Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zelensky

റ​ഷ്യ​യെ ത​ടു​ക്ക​ണ​മെ​ന്ന് അഭ്യർഥിച്ച് സെ​ല​ൻ​സ്കി

കീ​​​​വ്: റ​​​​ഷ്യ​​​​ൻ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ത​​​​ടു​​​​ക്കാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം വേ​​​​ണ​​​​മെ​​​​ന്ന് നാ​​​​റ്റോ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി.

തു​​​​ർ​​​​ക്കി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന നാ​​​​റ്റോ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യം ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് സെ​​​​ല​​​​ൻ​​​​സ്കി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ ര​​​​ണ്ടു ത​​​​വ​​​​ണ റ​​​​ഷ്യ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ൾ യു​​​​ക്രെ​​​​യ്നി​​​​ൽ വ​​​​ൻ​​​​നാ​​​​ശം വി​​​​ത​​​​യ്ക്കു​​​​ക​​​​യും അ​​ന്പ​​തി​​ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പേ​​​​ട്രി​​​​യ​​​​റ്റ് മി​​​​സൈ​​​​ലു​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം സെ​​​​ല​​​​ൻ​​​​സ്കി ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ങ്കാ​​​​റ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി സെ​​​​ല​​​​ൻ​​​​സ്കി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യേ​​​​ക്കും.

റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​നെ സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി സ​​​​മ്മ​​​​ർ​​​​ദം ചെലു​​​​ത്താ​​​​ൻ ട്രം​​​​പി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം​​​​കൂ​​​​ടി​​​​യാ​​​​കു​​​​മി​​​​ത്. തു​​​​ർ​​​​ക്കി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി അ​​​​ർ​​​​ഥ​​​​മി​​​​ല്ലാ​​​​താ​​​​കി​​​​ല്ലെ​​​​ന്നു സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

യു​​​​ക്രെ​​​​യ്ന്‍റെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ട് നാ​​​​റ്റോ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ മാ​​​​ർ​​​​ക്ക് റു​​​​ട്ടെ അ​​​​ഭ്യ​​​​ർ​​ഥി​​​​ച്ചു.

International

തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന് സെലൻസ്കി

കീ​​​വ്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് രാ​​​ജ്യം ത​​​യാ​​​റാ​​​ണെ​​​ന്ന യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി.

റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന വാ​​​ദം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വീ​​​ണ്ടും ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.      

2024 മേ​​യി​​ൽ സെ​​​ലെ​​​ൻ​​​സ്കി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് പ​​​ട്ടാ​​​ള നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​ട​​​സ​​​മാ​​​യി. യു​​​എ​​​സ് സു​​​ര​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത 60-90 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താം. താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ ക​​​ടി​​​ച്ചു​​​തൂ​​​ങ്ങു​​​ന്നു​​​വെ​​​ന്ന വ്യാ​​​ഖ്യാ​​​നം ഒ​​​ട്ടും ന്യാ​​​യ​​​മ​​​ല്ലെ​​​ന്നും സെ​​​ലെ​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.     

അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​യു​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കും സം​​​ഘ​​​ർ​​​ഷം മൂ​​​ലം രാ​​​ജ്യ​​​ത്തി​​​ന് വെ​​​ളി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 57 ല​​ക്ഷം യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​തി​​​യു​​​ക്ത​​​മാ​​​കൂ​​​വെ​​​ന്ന് ഒ​​​രു പ്ര​​​തി​​​പ​​​ക്ഷ എം​​​പി ബി​​​ബി​​​സി​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. 

International

സമാധാന പദ്ധതി അംഗീകരിക്കാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം

കീ​​​വ്: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ പു​​​തി​​​യ പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

അ​​​ടു​​​ത്ത വ്യാ​​​ഴാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ സെ​​​ല​​​ൻ​​​സ്കി​​​ക്ക് അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ല്കി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പി​​​ന്നീ​​​ട് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി യു​​​ക്രെ​​​യ്നു വ​​​ലി​​​യ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ണ്ട്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജൊ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യു​​​ക്രെ​​​യ്ന്‍റെ മി​​​ത്ര​​​രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​പ്ര​​​കാ​​​രം യു​​​ക്രെ​​​യ്ൻ സേ​​​ന​​​യ്ക്കു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ഭൂ​​​മി​​കൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രും. യു​​​ക്രെ​​​യ്ൻ നാ​​​റ്റോ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും സൈ​​​നി​​​ക​​ശേ​​​ഷി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വേ​​​ണം.

International

അമേരിക്കൻ സമാധാന പദ്ധതിയുമായി സഹകരിക്കും: സെലൻസ്കി

കീ​​​വ്: അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച് യു​​​ക്രെ​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി. അ​​​മേ​​​രി​​​ക്ക അ​​​വ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​നി​​​യൊ​​​രു അ​​​ധി​​​നി​​​വേ​​​ശം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു ല​​​ഭി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​​മാ​​​ണു യു​​​ക്രെ​​​യ്നു വേ​​​ണ്ട​​​ത്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് സൈ​​​നി​​​കസം​​​ഘ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​ണു സെ​​​ല​​​ൻ​​​സ്കി ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തി​​​നി​​​ടെ, യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

യു​​​ക്രെ​​​യ്നു വ​​​ലി​​​യ​​​തോ​​​തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ, റ​​​ഷ്യ​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
യു​​​ക്രെ​​​യ്നു സൈ​​​നി​​​കനി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ഭൂ​​​മി​​കൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഒ​​​രു നി​​​ർ​​​ദേ​​​ശം.

യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം ആ​​​റു ല​​​ക്ഷ​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക, നാ​​​റ്റോ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്.ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി, യു​​​ക്രെ​​​യ്നു സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള റ​​​ഷ്യ​​​യു​​​ടെ മ​​​ട​​​ക്ക​​​മാ​​​ണു മ​​​റ്റൊ​​​രു സു​​​പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം. റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കും. വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി7​​​ൽ റ​​​ഷ്യ​​​യെ വീ​​​ണ്ടും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജി8 ​​​ആ​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ എ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

റ​ഷ്യ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്നു; യു​എ​സി​നോ​ട് സൈ​നി​ക​സ​ഹാ​യം തേ​ടി സെ​ലെ​ൻ​സ്കി

കീ​വ്: റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ യു​എ​സി​ൽ​നി​ന്നും കൂ​ടു​ത​ൽ സൈ​നി​ക​സ​ഹാ​യം തേ​ടി യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ സെ​ലെ​ൻ​സ്‌​കി. യു​ക്രെ​യ്‌​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഹ​ർ​കീ​വി​ൽ റ​ഷ്യ ശ​ക്‌​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ലെ​ൻ​സ്‌​കി​യു​ടെ നീ​ക്കം.

വെ​ള്ളി​യാ​ഴ്‌​ച സെ​ലെ​ൻ​സ്‌​കി യു​എ​സ് സ​ന്ദ​ർ​ശി​ക്കും. ഹ​ർ​കീ​വി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ൽ ബോം​ബ് വീ​ണ​തോ​ടെ രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു. ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ​ക്കു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ദീ​ർ​ഘ​ദൂ​ര മി​സൈ​ലാ​യ ടോ​മ​ഹോ​ക് യു​ക്രെ​യ്നി​നു ന​ൽ​കു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റ​ഷ്യ​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഈ ​മി​സൈ​ൽ ല​ഭി​ച്ചാ​ൽ യു​ക്രെ​യ്നി​നാ​വും. അ​തേ​സ​മ​യം യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ റ​ഷ്യ സ്വാ​ഗ​തം ചെ​യ്തു.

Latest News

Corehub Up