• Logo

Allied Publications

Americas
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ
Share
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മെ​മ്മോ​റി​യ​ൽ വി​ല്ലേ​ജ് പോലീ​സ് ന​ട​ത്തി​യ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്.

ലൊ​സാ​ഞ്ച​ല​സി​ന് കി​ഴ​ക്കു​ള്ള മൊ​റേ​നോ വാ​ലി​യി​ലെ മോ​ഷ​ണ​ശ്ര​മ​ത്തി​ന് റോ​സ്റ്റാ​സി​നെ​തി​രെ മ​റ്റൊ​രു കേ​സ് നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഹൂ​സ്റ്റ​ണി​ൽ ഫാ. ​മാ​ർ​ട്ടി​ൻ എ​ന്ന പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​യ പ്ര​തി​യു​ടെ മു​ഖം നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. പു​രോ​ഹി​ത വേ​ഷ​ധാ​രി​യാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ​യും പ്ര​തി മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​ത്ത​വ​ണ ഒ​രു സ്ത്രീ​യി​ൽ നി​ന്ന് 6,000 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പോലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ശ​യാ​സ്പ​ദ​മാ​യ വാ​ഹ​നം തി​രി​ച്ച​റി​യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചി​ല ക്യാ​മ​റ​ക​ൾ പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ പ്ര​തി​യു​ടെ വാ​ഹ​നം ട്രാ​ക്ക് ചെ​യ്ത​ത്. ഈ ​വാ​ഹ​ന ന​മ്പ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

നോർത്തേൺ വിർജീനിയ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം.
ആഷ്ബേൺ (വിർജീനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 21 ന് നോർത്ത
ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ​വി​ഷു ആ​ഘോ​ഷി​ച്ചു.
ഹൂ​സ്റ്റ​ൺ : 2024 ലെ ​വി​ഷു ദി​നം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി.
50 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സെ​ന്‍റ് ആ​ൻ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ൾ ഒ​ത്തു​കൂ​ടി.
ച​ങ്ങ​നാ​ശേ​രി: 1974ൽ ​സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​ൽ നി​ന്നും എ​സ്എ​സ്‌​എ​ൽ​സി ക​ഴി​ഞ്ഞി​റ​ങ്ങി​യ 27 വ​നി​ത​ക​ൾ മേ​യ് ദി​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​
ഇ​ർ​വിം​ഗി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്
പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം; ന്യൂ​യോ​ര്‍​ക്കി​ല്‍ 400 പേ​ർ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ര്‍​ക്ക്: പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ 400 ഓ​ളം പേ​രെ അ​റ​സ്റ്റു​ചെ​യ്തു.