Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yard

Alappuzha

വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം; മൃ​ത​ദേ​ഹം അ​ഞ്ചു ദി​വ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ​

മാ​വേ​ലി​ക്ക​ര: വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം അ​ഞ്ചു ദി​വ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ. മ​റ്റം വ​ട​ക്ക് ശ​ക്തിഭ​വ​നം കെ.​ഗോ​പി​യു​ടെ (75) മൃ​ത​ദേ​ഹ​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നു വൈ​കുന്നേരം ആ​റ​ര​യോ​ടെ​യാ​ണു ഗോ​പി മ​രി​ച്ച​ത്.

വീ​ടും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യ​തോ​ടെ മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ വൈകുന്നേരം വീ​ടി​നു​ള്ളി​ൽനി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും വീ​ടും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​ണ്. അ​തി​നാ​ൽ സം​സ്‌​കാ​ര തീ​യ​തി​യെ​ക്കു​റി​ച്ചു തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​മ്മ. മ​ക്ക​ൾ:​ബി​നു, ബി​ന്ദു, പ​രേ​ത​നാ​യ ബി​ജു. മ​രു​മ​ക്ക​ൾ: ര​മ്യ, ബി​നു, ബ​ബി​ത.

Latest News

Corehub Up