Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Committee

America

അ​നി​ത ജോ​ര്‍​ജും ജൂ​ലി കാ​ര​ക്കാ​ട്ടും കാ​ന​ഡ​യി​ൽ നി​ന്നും ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ യൂ​ത്ത് പ്ര​തി​നി​ധി​ക​ളാ​യി മ​ത്സ​രി​ക്കു​ന്നു

ഒ‌ട്ടാവ: അ​നി​ത ജോ​ര്‍​ജും ജൂ​ലി കാ​ര​ക്കാ​ട്ടും കാ​ന​ഡ​യി​ൽ നി​ന്നും ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ യൂ​ത്ത് പ്ര​തി​നി​ധി​ക​ളാ​യി മ​ത്സ​രി​ക്കു​ന്നു.

അ​നി​ത ജോ​ർ​ജ്

ഫൊ​ക്കാ​ന​യു​ടെ 2024 - 2026 ലെ ​കാ​ന​ഡ​യി​ൽ നി​ന്നു​ള്ള യൂ​ത്ത് ക​മ്മി​റ്റി അം​ഗ​മാ​ണ് അ​നി​ത ജോ​ർ​ജ്. അ​നി​ത ടൊ​റ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മ​നഃ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി കാ​ന​ഡ​യി​ലെ പ്ര​വി​ശ്യാ ഗ​വ​ൺ​മെ​ന്‍റി​ൽ ഒ​രു കേ​സ് മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു യു​വ നേ​താ​വാ​ണ്.

ഫൊ​ക്കാ​ന​യി​ൽ യു​വാ​ക്ക​ളു​ടെ ശ​ക്തീ​ക​ര​ണ​മാ​ണ് ത​ന്‍റെ ല​ക്ഷ്യമെ​ന്ന് അ​നി​ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജൂ​ലി കാ​ര​ക്കാ​ട്ട്

ഒ​രു ക്ലി​നി​ക്ക​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ ആ​യി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജൂ​ലി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നു​ക​ളി​ലെ ഒ​രു സ​ജീ​വ സാ​ന്നിധ്യ​മാ​ണ്. കാ​ന​ഡ​യി​ലെ പ​ല മീ​റ്റിം​ഗ് ക​ളി​ലും എം​സിയായി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടാ​തെ 2016ൽ ​ടൊ​റ​ന്‍റോ​യി​ൽ ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന "മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും' എ​ന്ന ച​ർ​ച്ച​യി​ൽ ഒ​രു പാ​ന​ൽ അം​ഗ​മാ​യി​രു​ന്നു.

അ​ത് കൂ​ടാ​തെ ജൂ​ലി ഫ്ലോ​റി​ഡ ക​ൺ​വ​ൻ​ഷ​നി​ൽ ഫൊ​ക്കാ​ന സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കി. സ്കാ​ർ​ബ​റോ​യി​ലെ സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ഫോ​റെ​ൻ ച​ർ​ച്ച്, യൂ​ത്ത് ഗ്രൂ​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജൂ​ലി അ​നേ​കം വ​ർഷം സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

ഇ​രു​വ​രു​ടേ​യും സ്ഥാ​നാ​ർഥി​ത്വ​ത്തെ ടീം ​ഇ​ന്‍റ​ഗ്രി​റ്റിയു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആ​ന്‍റേ വ​ർ​ക്കി (ട്രഷറ​ർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ടു (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോസി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​കു​ട്ട​ൻ നാ​യ​ർ (അ​സോ​സി​യേ​റ്റ് ട്രഷറ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​രി​യ ജോ​സ​ഫ് (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്രഷറ​ർ), ഷൈ​നി രാ​ജു (​വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) തു​ട​ങ്ങി​യ​വ​ർ സ്വാ​ഗ​തം ചെ​യ്‌​തു.

Latest News

Corehub Up