Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Leader

പ​രോ​ളി​ലി​റ​ങ്ങി​യ സി​പി​എം നേ​താ​വ് ച​ട്ടം ലം​ഘി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ

ക​​​ണ്ണൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ പോ​​​ലീ​​​സി​​​നെ ബോം​​​ബ​​​റി​​​ഞ്ഞ് വ​​​ധി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ജ​​​യി​​​ല്‍​വാ​​​സ​​​ത്തി​​നു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സി​​​പി​​​എം ‍യു​​​വ​​​നേ​​​താ​​​വ് പ​​​രോ​​​ള്‍ ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് സി​​​പി​​​എം പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 20 വ​​​ർ​​​ഷ​​​ത്തേ​​​ക്കു കോ​​​ട​​​തി ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ച്ച വി.​​​കെ. നി​​​ഷാ​​​ദാ​​​ണ് പ​​​രോ​​​ൾ ച​​​ട്ടം ലം​​​ഘി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രെ ഗു​​​രു​​​ത​​​ര​​​മാ​​​യ ഫ​​​ണ്ട് ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണു നി​​​ഷാ​​​ദ് പ​​​ങ്ക​​​ടു​​​ത്ത​​​ത്. രോ​​ഗ​​ബാ​​​ധി​​​ത​​​നാ​​​യ പി​​താ​​വി​​നെ പ​​​രി​​​ച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ണി​​​ച്ചു നി​​​ഷാ​​​ദ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

2012 ഓ​​​ഗ​​​സ്റ്റി​​​ല്‍ പ​​​യ്യ​​​ന്നൂ​​​ര്‍ പോ​​​ലീ​​​സ് സ​​​ഞ്ച​​​രി​​​ച്ച ജീ​​​പ്പി​​​നു​​​നേ​​​രെ ബോം​​​ബെ​​​റി​​​ഞ്ഞ് പോ​​​ലീ​​​സു​​​കാ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലാ​​​ണ് നി​​​ഷാ​​​ദി​​​നെ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. പ​​​രോ​​​ള്‍ കാ​​​ലാ​​​വ​​​ധി​​​യി​​​ല്‍ ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​പാ​​​ടി​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ട​​​മാ​​​ണ് വി.​​​കെ. നി​​​ഷാ​​​ദ് ലം​​​ഘി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​യ്യ​​​ന്നൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഇ​​​തി​​​നി​​​നി​​​ടെ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​തി​​​നാ​​​ൽ കൗ​​​ൺ​​​സി​​​ല​​​റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ നി​​​ഷാ​​​ദി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. പോ​​​ലീ​​​സു​​​കാ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ വി.​​​കെ. നി​​​ഷാ​​​ദി​​​നെ കൂ​​​ടാ​​​തെ സി.​​​വി. ന​​​ന്ദ​​​കു​​​മാ​​​റി​​​നെ​​​യു​​​മാ​​​യി​​​രു​​​ന്നു ത​​​ളി​​​പ്പ​​​റ​​​ന്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

Latest News

Corehub Up