Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wrestling

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഗു​സ്തി​യി​ൽ ദീ​പ​ക്ക് പൂ​നി​യ​യ്ക്ക് വെ​ങ്ക​ലം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ദീ​പ​ക്ക് പൂ​നി​യ​യ്ക്ക് വെ​ങ്ക​ലം. 97 കി​ലോ പു​രു​ഷ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് ദീ​പ​ക്ക് പൂ​നി​യ വെ​ങ്ക​ലം നേ​ടി​യ​ത്.

വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ മം​ഗോ​ളി​യ​ൻ താ​രം ഗ​ൻ​ഖു​യാ​ഗ് ഗ​ൻ​ബാ​ട്ട​റി​നെ​യാ​ണ് ദീ​പ​ക്ക് തോ​ൽ​പ്പി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് പോ​യി​ന്‍റ് നേ​ടി​യാ​ണ് ദീ​പ​ക്ക് വി​ജ​യി​ച്ച​ത്.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 37-ാം വെ​ങ്ക​ല​മാ​ണ് ദീ​പ​ക്കി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 83 ആ‍​യി.

District News

ജി​ല്ലാ സീ​നി​യ​ര്‍ ഗു​സ്തി മത്സരങ്ങൾ അരങ്ങേറി

ഭ​​ര​​ണ​​ങ്ങാ​​നം: ജി​​ല്ലാ സീ​​നി​​യ​​ര്‍ ഗു​​സ്തി മ​​ത്സ​​ര​​ങ്ങ​​ള്‍ ഭ​​ര​​ണ​​ങ്ങാ​​നം എ​എ​​സ് റ​​സ്‌​ലിം​​ഗ് അ​​ക്കാ​​ദ​​മി​​യി​​ല്‍ ന​​ട​​ന്നു. ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 20 പോ​​യി​​ന്‍റോ​​ടെ എ​എ​​സ് അ​​ക്കാ​​ദ​​മി ഓ​​വ​​റോ​​ള്‍ ഒ​​ന്നാം സ്ഥാ​​ന​​വും 15 പോ​​യി​​ന്‍റോ​ടെ ആ​​ര്‍​ആ​​ര്‍​സി ക​​ല്ലൂ​​ര്‍​ക്കു​​ളം ര​​ണ്ടാം സ്ഥാ​​ന​​വും 10 പോ​​യി​​ന്‍റോ​​ടെ കെ​​പി​​ആ​​ര്‍ ന​​ട്ടാ​​ശേ​​രി മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

സ​മ്മേ​ള​ന​ത്തി​ൽ ജി​​ല്ലാ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​വി​​നാ​​ഷ് ജെ. ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദേ​​ശീ​​യ റ​​സ്‌​​ലിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍ അ‌​​ത്‌​ല​റ്റി​​ക് ക​​മ്മീ​​ഷ​​ന്‍ അം​ഗം സ്മി​​ത മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദേ​​ശീ​​യ റ​​ഫ​​റി അ​​ഞ്ജ​​ന യു. ​​രാ​​ജ​​ന്‍, സെ​​ക്ര​​ട്ട​​റി​​യും ഇ​​ന്ത്യ​​ന്‍ ടീം ​​പ​​രി​​ശീ​​ല​​ക​​നു​​മാ​​യ ബി​​ജു കു​​ഴു​​മു​​ള്ളി​​ല്‍, ജി​​ല്ലാ ട്ര​​ഷ​​റ​​ര്‍ നെ​​ല്‍​സ​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ളാ​​ലം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​റും സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​മാ​​യ സാ​​ജ​​ന്‍ മ​​ണി​​യ​​ങ്ങാ​​ട്ട് ​സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. 29, 30 തീ​​യ​​തി​​ക​​ളി​​ല്‍ കോ​​ഴി​​ക്കോ​​ട്ട് ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന ​മ​​ത്സ​​ര​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യെ നി​​ധി​​ന്‍ ഗോ​​പാ​​ല്‍, ദീ​​പു ഉ​​മേ​​ഷ്, ആ​​ര്‍. ശ്രീ​​ജി​​ത്ത്, ജ​​യേ​​ഷ് ഷാ​​ജി, അ​​മ​​ല്‍ സ​​ന്തോ​​ഷ്, ജോ​​യ​​ല്‍ വ​​ര്‍​ഗീ​​സ്, ടി.​​ടി. അ​​രു​​ണ്‍, ജോ​​യ​​ല്‍ മ​​നോ​​ജ് കു​​ര്യ​​ന്‍ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കും.

