Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Younger Generation

യുവതലമുറയ്ക്കായി പ്രവാസികള്‍ നിക്ഷേപം നടത്തണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കൊ​​ച്ചി: യു​​വ​​ത​​ല​​മു​​റ​​യ്ക്ക് കേ​​ര​​ള​​ത്തി​​ല്‍ത്ത​​ന്നെ നി​​ല്‍ക്കാ​​ന്‍ പ​​റ്റു​​ന്ന വി​​ധ​​ത്തി​​ല്‍ നൂ​​ത​​ന സം​​രം​​ഭ​​ങ്ങ​​ളി​​ല്‍ നി​​ക്ഷേ​​പം ന​​ട​​ത്താ​​ന്‍ പ്ര​​വാ​​സി സ​​മൂ​​ഹം ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍ജ് കു​​ര്യ​​ന്‍.

വേ​​ള്‍ഡ് മ​​ല​​യാ​​ളി കൗ​​ണ്‍സി​​ലി​​ന്‍റെ കേ​​ര​​ള കൗ​​ണ്‍സി​​ല്‍ ദ്‌​​വൈ വാ​​ര്‍ഷി​​ക സ​​മ്മേ​​ള​​നം എ​​റ​​ണാ​​കു​​ളം ബി​​ടി​​എ​​ച്ചി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക​​രു​​ത്തു​​റ്റ വി​​ദ്യാ​​ഭ്യാ​​സ​​വും സാ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യ​​വു​​ള്ള യു​​വ​​ത​​ല​​മു​​റ​​യു​​ടെ ക​​ഴി​​വ് മ​​ന​​സി​​ലാ​​ക്കി അ​​വ​​രെ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വേ​​ള്‍ഡ് മ​​ല​​യാ​​ളി കൗ​​ണ്‍സി​​ല്‍ കേ​​ര​​ള ഘ​​ട​​കം ചെ​​യ​​ര്‍മാ​​ന്‍ അ​​ഡ്വ. കെ.​​വി. സാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ല്‍ ഈ ​​വ​​ര്‍ഷം ന​​ട​​ക്കു​​ന്ന വേ​​ള്‍ഡ് മ​​ല​​യാ​​ളി കൗ​​ണ്‍സി​​ല്‍ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ബ്രോ​​ഷ​​റും ച​​ട​​ങ്ങി​​ല്‍ കേ​​ന്ദ്ര​​മ​​ന്ത്രി പ്ര​​കാ​​ശ​​നം ചെ​​യ്തു. എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ജ​​ഡ്ജി എം. ​​സു​​ലേ​​ഖ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഏ​​ലി​​യാ​​സ് മാ​​ര്‍ അ​​ത്ത​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഗ്ലോ​​ബ​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ ഗോ​​പാ​​ല​​ന്‍ പി​​ള്ള, പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ മ​​ത്താ​​യി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up