തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ലെ ​​​പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ 28 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 13 വ​​​രെ​ ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ ഫീ​​​സ് ഒ​​​ക്ടോ​​​ബ​​​ർ 23 വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും ഒ​​​ക്ടോ​​​ബ​​​ർ 27 വ​​​രെ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ (ഉ​​​ച്ച​​​യ്ക്ക് 2 മു​​​ത​​​ൽ 5 മ​​​ണി​​​വ​​​രെ) അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ നേ​​​രി​​​ട്ട് ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​നും ന​​​ട​​​ത്ത​​​ണം. ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​തി​​​ന് ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രീ​​​ക്ഷാ​​​ഫീ​​​സ് അ​​​ത​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ അ​​​ട​​​യ്ക്ക​​​ണം. ഗ്രേ​​​ഡിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള പ്രൈ​​​വ​​​റ്റ് വി​​​ഭാ​​​ഗം അ​​​പേ​​​ക്ഷ​​​ക​​​ർ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മേ​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: xequivalency.kerala.gov.in.