നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഊർജസ്വലരായ കുട്ടികളേയും യുവാക്കളേയും കേന്ദ്രീകരിച്ചുകൊണ്ട് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഊന്നൽ നല്കിക്കൊണ്ട് "യുവകളരി' എന്ന് നാമധേയം ചെയ്ത പരിപാടി വൻ വിജയമായിത്തീർന്നു.
നാഷ്വിൽ പബ്ലിക് ലൈബ്രറി എഡ്മണ്ട്സൺ പൈക്ക് ബ്രാഞ്ചിലെ ഹാൾ ആയിരുന്നു വേദി. കുട്ടികളുടേയും യുവാക്കളുടേയും രക്ഷകർത്താക്കളുടേയും സാന്നിധ്യംകൊണ്ട് സമ്പന്നമായ പരിപാടിക്ക് നേതൃത്വം നല്കിയത് കാൻ യൂത്ത് ഫോറം ചെയർ സാജൻ പെരുമ്പള്ളി, കോ-ചെയർ നിഷ പ്രഭാകരൻ, യൂത്ത് ഫോറം മെമ്പർമാർ എന്നിവരായിരുന്നു.