Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Applying poison

വി​ഷം തി​ന്ന് ജീ​വി​ക്കു​ന്ന മ​ല​യാ​ളി!


രാ​വി​ലെ എ​ഴു​ന്നേ​റ്റ് ചാ​യ കു​ടി​ച്ച്, ദോ​ശ​യ്ക്ക് ച​മ്മ​ന്തി അ​ര​ച്ച്, ഉ​ച്ച​യ്ക്ക് ക​റി വെ​ച്ച്... ഒ​രു സാ​ധാ​ര​ണ മ​ല​യാ​ളി വീ​ട്ടി​ലെ ഒ​രു ദി​വ​സം.​പ​ക്ഷേ ആ ​ക​റി​യി​ൽ, ആ ​ച​മ്മ​ന്തി​യി​ൽ ന​മ്മ​ൾ അ​റി​യാ​തെ ചേ​ർ​ക്കു​ന്ന​ത് വി​ഷം ആ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ?​വി​ശ്വ​സി​ക്ക​ണം. വി​ശ്വ​സി​ച്ചേ മ​തി​യാ​വൂ!

കാ​ക്ക​നാ​ട് ലാ​ബി​ൽ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട്
എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടെ റീ​ജി​യ​ണ​ൽ അ​ന​ലി​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​യാ​ളി​യെ ഞെ​ട്ടി​ച്ച ക​ണ്ടെ​ത്ത​ൽ.​എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ഈ ​നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ക​റി​പ്പൊ​ടി​ക​ളി​ലും, വെ​ളി​ച്ചെ​ണ്ണ​യി​ലും മാ​ര​ക കീ​ട​നാ​ശി​നി​ക​ൾ ക​ണ്ടെ​ത്തി.
2021 മു​ത​ൽ 2026 ഒ​ക്ടോ​ബ​ർ വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് തെ​ളി​ഞ്ഞ​ത്.​ക​ണ്ടെ​ത്തി​യ​ത് സാ​ധാ​ര​ണ വി​ഷ​മ​ല്ല -എ​ഥി​യോ​ൺ, ഫെ​ൻ​പ്രോ​പാ​ത്രി​ൻ, ക്ലോ​ർ​പൈ​റി​ഫോ​സ് .ഇ​വ ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ചെ​ന്ന് ക​ര​ളി​നെ​യും, വൃ​ക്ക​യെ​യും, നാ​ഡീ​വ്യ​വ​സ്ഥ​യെ​യും സാ​വ​ധാ​നം ത​ക​ർ​ക്കും. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യെ പോ​ലും ബാ​ധി​ക്കും. ദി​വ​സ​വും, അ​ൽ​പാ​ൽ​പ​മാ​യി ന​മ്മ​ൾ ക​ഴി​ക്കു​ന്ന സ്ലോ ​പൊ​യ്സ​ൺ.

വി​ഷ​മു​ണ്ട്, പ​ക്ഷേ ആ​രു​ടെ പാ​ക്ക​റ്റി​ൽ?

ഇ​വി​ടെ​യാ​ണ് ക​ഥ​യി​ലെ ഏ​റ്റ​വും വ​ലി​യ ട്വി​സ്റ്റ്.​വി​ഷ​മു​ണ്ടെ​ന്ന് ലാ​ബ് പ​റ​യു​ന്നു. പ​ക്ഷെ ഏ​ത് ബ്രാ​ൻ​ഡി​ലാ​ണ് വി​ഷ​മെ​ന്ന് ലാ​ബ് പ​റ​യു​ന്നി​ല്ല."​സാ​മ്പി​ളു​ക​ൾ മാ​സ്ക് ചെ​യ്താ​ണ് വ​രു​ന്ന​ത്, അ​തു​കൊ​ണ്ട് ബ്രാ​ൻ​ഡ് അ​റി​യി​ല്ല" എ​ന്നാ​ണ് അ​വ​രു​ടെ മ​റു​പ​ടി.​പ​ക്ഷേ ഇ​തേ ലാ​ബ് 2024 ൽ ​വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രു​ക​ൾ കൃ​ത്യ​മാ​യി പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ന്ന് മ​ല​യാ​ളി​ക​ൾ സ്ഥി​രം വാ​ങ്ങു​ന്ന ബ്രാ​ൻ​ഡു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു ആ ​പ​ട്ടി​ക​യി​ൽ.

അ​ന്ന് പ​റ​യാ​ൻ പ​റ്റി​യ പേ​ര്, ഇ​ന്ന് പ​റ​യാ​ൻ പ​റ്റാ​ത്ത​ത് എ​ന്തു​കൊ​ണ്ട്? ആ​രെ​യാ​ണ് ഭ​യ​ക്കു​ന്ന​ത്? ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് ഈ ​മൗ​നം?

സാ​ധാ​ര​ണ​ക്കാ​ര​ന് പ​രി​ശോ​ധി​ക്കാ​ൻ പോ​ലും പ​റ്റി​ല്ല. ന​മു​ക്ക് സം​ശ​യം തോ​ന്നു​ന്ന ക​റി​പ്പൊ​ടി ഒ​ന്ന് പ​രി​ശോ​ധി​ക്ക​ണം എ​ന്ന് വി​ചാ​രി​ച്ചാ​ൽ പോ​ലും ഇ​പ്പോ​ൾ ന​ട​ക്കി​ല്ല.​കാ​ര​ണം ഫീ​സ് കേ​ട്ടാ​ൽ ഞെ​ട്ടും.​നേ​ര​ത്തെ 2,124 രൂ​പ ആ​യി​രു​ന്നു പ​രി​ശോ​ധ​നാ ഫീ​സ്. ഇ​പ്പോ​ൾ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് 10,000 രൂ​പ, ക​റി​പ്പൊ​ടി​ക്ക് 12,000 രൂ​പ!

എ​ന്തി​നാ​ണ് ഈ ​വ​ർ​ധ​ന? ജ​ന​ങ്ങ​ളെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് അ​ക​റ്റാ​ൻ ആ​ണോ? മാ​യം ചേ​ർ​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ആ​ണോ?​ചോ​ദ്യം ബാ​ക്കി നി​ൽ​ക്കു​ന്നു.​ന​മ്മ​ൾ കാ​ശ് കൊ​ടു​ത്ത് വാ​ങ്ങു​ന്ന ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പ് ത​രേ​ണ്ട​ത് ആ​രാ​ണ്?​വി​ഷ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും പേ​ര് മ​റ​ച്ചു​വെ​ക്കു​ന്ന​ത് ആ​രു​ടെ താ​ൽ​പ്പ​ര്യ​മാ​ണ്?

ന​മ്മു​ടെ അ​ടു​ക്ക​ള സു​ര​ക്ഷി​ത​മാ​കാ​ൻ, ആ​ദ്യം വേ​ണ്ട​ത് സ​ത്യ​മാ​ണ്. ഏ​ത് ബ്രാ​ൻ​ഡി​ൽ വി​ഷ​മു​ണ്ട് എ​ന്ന സ​ത്യം.​അ​ത് പു​റ​ത്തു​വ​രു​ന്ന​തു​വ​രെ, ഓ​രോ മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ലും ഈ ​ഭ​യം ബാ​ക്കി​യാ​കും -" ഇ​ന്ന് ഞാ​ൻ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ വി​ഷ​മു​ണ്ടാ​യി​രു​ന്നോ?"

Latest News

Corehub Up