Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yoga Hall

Kottayam

വ്യാ​യാ​മകേ​ന്ദ്ര​വും യോ​ഗ​ഹാ​ളും നാ​ടി​നു സ​മ​ർ​പ്പി​ച്ചു

ടി​വി​​പു​​രം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് 2025-26 പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 20 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് ടി​വി പു​​രം പ​​ഞ്ചാ​​യ​​ത്ത് ഹോ​​മി​​യോ ആ​​ശു​​പ​​ത്രി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് നി​​ർ​​മി​​ച്ച വ​​നി​​ത​ക​ൾ​ക്കാ​യു​ള്ള വ്യാ​​യാ​​മ​കേ​​ന്ദ്ര​​വും യോ​​ഗ ഹാ​​ളും നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു.

വാ​​ത​​പ്പ​​ള്ളി ഹോ​​മി​​യോ ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ത​​ല​​യാ​​ഴം ഡി​​വി​​ഷ​​ൻ അം​​ഗം ആ​​ന​​ന്ദ് ബാ​​ബു പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ടി​​വി പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് എ​​സ്. ബി​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

​വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​കെ.​ ശ​​ശി​​കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​യ​​മ്മ അ​​ശോ​​ക​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജീ​​ന​​തോ​​മ​​സ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ നീ​​തു​​മോ​​ൾ​​ധ​​നീ​​ഷ്, പി.​​കെ.​ ബേ​​ബി, ക​​വി​​ത റെ​​ജി, ഗീ​​ത​​പ്ര​​കാ​​ശ​​ൻ, ദീ​​പ​​ബി​​ജു, വി.​​കെ.​ ശ്രീ​​കു​​മാ​​ർ, ര​​മ്യ​​ത​​ങ്ക​​പ്പ​​ൻ, ബി​​നി സു​​രേ​​ഷ്, രാ​​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഇ.​​എ​​ൻ.​ സാ​​ലി​​മോ​​ൻ , കെ.​​കെ.​ അ​​നി​​ൽ​​കു​​മാ​​ർ, ഹോ​​മി​​യോ ഡോ​​ക്ട​​ർ ജെ​​സി​​രേ​​ഖ, ആ​​യു​​ർ​​വേ​​ദ ഡോ​​ക്ട​​ർ രാ​​ജ​​ഹം​​സം എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ച്ചു.

Latest News

Corehub Up