Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yam Prices

Wayanad

ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ഹ​ര​മാ​യി കാ​ച്ചിലിന്‍റെ‍ വി​ല ഇടിവ്

പു​ല്‍​പ്പ​ള​ളി: വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ കാ​ച്ചി​ല്‍ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. മൂ​ന്നു​മാ​സം മു​മ്പ് കി​ലോ​ഗ്രാ​മി​ന് 63 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​രു​ന്ന കാ​ച്ചി​ലി​ന് 23 രൂ​പ വ​രെ​യാ​ണ് ഇ​ന്ന​ലെ വി​പ​ണി വി​ല.

ക​ച്ച​വ​ട​ക്കാ​രി​ല്‍ പ​ല​രും കാ​ച്ചി​ല്‍ വാ​ങ്ങാ​ത്ത സ്ഥി​തി​യും സം​ജാ​ത​മാ​യി​രി​ക്ക​യാ​ണ്. നേ​ര​ത്തേ വാ​ങ്ങി​യ കാ​ച്ചി​ല്‍ ക​യ​റ്റി​വി​ടാ​നാ​കാ​തെ വ്യാ​പാ​രി​ക​ളും വി​ഷ​മി​ക്കു​ക​യാ​ണ്.വി​പ​ണി സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​തെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ അ​ഭി​പ്രാ​യം.
കാ​ച്ചി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​ച്ച​തും വി​ല​ത്ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​ണ്. ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ച്ചി​ല്‍ കൃ​ഷി​യു​ണ്ട്.

കാ​ട്ടു​പ​ന്നി ഉ​ള്‍​പ്പ​ടെ വ​ന്യ​ജീ​വി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ച്ചി​ലി​ന് ഡി​മാ​ന്‍​ഡും വി​ല​യും ഇ​ല്ലാ​ത്ത​ത് കൃ​ഷി​ക്കാ​രെ പ്ര​യാ​സ​പ്പെ​ടു​ത്തു​ക​യാ​ണ്.

Latest News

Corehub Up