Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yogam

എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ ന​ട​പ​ടി: അ​പ്പീ​ൽ ന​ൽ​കി വെ​ള്ളാ​പ്പ​ള്ളി

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രെ അ​പ്പീ​ലു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. തു​ട​ർ​ച്ച​യാ​യി റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ചി​ല്ല എ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ലി​ൽ തെ​റ്റു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് അ​യോ​ഗ്യ​ത നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ് അ​പ്പീ​ലി​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വാ​ദം.

മൂ​ന്നു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​തെ ഇ​രു​ന്നാ​ൽ മാ​ത്ര​മേ സെ​ക്ഷ​ൻ 164( 2) ബാ​ധ​ക​മാ​വു​ക​യു​ള്ളൂ. നി​ല​വി​ൽ സ്റ്റേ ​ചെ​യ്ത ഒ​രു നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് അ​യോ​ഗ്യ​ത ക​ൽ​പ്പി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​മ്പ​നി നി​യ​മ​പ്ര​കാ​രം ഡി​ൻ ന​മ്പ​റു​ക​ൾ അ​പ്പീ​ല​ർ​മാ​ർ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ഡി​ൻ ന​ൽ​കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു നി​യ​മ​വും രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ എ​സ്എ​ൻ​ഡി​പി യോ​ഗം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണെ​ന്നു​മാ​ണ് അ​പ്പീ​ലി​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വാ​ദം. ദേ​ശീ​യ ട്രി​ബ്യൂ​ണ​ലി​ന് മാ​ത്ര​മാ​ണ് ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ ആ​വു​ക​യെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ട​ക്ക​മു​ള്ള ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​രാ​ക്കി​യ​ത്. ക​മ്പ​നി നി​യ​മ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥാ​പ​നം ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​മാ​യി വാ​ർ​ഷി​ക റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. താ​ൽ​കാ​ലി​ക ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് ഭ​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​റി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up