അമരാവതി: ആന്ധ്രയുടെ തീര മേഖലകളിൽ നാശം വിതച്ച് മുരശു ചുഴലിക്കാറ്റ്. അപകടങ്ങളിൽ രണ്ടു പേർ മരിച്ചു.
ആയിരക്കണക്കിനു മരങ്ങൾ കടപുഴകി. നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഒട്ടേറെ മീൻപിടിത്ത ബോട്ടുകൾ തകർന്നു.
52,456 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. മുന്നൂറിലേറെ വീടുകൾ തകർന്നു. 13,000 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
ബാപട്ല, പ്രകാശം ജില്ലകളിൽ കനത്ത മഴയാണു പെയ്തത്. എൻഡിആർഎഫിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇന്നലെ പുലർച്ചെ 3.30നും 5.30നും ഇടയിൽ നെല്ലൂരിനും നരസപുരിനും ഇടയ്ക്കാണു മുരശു ചുഴലിക്കാറ്റ് കര തൊട്ടത്.