Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yash Ramayana Movie Cinema Bollywood

വി​എ​ഫ്എ​ക്‌​സ് പി​ഴ​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്, തു​റ​ന്ന മ​ന​സോ​ടെ രാ​മാ​യ​ണം കാ​ണ​ണം: അ​ഭ്യ​ർ​ഥി​ച്ച് യ​ഷ്

റി​ലീ​സി​നൊ​രു​ങ്ങു​ന്ന രാ​മാ​യ​ണം എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം തു​റ​ന്ന മ​ന​സോ​ടെ കാ​ണ​ണ​മെ​ന്നും വി​എ​ഫ്എ​ക്സി​ലെ ചെ​റി​യ ചെ​റി​യ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ട​രു​തെ​ന്നും രാ​മാ​യ​ണ​യു​ടെ കോ-​പ്രൊ​ഡ്യൂ​സ​റും ന​ട​നു​മാ​യ യ​ഷ്.

ചി​ത്ര​ത്തി​ന്‍റെ പ്രി–​റി​ലീ​സ് ഇ​വ​ന്‍റി​നി​ടെ​യാ​ണ് യ​ഷ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
നി​ര്‍​മാ​താ​വ് ന​മി​ത് മ​ൽ​ഹോ​ത്ര​യെ​പ്പോ​ലു​ള്ള ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള ആ​ളു​ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന​ത് സി​നി​മ​മേ​ഖ​ല​യെ പി​ന്നോ​ട്ട് അ​ടി​ക്കു​മെ​ന്ന് യ​ഷ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യഷി​ന്‍റെ വാ​ക്കു​ക​ൾ

ചി​ല​പ്പോ​ഴൊ​ക്കെ ന​മി​ത് മ​ൽ​ഹോ​ത്ര​യേ​പ്പോ​ലെ ഒ​രാ​ൾ ഇ​തു​പോ​ലെ​യു​ള്ള വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ഈ ​സി​നി​മ​യെ ഒ​രു ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്‍റെ പേ​രും പ​ണ​വും പ​ണ​യം വെ​ച്ചി​ട്ടു​ണ്ടാ​കും.

എ​നി​ക്ക് നി​ങ്ങ​ളോ​ട് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്, ദ​യ​വാ​യി ചെ​റി​യ തെ​റ്റു​ക​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്: വി.​എ​ഫ്.​എ​ക്സ് (VFX), അ​ത്, ഇ​ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ളെ ന​മ്മ​ൾ ഇ​പ്പോ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ൽ ഇ​ത് ഇ​നി ഒ​രി​ക്ക​ലും ഇ​ത്ത​രം ഒ​രു അ​ത്ഭു​തം സം​ഭ​വി​ക്കി​ല്ല. ഇ​തി​ന് പി​ന്നെ​യും വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ന​മ്മ​ൾ കാ​ല​ത്തി​ന് പി​ന്നി​ലേ​ക്ക് പോ​കും," ഹൈ​ദ​രാ​ബാ​ദി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന സി​നി​മ​യു​ടെ പ്രീ-​റി​ലീ​സ് ച​ട​ങ്ങി​ൽ യാ​ഷ് പ​റ​ഞ്ഞു.

"അ​തു​കൊ​ണ്ട്, ന​മു​ക്ക് തു​റ​ന്ന മ​ന​സോ​ടെ ഈ ​സി​നി​മ കാ​ണാം. ഓ​രോ അ​ഭി​പ്രാ​യ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ട് അ​ദ്ദേ​ഹം എ​പ്പോ​ഴും അ​ത് കൂ​ടു​ത​ൽ ന​ന്നാ​യി ചെ​യ്യാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും, ആ​രാ​ധ​ക​രോ​ടും, എ​ല്ലാ സി​നി​മാ പ്രേ​മി​ക​ളോ​ടും, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി സി​നി​മാ വ്യ​വ​സാ​യ​ങ്ങ​ളോ​ട് (ഇ​ൻ​ഡ​സ്ട്രി​ക​ളോ​ട്) ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്: ഒ​രു ത​വ​ണ​ത്തേ​ക്ക് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ച്ചു​നി​ൽ​ക്കാം, ലോ​ക​ത്തി​ന് മു​ന്നി​ൽ കാ​ണി​ച്ചു​കൊ​ടു​ക്കാം’, യ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up