മി​​നി, സ​​ബ് ജൂ​​ണി​യ​​ര്‍, ജൂ​​ണി​യ​​ര്‍, അ​​ണ്ട​​ർ 23 മ​​ത്സ​​ര​​ങ്ങ​​ള്‍ തു​​ട​​ര്‍മാ​​സ​​ങ്ങ​​ളി​​ലും സ്‌​​കൂ​​ള്‍ ഗു​​സ്തി മ​​ത്സ​​ര​​ങ്ങ​​ള്‍ സെ​​പ്റ്റം​​ബ​​ര്‍ ഏ​​ഴി​​ന് കോ​​ട്ട​​യം ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലും ന​​ട​​ത്തും.

District News

ദേ​ശീ​യ റ​സ്‌​ലിം​ഗ് മെ​ഡ​ൽ ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

ക​ണ്ണൂ​ർ: ഹ​രി​യാ​ന​യി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ റ​സ്‌​ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ-19 വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ഫി​ദ ഫാ​ത്തി​മ​യെ​യും കോ​ച്ച് അ​ഭി​ഷേ​ക് സിം​ഗി​നെ​യും ജി​ല്ലാ റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു മൊ​മെ​ന്‍റോ​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളം സ​മ്മാ​നി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​നി​സാ​മു​ദ്ദീ​ൻ, ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ബി​നി​ഷ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ, സം​സ്ഥാ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. പ​വി​ത്ര​ൻ, സ്പോ​ട്സ് കൗ​ൺ​സി​ൽ അം​ഗം എ​ൻ. ധീ​ര​ജ് കു​മാ​ർ, ഗ്രാ​പ്ളിം​ഗ് ക​മ്മി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. വാ​സു​ദേ​വ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​ക​മ​റു​ദ്ദീ​ൻ, എം. ​ജി​ന​ച​ന്ദ്ര​ൻ, ഇ.​വി. മു​ഹ​മ്മ​ദ് ഷ​മീ​ർ, കെ. ​സു​ധീ​ര, സി.​എ​ച്ച്. മീ​ര​ജ്, പി.​പി. ഷ​ഫീ​ക്ക്, എ. ​ശ്യാം, എം. ​ഷാ​ദു​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Sports

സംസ്ഥാന സ്കൂൾ കായികമേള: ഗുസ്തിയിൽ കണ്ണൂർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ഗു​സ്തി​യി​ൽ ക​ണ്ണൂ​ർ വാ​ഴ്ച. ഗോ​ദ​യി​ൽ ജൂ​ണി​യ​ർ, സ​ബ്ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10 വീ​തം ഇ​ന​ങ്ങ​ളി​ലാ​ണ് പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ​ത്.

ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 10 ഇ​ന​ങ്ങ​ളി​ൽ ഒ​ന്പ​തി​ലും ക​ണ്ണൂ​രി​നാ​യി​രു​ന്നു സ്വ​ർ​ണം. സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​ർ 20 സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​രം 12 സ്വ​ർ​ണ​വു​മാ​യി ഗോ​ദ സു​വ​ർ​ണ യു​ദ്ധ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Kerala

റ​സ്‌​ലിം​ഗ് മോ​ഡ​ൽ അ​ടി​പി​ടി; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ത​​​ല​​​ശേ​​​രി: മൊ​​​കേ​​​രി രാ​​​ജീ​​​വ് ഗാ​​​ന്ധി മെ​​​മ്മോ​​​റി​​​യ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ റ​​​സ്‌​​​ലിം​​​ഗ് മാ​​​തൃ​​​ക​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​ർ​​​ദിച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

പ്ല​​​സ്ടു ക്ലാ​​​സ് മു​​​റി​​​യി​​​ൽ റ​​​സ്‌​​​ലിം​​​ഗ് മാ​​​തൃ​​​ക​​​യി​​​ൽ മ​​​ർ​​​ദി​​​ക്കു​​​ക​​​യും എ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി നി​​​ല​​​ത്തെ​​​റി​​​യു​​​ക​​​യും ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്കു ചാ​​​ടി വീ​​​ണ്ടും മ​​​ർ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു ന​​​ട​​​പ​​​ടി. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​റ്റൊ​​​രു വി​​​ദ്യാ​​​ർ​​​ഥി ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തും കൂ​​​ടെ​​​യു​​​ള്ള​​​വ​​​ർ നോ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം. ചി​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​നു​​​ന​​​യി​​​പ്പി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ദൃ​​​ശ്യം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. കൂ​​​ട്ട​​​ത്തി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​ത​​​ന്നെ​​​യാ​​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു.

ക്ലാ​​​സ് മു​​​റി​​​യി​​​ൽ‌ മൊ​​​ബൈ​​​ൽ ഫോ​​​ൺ എ​​​ങ്ങ​​​നെ​​​യെ​​​ത്തി എ​​​ന്ന ചോ​​​ദ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ർ​​​ന്ന് സ്കൂ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു. മ​​​ർ​​​ദി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് മാ​​​റ്റിനി​​​ർ​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും.

Latest News

Corehub Up