മുംബൈ: ഐസിസി അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. 7.5 കോടി രൂപയാണ് കൗമാര ചാമ്പ്യന്മാര്ക്ക് പാരിതോഷികമായി നല്‍കുക. ഹരാരെയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനു കീഴടക്കിയായിരുന്നു ഇന്ത്യ അണ്ടര്‍ 19 എട്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
സച്ചിന്റെ പ്രശംസ
ലോകകപ്പ് നേടിയ ഇന്ത്യ അണ്ടര്‍ 19 ടീമിനെ സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ പ്രശംസിച്ചു. “ഈ യുവസംഘത്തിന്റെ ഭയമില്ലാത്ത ക്രിക്കറ്റ് കളിയില്‍ അഭിമാനംകൊള്ളുന്നു. സൂര്യവംശി നിങ്ങള്‍ക്കുള്ളപ്പോള്‍ ബ്ലോക്ബസ്റ്റര്‍ പ്രതീക്ഷിക്കാവുന്നതാണ്. വൈഭവ് അതിമനോഹരം’’- സച്ചിന് എക്സില്‍ കുറിച്ചു.