Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yearbook

Thrissur

സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും

കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ.​ജി. സ​ജി​മോ​ൻ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജ്യോ​തി ശ്രീ​വേ​ണി എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ​പ്പു​ന​ൽ​കി. ഉ​ന്ന​ത​വി​ജ​യം​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ശാ​സ്ത്ര​പ​ഥം വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ചു. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ രാ​ജേ​ഷ് തം​ബു​രു മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​സ​ദ​ക്ക​ത്തു​ള്ള വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. മ​ണി​ക​ണ്ണ​ൻ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ബ സ​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. രാ​മ​ച​ന്ദ്ര​ൻ, സീ​നി​യ​ർ അ​ധ്യാ​പി​ക കെ.​സി. ഗം​ഗ, മ​തി​ല​കം ബി​പി​സി എ​ൻ.​സി. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 101-ാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക - ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ആ​ഘോ​ഷി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ൽ​വേ​ർ​ണി​യ പ്രൊ​വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ റി​നി വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സാ ചാ​ക്കോ, എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് ചാ​പ്ലൈ​ൻ ഫാ. ​ജോ​സ​ഫ് ഗോ​പു​രം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ റൈ​സ​ൺ ആ​ലു​ക്ക ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം​ചെ​യ്തു. വി​ര​മി​ക്കു​ന്ന ഓ​ഫീ​സ് സ്റ്റാ​ഫ് സി.​ജെ. ആ​നി​യെ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജോ കു​റ്റി​ക്കാ​ട​ൻ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ്‌​ലി​ൻ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സോ​ഫി​യ ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ല​ത ജോ​ർ​ജ്, കെ.​എ. ജെ​സ്സി, വി​ജി വ​ർ​ഗീ​സ്, സ്കൂ​ൾ ലീ​ഡ​ർ എ​ലേ​ന ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up