Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yamuna

ഡ​ൽ​ഹി​യി​ൽ ന​ടു​ക്കു​ന്ന കൊ​ല​പാ​ത​കം: കാ​ന്‍റീ​ൻ കോ​ൺ​ട്രാ​ക്ട​റെ വെ​ട്ടി​നു​റു​ക്കി യ​മു​ന​യി​ൽ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി​യി​ലെ ഛത്തീ​സ്ഗ​ഡ് സ​ദ​നി​ലെ കാ​ന്‍റീ​ൻ കോ​ൺ​ട്രാ​ക്ട​റാ​യ അ​നു​രൂ​പ് ഗു​പ്ത​യെ (48) ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ യ​മു​നാ ന​ദി​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രാ​ൻ വേ​ണ്ടി​യാ​ണ് പ്ര​തി​ക​ൾ ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്.

ദ്വാ​ര​ക സ്വ​ദേ​ശി​യാ​യ അ​നു​രൂ​പ് ഗു​പ്ത​യെ ഫെ​ബ്രു​വ​രി 23-നാ​ണ് കാ​ണാ​താ​യ​ത്. ധാ​രാ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​തി​ക​ൾ ച​തി​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി​യാ​യ സൂ​ര​ജ് ഒ​രു വി​രു​ന്നി​നെ​ന്ന വ്യാ​ജേ​ന അ​നു​രൂ​പി​നെ ഉ​ത്തം ന​ഗ​റി​ലെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു.

അ​വി​ടെ​വെ​ച്ച് അ​നു​രൂ​പി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് മൂ​ന്ന് പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി. തു​ട​ർ​ന്ന് അ​നു​രൂ​പി​ന്‍റെ ത​ന്നെ കാ​റി​ൽ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ വൃ​ന്ദാ​വ​നി​ലെ യ​മു​നാ ന​ദി​യി​ൽ കൊ​ണ്ടു​പോ​യി ത​ള്ളി.

അ​നു​രൂ​പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ പ്ര​തി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും പ​ഴ​യ ചി​ത്ര​ങ്ങ​ൾ സ്റ്റാ​റ്റ​സ് ആ​യി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. കാ​ണാ​താ​യ രാ​ത്രി​യി​ൽ അ​നു​രൂ​പ് ഒ​രു റാ​പ്പി​ഡോ ബൈ​ക്കി​ൽ സൂ​ര​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ടോ​ൾ പ്ലാ​സ വി​വ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഫെ​ബ്രു​വ​രി 28-ന് ​യ​മു​ന​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. സൂ​ര​ജ് (29 ), രാ​ഖി (21), ഭൂ​പേ​ന്ദ​ർ (27 ), ബ​ൽ​റാം (28 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​ജ് എ​ന്ന ഒ​രാ​ൾ കൂ​ടി ഈ ​സം​ഘ​ത്തി​ലു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up