Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zeptocontroversy

Viral

കാ​ഴ്ച​യി​ൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ, എ​ടു​ത്തു​നോ​ക്കി​യ​പ്പോ​ൾ ഓ​ഫ​ർ വൗ​ച്ച​ർ! സെ​പ്റ്റോ​യു​ടെ ദീ​പാ​വ​ലി സ​മ്മാ​നം വൈ​റ​ലാ​കു​ന്നു

ക്വി​ക്-​കോ​മേ​ഴ്സ് സേ​വ​ന രം​ഗ​ത്തെ മു​ൻ​നി​ര ക​മ്പ​നി​യാ​യ സെ​പ്റ്റോ​യു​ടെ ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന് ല​ഭി​ച്ച ദീ​പാ​വ​ലി സ​മ്മാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. കാ​ഴ്ച​യി​ൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളോ​ട് സാ​മ്യ​മു​ള്ള അ​ഞ്ചാ​റ് ക​റ​ൻ​സി​ക​ൾ ബോ​ണ​സാ​യി ല​ഭി​ക്കു​ന്ന​താ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

എ​ന്നാ​ൽ സൂ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ൾ അ​ത് യ​ഥാ​ർ​ഥ പ​ണ​മ​ല്ലെ​ന്നും ക​മ്പ​നി​യു​ടെ ഡി​സ്കൗ​ണ്ട് വൗ​ച്ച​റു​ക​ളാ​ണെ​ന്നും വ്യ​ക്ത​മാ​കു​ന്നു. ഇ​തോ​ടെ ജീ​വ​ന​ക്കാ​രെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ലാ​ണ് സെ​പ്റ്റോ പെ​രു​മാ​റി​യ​തെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​നം വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു.

കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ മൂ​ല്യ​മു​ള്ള ഒ​രു ക​മ്പ​നി ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത് വെ​റും പേ​പ്പ​ർ വൗ​ച്ച​റു​ക​ളാ​ണെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

തു​ച്ഛ​മാ​യ തു​ക​യു​ടെ കൂ​പ്പ​ണു​ക​ൾ ന​ൽ​കി തൊ​ഴി​ലാ​ളി​ക​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. അ​തേ​സ​മ​യം, വൗ​ച്ച​റു​ക​ളു​ടെ തു​ക ന്യാ​യ​മാ​യ​താ​ണെ​ങ്കി​ൽ ഇ​തി​ൽ തെ​റ്റു​പ​റ​യാ​നി​ല്ലെ​ന്ന വാ​ദ​വു​മാ​യി ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പോ​ലും ല​ഭി​ക്കാ​ത്ത ഓ​ഫ​റു​ക​ളാ​ണ് ഇ​തെ​ന്ന രീ​തി​യി​ൽ ത​മാ​ശ​രൂ​പേ​ണ പ്ര​തി​ക​രി​ച്ച​വ​രും കു​റ​വ​ല്ല.

ഇ​ന്ത്യ​യി​ലെ ഗി​ഗ് സ​മ്പ്രാ​ദാ​യ​ത്തെ​യും സ്റ്റാ​ർ​ട്ട​പ്പ് സം​സ്കാ​ര​ത്തെ​യും ചു​റ്റി​പ്പ​റ്റി​യു​ള്ള വി​ശാ​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്കും ഈ ​സം​ഭ​വം തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ഡെ​ലി​വ​റി പ​ങ്കാ​ളി​ക​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന 'ഗി​ഗ് തൊ​ഴി​ലാ​ളി​ക​ൾ' മാ​ത്ര​മാ​ണെ​ന്നും, സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ഇ​വ​ർ അ​ർ​ഹ​ര​ല്ലെ​ന്നും ഒ​രു​വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

മ​റ്റ് അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ൻ​ഷു​റ​ൻ​സ്, അ​പ​ക​ട പ​രി​ര​ക്ഷ എ​ന്നി​വ ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യ​വും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സെ​പ്റ്റോ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Latest News

Corehub Up