കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പിജിഡിഡിഎസ്എ) പ്രോഗ്രാമിൽ അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കംപ്യൂട്ടർ സയൻസിലോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. ഡാറ്റ സയൻസ് മേഖലയിൽ ഉള്ള പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 10ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം.
വിദൂര വിദ്യാഭ്യാസം മേഴ്സി ചാൻസ് രണ്ടാം വർഷ ബിബിഎ:
ഇൻഡസ്ട്രിയൽ വിസിറ്റ്, മൂന്നാം വർഷ ബിരുദം പ്രൊജക്ട് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷം ബിബിഎ ബിരുദം (സപ്ലിമെന്ററി മേഴ്സി ചാൻസ് - 2011 മുതൽ 2019 വരെ പ്രവേശനം), ഏപ്രിൽ 2026, സെഷൻ പരീക്ഷകളുടെ ഭാഗമായി SDE-2B04-BBA Industrial Visit & Project Report എന്ന കോർ കോഴ്സിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട്, മൂന്നാം വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രോജക്ട് റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ട അർഹരായ വിദ്യാർഥികൾ സെപ്റ്റംബർ 30 വൈകുന്നേരം നാലിന് മുമ്പായി താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഓഫിസിൽ സമർപ്പിക്കണം. മേഴ്സി ചാൻസ് രജിസ്ട്രേഷൻ വിദ്യാർഥികൾ റീ-രജിസ്ട്രേഷൻ മെമ്മോയുടെ പകർപ്പ് കൂടി റിപ്പോർട്ടിനൊപ്പം സമർപ്പിക്കണം. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾക്കായി സർവ്വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാം.
ടൈംടേബിൾ
സർവകലാശാലയുടെ ബികോം അഡീഷണൽ കോ-ഓപ്പറേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷകൾ സെപ്റ്റംബർ 09 ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്റഗ്രെറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ (FYIMP in Computational Science ) എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 2026 ആഗസ്റ്റ് 19 (ബുധനാഴ്ച ) രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകണം.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50% മാർക്) യോഗ്യത ഉള്ളവർ ആഗസ്ത് 19 ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.പി. പ്രിൻഷ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ള ഓപ്പൺ ഡിഫൻസ് സെപ്റ്റംബർ മൂന്നിന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തും. പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions