Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Dead

Kasaragod

യു​വാ​വ് റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ

മടിക്കൈ: ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യ യു​വാ​വി​നെ വീ​ടി​നു സ​മീ​പം റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പൊ​യി​ൽ ക​റു​ക​വ​ള​പ്പ് പെ​ര​ള​ത്തെ ശ്രീ​രാ​ജ് (28) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ശ്രീ​രാ​ജ് ഈ ​റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. പൊ​തു​വേ വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. ശ്രീ​രാ​ജി​ന്‍റെ മൊ​ബൈ​ൽ വീ​ട്ടി​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലേ​ശ്വ​രം പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മൃ​ത​ദേ​ഹം വി​ദ​ഗ്ധ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കോ​തോ​ട്ടു​പാ​റ​യി​ലെ രാ​ഘ​വ​ന്‍റെ​യും മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മീ​ള​യു​ടെ​യും മ​ക​നാ​യ ശ്രീ​രാ​ജ് ക​റു​ക​വ​ള​പ്പ് പെ​ര​ള​ത്തു​ള്ള അ​മ്മ​യു​ടെ കു​ടും​ബ​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ൾ മാ​ത്ര​മാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up