Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yuvakalari

America

കാ​ൻ യൂ​ത്ത് ഫോ​റം "യു​വ​ക​ള​രി' സാം​സ്കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജ​സ്വ​ല​രാ​യ കു​ട്ടി​ക​ളേ​യും യു​വാ​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് മ​ല​യാ​ള ഭാ​ഷ​യ്ക്കും സം​സ്കാ​ര​ത്തി​നും ഊ​ന്ന​ൽ ന​ല്കി​ക്കൊ​ണ്ട് "യു​വ​ക​ള​രി' എ​ന്ന് നാ​മ​ധേ​യം ചെ​യ്ത പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​യി​ത്തീ​ർ​ന്നു.

നാ​ഷ്‌​വി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി എ​ഡ്മ​ണ്ട്സ​ൺ പൈ​ക്ക് ബ്രാ​ഞ്ചി​ലെ ഹാ​ൾ ആ​യി​രു​ന്നു വേ​ദി. കു​ട്ടി​ക​ളു​ടേ​യും യു​വാ​ക്ക​ളു​ടേ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടേ​യും സാ​ന്നി​ധ്യം​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത് കാ​ൻ യൂ​ത്ത് ഫോ​റം ചെ​യ​ർ സാ​ജ​ൻ പെ​രു​മ്പ​ള്ളി, കോ-​ചെ​യ​ർ നി​ഷ പ്ര​ഭാ​ക​ര​ൻ, യൂ​ത്ത് ഫോ​റം മെ​മ്പ​ർ​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു.

Latest News

Corehub Up