Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Years In Prison.

Wayanad

പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വ്

മീ​ന​ങ്ങാ​ടി: ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു.
ക​ൽ​പ്പ​റ്റ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ​ഴു​പ്പ​ത്തൂ​ർ അ​രി​വ​യ​ൽ തെ​ര​ക്കാ​ട്ട് വ​യ​ലി​ൽ രാ​ജേ​ഷ് എ​ന്ന ഉ​ണ്ണി (43)യെ​യാ​ണ് ജ​ഡ്ജി പി. ​സൈ​ദ​ല​വി ശി​ക്ഷി​ച്ച​ത്.

ഐ​പി​സി 307-ാം വ​കു​പ്പ് (വ​ധ​ശ്ര​മം) പ്ര​കാ​രം 10 വ​ർ​ഷം ക​ഠി​ന ത​ട​വും 326-ാം വ​കു​പ്പ് പ്ര​കാ​രം മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ഏ​ഴ് വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ശി​ക്ഷ​ക​ൾ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. 2022 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​രി​വ​യ​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന മൂ​ട​ക്കൊ​ല്ലി സ്വ​ദേ​ശി​യാ​യ റെ​ജി എ​ന്ന​യാ​ളോ​ട് പ​ണം ക​ടം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തും മ​റ്റൊ​രു കേ​സി​ൽ ജാ​മ്യം നി​ൽ​ക്കാ​തി​രു​ന്ന​തു​മാ​യ വി​രോ​ധ​ത്തെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന രാ​ജേ​ഷ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും ചെ​വി​യു​ടെ പി​റ​കി​ലും വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മീ​ന​ങ്ങാ​ടി പോ​ലീ​സ് റെ​ജി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​സി​ന്‍റെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ 2025ൽ ​റെ​ജി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. അ​ന്ന​ത്തെ മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​രാം​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഭി​ലാ​ഷ് ജോ​സ​ഫ് ഹാ​ജ​രാ​യി.

Latest News

Corehub Up