-ാം ത​​വ​​ണ​​യും അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ് ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി. ഉ​​പ്‌​​സാ​​ല​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മോ​​ണ്‍​ഡോ ക്ലാ​​സി​​ക്കി​​ല്‍ 6.31 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്താ​​യി​​രു​​ന്നു ത​​ന്‍റെ പേ​​രി​​ലു​​ള്ള ലോ​​ക റി​​ക്കാ​​ര്‍​ഡ് 15-ാം ത​​വ​​ണ​​യും ഡു​​പ്ലാ​​ന്‍റി​​സ് തി​​രു​​ത്തി​​യ​​ത്. 6.31 മീ​​റ്റ​​ര്‍ ആ​​ദ്യ​​ശ്ര​​മ​​ത്തി​​ല്‍​ത്ത​​ന്നെ ഡു​​പ്ലാ​​ന്‍റി​​സ് ക്ലി​​യ​​ര്‍ ചെ​​യ്തു.

ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ അ​​ഡോ​​പ്റ്റ​​ഡ് ഹോം ​​ടൗ​​ണാ​​യ ഉ​​പ്‌​​സാ​​ല​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ഇ​​വ​​ന്‍റി​​ല്‍ വെ​​റും നാ​​ല് ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഡു​​പ്ലാ​​ന്‍റി​​സ് പോ​​ളി​​ല്‍ കു​​ത്തി വാ​​യു​​വി​​ല്‍ ഉ​​യ​​ര്‍​ന്നു ചാ​​ടി​​യ​​ത്. ആ​​ദ്യ ശ്ര​​മം 5.65 മീ​​റ്റ​​ര്‍. തു​​ട​​ര്‍​ന്ന് 5.90, 6.08 മീ​​റ്റ​​റു​​ക​​ളും ക്ലി​​യ​​ര്‍ ചെ​​യ്തു. തു​​ട​​ര്‍​ന്ന് 23 സെ​​ന്‍റി​​മീ​​റ്റ​​ര്‍ ഉ​​യ​​ര്‍​ത്തി, 6.31 മീ​​റ്റ​​റി​​ലേ​​ക്ക് ബാ​​ര്‍ വ​​യ്ക്കാ​​ന്‍ ഡു​​പ്ലാ​​ന്‍റി​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഒ​​റ്റ​​ച്ചാ​​ട്ട​​ത്തി​​ല്‍ ഡു​​പ്ലാ​​ന്‍റി​​സ് പു​​തി​​യ ലോ​​ക റി​​ക്കാ​​ര്‍​ഡി​​ല്‍. ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഡു​​പ്ലാ​​ന്‍റി​​സ്, സ്വീ​​ഡ​​നി​​ല്‍​വ​​ച്ച് ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ന്ന​​ത്. 2025 ജൂ​​ണി​​ല്‍ സ്റ്റോ​​ക്‌​​ഹോ​​മി​​ല്‍​വ​​ച്ച് 6.28 ക്ലി​​യ​​ര്‍ ചെ​​യ്ത് റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച​​താ​​യി​​രു​​ന്നു ആ​​ദ്യ​​ത്തേ​​ത്.

► മോ​​ണ്‍​ഡോ/​​ഉ​​ല​​ക​​നാ​​യ​​ക​​ന്‍

കു​​ട്ടി​​ക്കാ​​ലം മു​​ത​​ല്‍ മോ​​ണ്‍​ഡോ എ​​ന്നാ​​യി​​രു​​ന്നു അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സി​​നെ സു​​ഹൃ​​ത്തു​​ക്ക​​ള്‍ വി​​ളി​​ച്ചി​​രു​​ന്ന​​ത്. മോ​​ണ്‍​ഡോ എ​​ന്ന ഇ​​റ്റാ​​ലി​​യ​​ന്‍ വാ​​ക്കി​​ന്‍റെ അ​​ര്‍​ഥം ലോ​​കം എ​​ന്നാ​​ണ്. ത​​ന്‍റെ വി​​ളി​​പ്പേ​​രി​​നെ സാ​​ധൂ​​ക​​രി​​ച്ച് പോ​​ള്‍​വോ​​ള്‍​ട്ടി​​ലെ ഉ​​ല​​ക​​നാ​​യ​​ക​​നാ​​യി​​രി​​ക്കു​​ക​​യാ​​ണ് അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ്.

മോ​​ണ്‍​ഡോ ക്ലാ​​സി​​ക്ക് എ​​ന്നാ​​ണ് ഉ​​പ്‌​​സാ​​ല​​യി​​ല്‍ ന​​ട​​ന്ന മീ​​റ്റി​​ന്‍റെ പേ​​ര് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2020 ഫെ​​ബ്രു​​വ​​രി എ​​ട്ട് മു​​ത​​ല്‍ പോ​​ള്‍​വോ​​ള്‍​ട്ടി​​ലെ ലോ​​ക റി​​ക്കാ​​ര്‍​ഡ് ഈ ​​സ്വീ​​ഡി​​ഷ് താ​​ര​​ത്തി​​നു സ്വ​​ന്തം. 2025 സെ​​പ്റ്റം​​ബ​​റി​​ല്‍ ടോ​​ക്കി​​യോ​​യി​​ല്‍ ന​​ട​​ന്ന ലോ​​ക അ​​ത്‌ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ലാ​​യി​​രു​​ന്നു അ​​വ​​സാ​​ന​​മാ​​യി മോ​​ണ്‍​ഡോ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി​​യ​​ത്.

നോ​​ര്‍​വെ​​യു​​ടെ സോ​​ണ്‍​ഡ്രെ ഗു​​ട്ടോം​​സെ​​ന്‍ (6.00 മീ​​റ്റ​​ര്‍) മോ​​ണ്‍​ഡോ ക്ലാ​​സി​​ക്കി​​ല്‍ വെ​​ള്ളി നേ​​ടി. അ​​തേ​​സ​​മ​​യം, ഗ്രീ​​ക്ക് ഇ​​ന്‍​ഡോ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 6.17 മീ​​റ്റ​​ര്‍ കു​​റി​​ച്ച എ​​മ്മാ​​നു​​വി​​ല്‍ ക​​രാ​​ലി​​സി​​ന് 6.00 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ഡു​​പ്ലാ​​ന്‍റി​​സി​​നു​​ശേ​​ഷം 6.17 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്ത ആ​​ദ്യ പോ​​ള്‍​വോ​​ള്‍​ട്ട​​റാ​​ണ് ഗ്രീ​​സി​​ന്‍റെ ക​​രാ​​ലി​​സ്.

Latest News

Corehub Up